പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്, മലയാള സിനിമയില്‍ എന്നെ ഉപദേശിക്കാന്‍ രാജു ചേട്ടനല്ലാതെ വേറൊരാള്‍ക്കും അവകാശം ഇല്ലെന്ന് ! അതിനുള്ള കാരണമിതാണ് ! മണിയൻ പിള്ള രാജു !
മലയാള സിനിമ രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. കഴിഞ്ഞ ദിവസം സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന മല്ലിക സുകുമാരനെ ആദരിക്കുന്ന ചടങ്ങ് നടന്നിരുന്നു. വേദിയിൽ മക്കളും മരുമക്കളും എല്ലാവരും സംസാരിച്ചിരുന്നു. ഇപ്പോഴിതാ ആ വേദിയിൽ തന്റെ സഹപാഠി കൂടിയായ മല്ലികയെ കുറിച്ച് നടൻ മണിയൻപിള്ള രാജു പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, എന്റെ വ്യക്തി ജീവിതത്തിലും കലാ ജീവിതത്തിലും വളരെ സ്ഥാനമുള്ള ആളാണ് മല്ലിക. എനിക്ക് കൊറോണ വന്നു ഞാൻ തീർന്നുപോകുമെന്ന് വരെ വാർത്തകൾ വന്ന സമയം, അതിന്റെ ഒപ്പം എനിക്ക് ന്യുമോണിയ കൂടിവന്നപ്പോൾ കാര്യങ്ങൾ എല്ലാ തീരാറായി എന്ന് എനിക്കും തോന്നി തുടങ്ങി, ആ സമയത്ത് മല്ലിക ഇന്ദിരയെ വിളിച്ചു. പിന്നാലെ ഡോക്ടറേയും വിളിച്ചു. രാജുവിന് നല്ല ആശുപത്രിയില്‍ കൊണ്ടു പോകണം എന്ന് പറഞ്ഞു. എനിക്ക് ജീവന്‍ തിരിച്ചു കിട്ടാന്‍ കാരണം മല്ലികയാണെന്നും മണിയന്‍പിള്ള രാജു പറയുന്നു.
ശെരിക്കും പറഞ്ഞാൽ ഞാൻ എന്റെ കഴുത്തിലെ ഈ ലോകത്തിൽ മല്ലികയുടെ പടമാണ് കൊണ്ട് നടക്കേണ്ടത്, അത്രയും എന്നെ സഹായിച്ചിട്ടുണ്ട്. എനിക്കൊരു ജീവിതം തുറന്നു തന്ന ആളാണ്. സിനിമയില്‍ നടനാകാനും ഇതുപോലെ ചാവാന്‍ കിടന്നപ്പോള്‍ നല്ല ആശുപത്രിയില്‍ കൊണ്ടു പോയി നോക്കിയതും എല്ലാം ചിലപ്പോൾ അതൊക്കെ ഇന്നിവിടെ വന്ന് സംസാരിക്കാന്‍ വേണ്ടിയാകും. ഈ പരിപാടി മ,രി,ക്കും വരെ എന്റെ ഹൃദയത്തിലുണ്ടാകും. 49 വര്‍ഷം ഈ ഒഴുക്കിന് അകത്തു നില്‍ക്കാന്‍ പറ്റുന്നത് ഭയങ്കര ഭാഗ്യവും ദൈവാനുഗ്രഹവുമാണെന്നും അദ്ദേഹം പറയുന്നു.
മല്ലിക അന്തസായിട്ട് രണ്ട് മക്കളേയും വളര്‍ത്തി. അവരെ നല്ല പൊസിഷനിലെത്തിച്ചു. എല്ലാ അച്ഛനമ്മമാര്‍ക്കുമൊരു പാഠമാണ്. അമ്മ എന്ന നിലയില്‍ ഒറ്റയ്ക്കു നിന്ന് ഫൈറ്റ് ചെയ്ത് വന്നില്ലേ. എല്ലാവര്‍ക്കും മല്ലിക ഒരു പാഠമാണെന്നും മണിയൻ പിള്ള രാജു പറയുന്നു. മക്കള്‍ സംസാരിക്കുന്ന സമയത്ത് ഞാന്‍ മക്കളെയല്ല മല്ലികയെയാണ് നോക്കിയത്. കള്ളക്കണ്ണിട്ട് നോക്കുമ്പോള്‍ കണ്ടത് മല്ലിക കണ്ണ് തുടക്കുന്നതാണ്. അതാണ് ഒരു അമ്മയുടെ സന്തോഷം. അല്ലാതെ അവര്‍ കൊണ്ടു കൊടുക്കുന്ന ലക്ഷങ്ങളും കെട്ടിപ്പിടിച്ച് ഇരിക്കുന്നതല്ല, ഇതൊക്കെയാണ് ഒരു അമ്മയുടെ സന്തോഷം.
അതുപോലെ ഒരിക്കൽ സംവിധായകൻ രഞ്ജിത്ത് എന്നെ വിളിച്ച് പറഞ്ഞു രാജു, ഞാനാരു പുതിയ പടം തുടങ്ങുകയാണ്. പുതിയൊരു പയ്യന്‍ വേണം. കാണാന്‍ കൊള്ളുന്ന നല്ലൊരു പയ്യന്‍. ആരുണ്ട് എന്ന്, അങ്ങനെ ഞാൻ രാജുവിനെ കണ്ടു, കാര്യം മല്ലികയോട് പറഞ്ഞു, തൊക്കെയാണഅ അമ്മ. ആ ഊ എന്നൊന്നും പറഞ്ഞില്ല. പിറ്റേദിവസം ലൊക്കേഷനിലേക്ക് അയച്ചു. അവിടെ ചെന്ന് കഴിഞ്ഞ രഞ്ജിത് എന്നെ വിളിച്ചു. ഇതിലപ്പുറം ഒരു സെലക്ഷനില്ല. ഇവനാണ് നന്ദനത്തിലെ നായകന്‍. ആ സ്‌നേഹം മല്ലികയ്ക്കുള്ളത് പോലെ തന്നെ രാജുവിനും എന്നോടുണ്ട്. ഒരു ചാനലില്‍ അത് അവൻ തന്നെ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയില്‍ എന്നെ ഉപദേശിക്കാന്‍ രാജു ചേട്ടനല്ലാതെ വേറൊരാള്‍ക്കും അവകാശം ഇല്ലെന്ന്.. എന്നും മണിയന്‍പിള്ള രാജു പറയുന്നു.
Leave a Reply