
അച്ഛന് വയ്യാതെ ആശുപത്രിയിൽ ആയ സമയത്ത് സിനിമ രംഗത്ത് നിന്ന് ആരും അന്വേഷിച്ചില്ല ! പക്ഷെ മമ്മൂക്കയുടെ ആ കരുതൽ ! നിരഞ്ജ് പറയുന്നു !
മലയാള സിനിമയിൽ ഏറെ പ്രിയങ്കരനായ നടനാണ് മണിയൻ പിള്ള രാജു , സഹനടനായി സിനിമയിൽ എത്തി പിന്നീട് നിർമ്മാതാവായും നടനായും സിനിമ രംഗത്ത് തന്റെ സ്ഥാനം നേടിയെടുത്ത അദ്ദേഹം ഇപ്പോഴും അഭിനയ രംഗത്ത് ഏറെ സജീവമാണ്. അച്ഛന്റെ വഴിയേ മകൻ നിരഞ്ജും സിനിമയിൽ എത്തി. 2013 ൽ പുറത്തിറങ്ങിയ ബ്ലാക്ക് ബട്ടർ ഫ്ലെെ ആയിരുന്നു നിരഞ്ജിന്റെ ആദ്യ സിനിമ. ഇപ്പോഴിതാ തന്റെ അച്ഛനെ കുറിച്ച് മകൻ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
തന്റെ അച്ഛന് മോഹന്ലാലിനോടും മമ്മൂട്ടിയോടുമുള്ള അടുപ്പത്തെ കുറിച്ചാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്, മോഹൻലാലിനേക്കാളും മമ്മൂട്ടിയോടാണ് അച്ഛന് സൗഹൃദം എന്ന് നിരഞ്ജ് പറയുന്നു. കൗമുദി മൂവീസിനോടായിരുന്നു നിരഞ്ജിന്റെ പ്രതികരണം. എല്ലാവരും കരുതിയിരിക്കുന്നത് സിനിമയിൽ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്ത് ലാൽ അങ്കിൾ ആണെന്നാണ്. പക്ഷെ സത്യം അതല്ല. അച്ഛനും ലാൽ അങ്കിളും അഞ്ച് സിനിമകളിലെങ്ങാൻ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പക്ഷെ അവർ എപ്പോഴും ഒത്ത് കൂടുന്ന, എപ്പോഴും ഒരു കോൺടാക്ട് വെക്കുന്ന സുഹൃത്തുക്കൾ അല്ല. പണ്ട് എപ്പോഴോ ലാൽ അങ്കിൾ ഇവിടെ വന്നിട്ടുണ്ടെന്ന് തോന്നുന്നു. പിന്നെ സെറ്റുകളിലുള്ള സംസാരവും അല്ലാതെ എവിടെയെങ്കിലും വെച്ച് കാണുമ്പോഴൊക്കെയാണ് അവരുടെ സംസാരം.

എനിക്ക് തോന്നിയിട്ടുള്ളത് അച്ഛന് കുറച്ചുകൂടി അടുപ്പം മമ്മൂക്കയോടാണ് എന്നാണ്, അതിനൊരു കാരണമുണ്ട്. എപ്പോഴും കാണുന്നതും വീട്ടിൽ പോവുന്നതും ഒക്കെ. അച്ഛൻ എല്ലാവരുമായും സൗഹൃദത്തിലാണ്. എല്ലാവർക്കും അച്ഛനെ ഇഷ്ടമാണ്, എനിക്ക് വ്യക്തിപരമായി വളരെ ഇഷ്ടമുള്ള വ്യക്തിയാണ് മമ്മൂക്ക. അദ്ദേഹം ഒരു പ്രചോദനമാണ് ഞങ്ങൾക്ക് ഒക്കെ, എപ്പോഴും റി ഇൻവെന്റ് ചെയ്യുന്ന ആക്ടറാണ്. വളരെ അപ്ഡേറ്റഡ് ആണ്. പേഴ്സണലി ഇഷ്ടം തോന്നാൻ കാരണം അച്ഛൻ വയ്യാതെ ആശുപത്രിയിൽ കിടന്ന സമയത്ത് പ്രത്യേകിച്ച് സിനിമാ രംഗത്തുള്ളവർ ആരും ഒരു മെസേജ് പോലും അയച്ചിട്ടില്ല.
അച്ഛന് പെട്ടെന്ന് സുഖമില്ലാതെ വന്നിരുന്നു, ന്യൂമോണിയ കൂടി സീരിയസ് ആയിരുന്നു. അച്ഛന് ചെക്കപ്പിൽ നെഗറ്റീവ് ആയപ്പോൾ അച്ഛന്റെ ഫോണിലേക്ക് മമ്മൂക്കയുടെ ഒരു മെസേജ് വന്നു, അത് ഞാനാണ് കണ്ടത്. അച്ഛൻ കണ്ടില്ല, “അൽഹംദുല്ലാ ഞാനെന്നും പ്രാർത്ഥിച്ചിരുന്നു എന്ന്”. അതെന്നെ ഭയങ്കരമായി സ്പർശിച്ചു. അത് ഞാൻ മറക്കാത്ത സംഭവമാണ് എന്നും നിരഞ്ജ് പറയുന്നു. കുട്ടിക്കാലം മുതൽ അഭിനയം ഇഷ്ടമാണ്. അച്ഛൻ സിനിമകളിൽ കാണുന്ന പോലെ തന്നെ കോമഡി ആണ് വീട്ടിലും എന്തുണ്ടെങ്കിലും തുറന്നടിച്ച് പറയും. സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം അച്ഛനോട് നേരത്തെ പറഞ്ഞിരുന്നു. ചോട്ടാ മുംബൈയിൽ അവസരം ചോദിച്ചപ്പോൾ വേറെ നല്ല പിള്ളേരുണ്ട് നിന്നെയൊക്കെ വെച്ച് എന്തിനാണ് സിനിമ ചെയ്യുന്നതെന്നാണ് അച്ഛൻ ചോദിച്ചതെന്നും നിരഞ്ജ് പറയുന്നു.
Leave a Reply