
2013 ഏപ്രില്‍ 17 നാണ് കഴുത്തിലെ താലി ഊരിവെച്ച് വെറുംകയ്യോടെ ആ പടി ഇറങ്ങിയത് ! വിവാഹ ശേഷം എന്റെ ലോകം കുടുംബമായിരുന്നു ! മഞ്ജു !
മലയാളികൾ ഹൃദയത്തോട് ചേർത്ത്വെച്ച അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് അവർ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് ദിലീപിനെ വിവാഹം കഴിക്കുന്നത്. ശേഷം ഇവരുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ചത് മലയാളികൾക്ക് അറിവുള്ള കാര്യങ്ങളാണ്. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മഞ്ജു പറഞ്ഞിരുന്ന കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മഞ്ജു നൽകിയ മൊഴിയിലാണ് തന്റെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് മഞ്ജു പറഞ്ഞിരുന്നത്. നടിയുടെ ആ വാക്കുകൾ ഇങ്ങനെ, ദിലീപേട്ടനുമായുള്ള എന്റെ വിവാഹത്തിനുശേഷം ഞാന്‍ സിനിമാ ലോകത്തുനിന്നും പൂര്‍ണമായി മാറിനില്‍ക്കുകയായിരുന്നു. എനിക്ക് വീടിന് പുറത്തേക്ക് ഒരു ലോകവും ഉണ്ടായിരുന്നില്ല. പക്ഷെ ഒരു ദിവസം ദിലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു. ശേഷം ആ ക്കാര്യം ഞാൻ എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. ഞാൻ നിർബന്ധിച്ചതിനെ തുടര്‍ന്ന് നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് തുറന്നു പറഞ്ഞു.

ദിലീപ് ഏട്ടനെയും കാ,വ്യയെയും കുറിച്ച് നേരത്തെ ഞാൻ അറിഞ്ഞ കാര്യങ്ങള്‍ക്ക് ശെരിവെക്കുന്ന കാര്യങ്ങളാണ് എനിക്ക് അവരിൽ നിന്നും അറിയാൻ കഴിഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് അതോടെ ബോധ്യമായി . ശേഷം ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് നേരിട്ട് ചോദിച്ചു. അതിനെത്തുടര്‍ന്ന് വീട്ടില്‍ വലിയ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു.
അവിടെ വെച്ച് അവളുടെ അച്ഛന് അവളോട് പറഞ്ഞു നിനക്ക് ഈ കാര്യത്തെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കൂ’ എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു. ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നും നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അവർക്ക് അറിയാവുന്ന കാര്യങ്ങൾ എന്നോട് പറഞ്ഞു. 2013 ഏപ്രില്‍ 17 നാണ് ഞാന്‍ ദിലീപേട്ടന്റെ വീട്ടില്‍നിന്ന് വെറുംകൈയോടെ ഞാൻ ഇറങ്ങിയത്. കാവ്യയുമായുള്ള ബന്ധം ഞാന്‍ അറിഞ്ഞ് വീട്ടില്‍ സംസാരം ഉണ്ടായതിനുശേഷം ഗീതു, സംയുക്ത എന്നിവരുമായുള്ള ബന്ധത്തെ ദിലീപേട്ടനും അദ്ദേഹത്തിന്റെ സഹോദരിയും എതിര്‍ത്തിരുന്നു എന്നും മഞ്ജു പറയുന്നു.
Leave a Reply