
മഞ്ജു വലിയ വാശിക്കാരിയാണ്, അവരുടെ അച്ഛനെ കൊണ്ട് എന്നോട് മാപ്പ് പറയിപ്പിച്ചു ! ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷത്തെ കുറിച്ച് സുരേഷ് ഗോപി !
മലയാള സിനിമയുടെ അനുഗ്രഹീത കലാകാരിയാണ് മഞ്ജു വാര്യർ. കലോത്സവ വേദികളിൽ നിന്നും സിനിമ ലോകത്ത് എത്തിയ മഞ്ജു വളരെ ചുരുങ്ങിയ സമയം കൊണ്ട് സിനിമ ലോകത്ത് വലിയ സ്റ്റാറായി മാറുകയായിരുന്നു. മഞ്ജുവിനൊപ്പം കുറച്ച് സിനിമകൾ ചെയ്തിട്ടുള്ള ആളാണ് നടൻ സുരേഷ് ഗോപി. ഇവർ ഒന്നിച്ച പത്രം, സമ്മർ ഇൻ ബാത്തിലഹേം, കളിയാട്ടം തുടങ്ങിയ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളാണ്.
അടുത്തിടെ അമൃത ടിവിയിലെ ഒരു ജനനായകൻ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ സുരേഷ് ആ വേദിയിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ആ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ കൂടിയായ ഷാജി കൈലാസും ആനിയും എത്തിയിരുന്നു. അവരുടെ പ്രണയത്തിന്റെ ദൂതൻ സുരേഷ് ഏട്ടൻ ആയിരുന്നോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും അല്ല എന്നാണ് മൂവരും ഒരുപോലെ പറഞ്ഞത്. തങ്ങളുടെ ദൂതൻ രഞ്ജി പണിക്കർ ആയിരുന്നു എന്നാണ് ഷാജിയും ആനിയും പറയുന്നത്.
ഷാജി എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന ആളും ആനി എന്റെ സഹോദരിയുമാണ് എന്നാണ് വേദിയിൽ അദ്ദേഹം പറഞ്ഞത്. ഇവരുടെ വിവാഹത്തിന് മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഈ കാര്യം ഞാൻ അറിഞ്ഞത് എന്നാണ് സുരേഷ് ഗോപി പറഞ്ഞത്. എന്നാൽ സിനിമയിലെ പല ജോഡികളെയും പേരിൽ താൻ അനാവശ്യമായി പഴികൾ കേട്ടിട്ടുണ്ട് എന്നും സുരേഷ് ഗോപി വേദിയിൽ പറഞ്ഞു, അതിൽ ആദ്യത്തേത് ജയറാമും പാർവതിയുമാണ്. അവരുടെ കാര്യത്തിൽ ഞാൻ പാർവതിയുടെ വീട്ടുകാരുടെ കുറ്റപ്പെടുത്തലുകൾ ഒരുപാട് കേട്ടിരുന്നു.

എന്നാൽ ആ സമയത്ത് എന്നെ ഏറെ വിഷമിപ്പിച്ച ഒരു സംഭവം ഉണ്ടായിരുന്നു എന്നും അദ്ദേഹം പറയുന്നു. ഞാനും മഞ്ജുവും ഒന്നിച്ച് അഭിനയിച്ച ‘പത്രം’ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് മഞ്ജുവിന്റെ അച്ഛൻ മാധവൻ സാർ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു, ദിലീപ് മഞ്ജു ഇഷ്ടത്തിന് ഞാനാണ് കാരണക്കാരൻ എന്ന് തെറ്റിദ്ദരിച്ചാണ് അന്ന് അദ്ദേഹം എന്നെ അങ്ങനെ ശകാരിക്കാൻ കാരണം. എന്നാൽ മനസ്സിൽ പോലും അറിയാത്ത കാര്യമായത് കൊണ്ട് ആ സംഭവത്തിൽ ഒരുപാട് വിഷമിക്കുകയും, അതിനെ തുടർന്ന് എന്റെ ബിപി ലെവൽ ഒരുപാട് താഴുകയും ലൊക്കേഷനിൽ വെച്ച് ഞാൻ കുഴഞ്ഞ് വീഴുക ആയിരുന്നു എന്നും സുരേഷ് ഗോപി ഓർക്കുന്നു.
എന്റെ ആരോഗ്യനില വളരെ മോശമായതോടെ എന്നെ പെട്ടെന്ന് ഹോട്ടൽ മുറിയിൽ എത്തിക്കുകയും അവിടേക്ക് ഡോക്ടർ എത്തി പരിശോധിക്കുക ആയിരുന്നു, അന്നായിരുന്നു സമ്മർ ഇൻ ബതിലഹേം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. ആ പരിപാടിക്ക് ഞാൻ വരണമെന്ന് ഉണ്ടെങ്കിൽ അച്ഛൻ സുരേഷ് ഏട്ടനെ കണ്ട് മാപ്പ് പറയണം എന്ന് മഞ്ജു വാശി പിടിക്കുകയും, അങ്ങനെ കാറിൽ അവർ ഹോട്ടലിൽ എത്തി മഞ്ജു താഴെ കാറിൽ ഇരിന്നു, മാധവൻ സാർ എന്നെ കാണാൻ മുറിയിൽ എത്തിയിരുന്നു എന്നും സുരേഷ് ഗോപി ഓർക്കുന്നു.
Leave a Reply