
ഇപ്പോഴും മഞ്ജുവിനെ ചേർത്ത് പിടിച്ച് ദിലീപിൻറെ അനിയത്തി ! വൈറലായി അനൂപിന്റെ ഭാര്യ ലക്ഷ്മിപ്രിയയുടെ വിശേഷങ്ങൾ !
മലയാളികൾ ഇന്ന് ഏറ്റവും കൂടുതൽ ഉറ്റുനോക്കുന്ന താര കുടുംബമാണ് ദിലീപിന്റേത്. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെ മാറ്റിനിർത്തികൊണ്ട് ദിലീപ് ഇപ്പോഴിതാ സിനിമ രംഗത്തും മിനിസ്ക്രീൻ പരിപാടികളിലും എല്ലാം വളരെ സജീവമാകുകയാണ്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം ദിലീപിന്റെ ഉടമസ്ഥതിയിലുള്ള ഗ്രാൻഡ് പ്രൊഡക്ഷന്റെ ബാനറിൽ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്ത് ഏറ്റവും പുതിയ ചിത്രം ‘തട്ടാശ്ശേരി കൂട്ടം’ ഇപ്പോൾ തിയറ്ററിൽ പ്രദർശനം തുടരുന്നു.
ചിത്രത്തിന്റെ റിലീസിന്റെ അന്ന് അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയ സിനിമ കാണാൻ എത്തിയിരുന്നു. ഏറെനാളുകൾക്ക് ശേഷമാണ് ഇവരുടെ കുടുംബം ഇങ്ങനെ പൊതുഇടങ്ങളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ വളരെ സുന്ദരിയായി എത്തിയ ലക്ഷ്മി ആയിരുന്നു അന്ന് സമൂഹ മാധ്യമങ്ങളിലെ താരം. സിനിമ കാണാൻ മകൾക്കും ബന്ധുക്കൾക്കുമൊപ്പം എത്തിയ ലക്ഷ്മി മാധ്യമങ്ങളോടും പ്രതികരിക്കുകയുണ്ടായി. ഇതിനുപിന്നാലെയാണ് ലക്ഷ്മി പ്രിയയുടെ ഒരു കുടുംബചിത്രം സോഷ്യൽ മീഡിയയിൽ നിറയുന്നത്.

തന്റെ ഭർത്താവ് അനൂപ് ആദ്യമായി സംവിധാനം ചെയ്ത ഈ ചിത്രം തനിക്ക് ഒരുപാട് ഇഷ്ടമായി. നല്ല രീതിയിൽ തന്നെ അദ്ദേഹം ചിത്രം ചെയ്തിട്ടുണ്ടെന്നും ലക്ഷ്മി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. മീനാക്ഷിയും കാവ്യയും ചിത്രം കാണാൻ എത്തുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും അവർ എത്താഞ്ഞതിന്റെ സങ്കടവും ആരാധകർ പങ്കുവച്ചു. ഇത്തരത്തിൽ ഈ സിനിമ വിശേഷങ്ങളേക്കാൾ ആരാധകർ കൂടുതലും ലക്ഷ്മിപ്രിയയുടെ വിശേഷങ്ങൾ അറിയാനായിരുന്നു. ലക്ഷ്മിയുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ ഇപ്പോഴും മഞ്ജുവിനൊപ്പമുള്ള ചിത്രങ്ങൾ ഉണ്ട് എന്നുള്ളതാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ആ ചിത്രം ലക്ഷ്മി ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്. കുടുംബം ഒന്നടങ്കം എത്തിയ ചിത്രത്തിൽ അതി സുന്ദരിയും സന്തോഷവതിയുമായിട്ടാണ് മഞ്ജു കാണപ്പെടുന്നത്. ഇപ്പോഴും പഴയ ഏട്ടത്തിയമ്മയോടുള്ള സ്നേഹം ആകും ഇതിനു കാരണം എന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല ഫ്രണ്ട്സ് ലിസ്റ്റിൽ മഞ്ജുവിന്റെ അമ്മ ഗിരിജയും ഉണ്ട് എന്നതും ആരാധകർ ചൂണ്ടിക്കാണിച്ചു. പതിനാറുവർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ദിലീപും മഞ്ജുവും വേർപിരിഞ്ഞത്. മകളുമായി പോലും ഒരു ബന്ധവും ഇപ്പോൾ മഞ്ജു സൂക്ഷിക്കുന്നില്ല. അതുപോലെ മീനാക്ഷി പൊതുവെ ഒതുങ്ങിയ സ്വഭാവക്കാരിയാണ് മീനാക്ഷി എന്നും അനൂപ് പറയുന്നു. സമൂഹ മാധ്യമങ്ങളിൽ അവൾ പോസ്റ്റ് ചെയ്യുന്ന ഡാൻസൊക്കെ ആരും കാണാതെ ഒക്കെ ചെയ്യുന്നതാണ്. ചെയ്ത ശേഷം അവൾ അത് തങ്ങളെ കാണിക്കാറാണ് പതിവെന്നും അനൂപ് പറയുന്നു.
Leave a Reply