താര കുടുംബത്തിലെ ഇളമുറക്കാരൻ സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു ! വരവ് അറിയിച്ച് ഷമ്മി തിലകൻ ! കൈയ്യടിച്ച് സ്വീകരിച്ച് ആരാധകർ

അതുല്യ കലാകാരൻ തിലകന് മലയാള സിനിമ നിലനിൽക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ ആ സ്ഥാനം അത് അങ്ങനെ തന്നെ ഉണ്ടാകും. മലയാളി പ്രേക്ഷകരിൽ അദ്ദേഹം ഉണ്ടാക്കി എടുത്ത ഒരു പദവി അത് പകരം വെക്കാനില്ലാത്ത ഒന്നാണ്. അദ്ദേഹത്തിന്റെ മക്കളിൽ സിനിമ രംഗത്ത് ഇപ്പോൾ ഏറ്റവുംന് കൂടുതൽ തിളങ്ങി നിൽക്കുന്നത് മകൻ ഷമ്മി തിലകനാണ്. ഒരു നടൻ എന്നതിലുപരി അദ്ദേഹം മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങൾ വിളിച്ച് പറയുന്ന അദ്ദേഹം സിനിമ സഘടനകൾക്ക് വെല്ലുവിളി ഉയർത്തിയിരുന്നു.

ഇപ്പോഴിതാ ഈ താര കുടുംബത്തിൽ നിന്ന് പുതുതലമുറ കൂടി സിനിമ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. ഷമ്മി തിലകന്റെ ഏക മകൻ അഭിമന്യു മലയാളികൾക്ക് അത്ര പരിചിതമല്ല. ഇപ്പോഴിതാ കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു കുടുബ ചിത്രത്തിൽ നിന്നാണ് മകനെ പ്രേക്ഷകർ കാണുന്നത്. അദ്ദേഹം പങ്കുവെച്ച ആ ചിത്രത്തിന് ധാരാളം കമന്റുകൾ വന്നിരുന്നു.

ഷമ്മി തിലകൻ തനിക്ക് വരുന്ന കമന്റുകൾക്ക് മറുപടി നൽകുന്ന കൂട്ടത്തിലാണ്. അത്തരത്തിൽ പതിവുപോലെ ഈ ചിത്രത്തിന് ധാരാളം പേര് സന്തോഷവും ഒപ്പം ചോദ്യങ്ങളുമായി എത്തിയിരുന്നു. മകന്റെ സിനിമ അരങ്ങേറ്റത്തെ കുറിച്ചാണ് പലരും ചോദിക്കുന്നത്. അതിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ, അവൻ ഇതുവരെ അഭിനയിച്ചിട്ടില്ല. അവസരങ്ങൾ വന്നിരുന്നു, അപ്പോൾ അതെല്ലാം പ്രായത്തിൽ കവിഞ്ഞ വേഷങ്ങളാണെന്ന് അവന്റെ അമ്മ പറഞ്ഞതുകൊണ്ട് അതെല്ലാം ഒഴിവാക്കി. നിലവിൽ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല. പക്ഷെ കഥകൾ കേൾക്കുന്നുണ്ട്, എല്ലാം ഒത്ത് വന്നാൽ അത് സംഭവിക്കും എന്നും അദ്ദേഹം പറയുന്നു.

അഭിമന്യു എസ് തിലകൻ എന്നാണ് മകന്റെ പൂർണ്ണ പേര്. ഏതായാലും മകന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, വരുന്നത് രാജകുമാരൻ ആകുമ്പോൾ വരവും രാജകീയം ആകണം എന്നാൽ ആരാധകരുടെ കമന്റുകൾ. മുടി നീട്ടി വളർത്തി ഒരു വില്ലൻ ലുക്കിലാണ് ഇപ്പോൾ…. ആറാട്ടുപുഴ വേലായുധപണിക്കാരായി അഭിമന്യു വന്നിരുന്നെങ്കിൽ നന്നായേനെ എന്ന് ഒരാൾ കുറിച്ചപ്പോൾ. നടക്കുവാൻ സാധ്യത ലവലേശമില്ല എന്നറിഞ്ഞു കൊണ്ട് തന്നെ മോഹിക്കുന്നതിനെ അതിമോഹം എന്നല്ലേ വിളിക്കേണ്ടത്.. എന്നാണ് ഷമ്മി കുറിച്ചത്… ഏതായാലും ആശംസകൾ അറിയിക്കുന്ന തിരക്കിലാണ് മലയാളികൾ…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *