‘കേരളത്തിൽ മാറ്റം വരണം’ ! മോദിജിയെ ഞാൻ ബഹുമാനിക്കുന്നു ! അദ്ദേഹത്തിന്റെ പ്രതിനിധികൾക്ക് വേണം നമ്മൾ വോട്ട് ചെയ്യാൻ ! മല്ലിക സുകുമാരൻ !
കേരളം ഇപ്പോൾ കലാശക്കൊട്ടിലാണ്, ലോക്സഭാ തിരഞ്ഞെടുപ്പിന് ഇനി വെറും ഒരു നാൾ കൂടി മാത്രം. മൂന്ന് പാർട്ടി പ്രതിനിധികളും തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പുകളിലാണ്, അവസാന നിമിഷം സെലിബ്രറ്റികളെ കൊണ്ട് വോട്ട് ചോദിപ്പിക്കുന്നത് ഇപ്പോൾ സർവ്വ സാധാരമാണ്, ഷൈലജ ടീച്ചർക്കുവേണ്ടി കമൽ ഹാസൻ വരെ വോട്ട് ചോദിച്ച് എത്തിയിട്ടുണ്ട്, അതുപോലെ ഷാഫി പറമ്പിലിന് വേണ്ടി നടൻ രമേശ് പിഷാരടിയും ബിജെപിക്ക് വേണ്ടി മല്ലിക സുകുമാരൻ ശോഭന തുടങ്ങിയ വമ്പൻ താരങ്ങളും കളത്തിലിറങ്ങിട്ടുണ്ട്.
തിരുവനന്തപുരം എൻ ഡി എ സ്ഥാനാർഥികൂടിയായ രാജീവ് ചന്ദ്രശേഖറിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മല്ലിക സുകുമാരനും നടി ശോഭനയും രംഗത്തുണ്ട്, കേരളത്തിലെ എല്ലാ എൻ ഡി എ സ്ഥാനാർഥികൾക്കും വേണ്ടി വോട്ട് ചോദിച്ചാണ് മല്ലിക എത്തിയത്, വാക്കുകൾ ഇങ്ങനെ, നരേന്ദ്രമോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചത്. പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ നൽകുന്ന പ്രതിനിധികൾ കേരളത്തിൽ നിന്ന് ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.
അതുപോലെ പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങിയ സമയത്ത് വി മുരളീധരൻ സഹായിച്ചെന്ന് മല്ലിക സുകുമാരൻ. വി.മുരളീധരനെ വിളിച്ചപ്പോൾ രണ്ട് ദിവസത്തിനകം ഫ്ലൈറ്റ് വരുമെന്നും അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പു നൽകിയെന്നും മല്ലിക സുകുമാരൻ പറയുന്നുണ്ട്. ആ വാക്കുകൾ ഇങ്ങനെ, ആടുജീവിതത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ്, അവിടെ നിന്നും വരാൻ സമയത്ത് കൊറോണ കാരണം ബുദ്ധിമുട്ടിയിരുന്നു. മകനും സംഘവും ജോർദാനിൽ കുടുങ്ങി. സുരേഷ് ഗോപി,മോഹൻലാൽ തുടങ്ങി എല്ലാവരും അവരെ വിളിച്ചിരുന്നു. പക്ഷെ, സത്യസന്ധമായി ഒരു കാര്യം പറയുകയാണെങ്കിൽ കേന്ദ്രമന്ത്രി വി മുരളീധരനെ ഞാൻ നേരിട്ട് വിളിച്ചിരുന്നു.
ഒരു അമ്മയുടെ ദുഃഖം അത് അവർക്ക് മനസിലായി, സുരേഷിനോടൊക്കെ പറഞ്ഞിട്ടുണ്ടായിരുന്നെന്ന് ഞാൻ പറഞ്ഞു. രണ്ട് ദിവസം കൂടി വെയ്റ്റ് ചെയ്താൽ മതി, വേറെ ഒരു കുഴപ്പവുമില്ലെന്നും അവിടെ അവർക്ക് വേണ്ട സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്തിട്ടുണ്ടെന്നും വി മുരളീധരൻ സാർ പറഞ്ഞു. എനിക്ക് വേറൊന്നുമല്ല, ആ സമയത്ത് എന്റെ മോൻ ഇങ്ങുവന്നാൽ മതിയെന്നായിരുന്നു. കൊറോണ സമയത്ത് അവിടെ പെട്ടുപോയാൽ എന്ത് ചെയ്യുമെന്നായിരുന്നു എന്റെ പേടി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫ്ലൈറ്റും ചാർട്ട് ചെയ്തു എന്നും മല്ലിക സുകുമാരൻ പറഞ്ഞു.
Leave a Reply