ഇന്ദ്രനും രാജുവും ആർ എസ് എസ് ശാഖയിൽ പോയിട്ടുള്ളവരാണ് ! ‘ചേച്ചി സംഘി ആണോ എന്ന ചോദ്യമാണ് ഞാനിപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്നത് ! മല്ലിക സുകുമാരൻ പറയുന്നു !

ഇന്ന് മലയാള സിനിമയിലെ തന്നെ ഏറ്റവും പ്രശസ്തരായ താര കുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളും കൊച്ചുമക്കളും എല്ലാവരും ഇന്ന് താരങ്ങളാണ്, ഈ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി സ്ഥാനാർത്ഥികളക്ക് വോട്ട് അഭ്യർത്ഥിച്ച് മല്ലിക സുകുമാരൻ എത്തിയത് വലിയ വാർത്തയായിരുന്നു. കുടുംബത്തിൽ മറ്റാരും തങ്ങളുടെ രാഷ്ട്രീയത്തെ കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല എങ്കിലും മല്ലിക തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു.

വോട്ട് അഭ്യർത്ഥിച്ച് എത്തിയ മല്ലികയുടെ വാക്കുകൾ ഇങ്ങനെ, നരേന്ദ്രമോദിയുടെ പ്രതിനിധികൾക്ക് വോട്ട് ചെയ്യണമെന്നാണ് വീഡിയോ സന്ദേശത്തിലൂടെ ജനങ്ങളോട് അഭ്യർത്ഥിച്ചത്. പ്രധാനമന്ത്രിയോട് വളരെയധികം ബഹുമാനമാണ് ഉള്ളതെന്നും മോദിക്ക് പിന്തുണ നൽകുന്ന പ്രതിനിധികൾ കേരളത്തിൽ നിന്ന് ഉണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു. ഇപ്പോഴിതാ ഇതിന് മുമ്പൊരിക്കൽ മല്ലിക സുകുമാരന്റെ രാഷ്ട്രീയത്തെ  കുറിച്ചും മക്കളെ കുറിച്ചുമെല്ലാം പറഞ്ഞിരുന്നു.

വാക്കുകൾ ഇങ്ങനെ, സുകു ഏട്ടൻ ഒരു പക്ക ഇടതുപക്ഷ ചിന്താഗതിക്കാരാനിയുരുന്നുവെന്ന് മല്ലിക സുകുമാരന്‍ പറയുന്നു. എംഎ ബേബിയുമായും മറ്റും വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പാ,ര്‍.ട്ടിയിലെ നല്ല നേതാക്കളാര്, കാര്യം കാണാന്‍ വേണ്ടി ശ്രമിക്കുന്നവരാര് എന്നെല്ലാം വ്യക്തമായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ പറയുന്നു. അത് ഈ ക,മ്യു,ണിസ്റ്റ് പാ,ർ,ട്ടി,യിൽ മാത്രമല്ല, കോണ്‍ഗ്രസിലും ബി,ജെ,പിയിലുമെല്ലാം ഇത്തരക്കാരുണ്ട്. നാടിന് വല്ലതും ചെയ്യണമെന്ന് ആഗ്രഹമുള്ളവരും ഒന്നും നടന്നില്ലെങ്കില്‍ ഞാന്‍ നന്നായാല്‍ മതിയെന്ന് വിശ്വസിക്കുന്ന നേതാക്കളുമുണ്ട്.

എന്നാൽ അതേസമയം തന്നെ സുകുവേട്ടന് അടുപ്പമുള്ള ഒരു ബിജെപി നേതാവ് മാരാര്‍ ആയിരുന്നു. അദ്ദേഹം വീട്ടില്‍ വന്നിട്ടുണ്ട്. സുകു ഏട്ടനുമായി നല്ല സൗഹൃദമുണ്ടായിരുന്നു. നല്ല മനുഷ്യനാണെന്ന് സുകുമാരന്‍ പറയുകയും ചെയ്തിട്ടുണ്ടെന്നും മല്ലിക ഓര്‍ക്കുന്നു. ആ മാരാർ വിളിച്ചത് പ്രകാരം സുകുവേട്ടൻ ചില പരിപാടികളിൽ പോയിട്ടുണ്ട്. അതിനെന്താ കുഴപ്പമെന്നും മല്ലിക ചോദിക്കുന്നു, ബി ജെപിയിൽ മാരാർ കൂടാതെ രാജഗോപാലുമായും ഏട്ടന് അടുപ്പമുണ്ടായിരുന്നു.

അതുപോലെ അന്ന്  പൂജപ്പുരയിലെ ക്ഷേത്രത്തിന് അടുത്തു ശാഖ പോലുള്ള പരിപാടിയുണ്ട്. അവിടെ എന്റെ രണ്ടു മക്കളും പോകുമായിരുന്നു. രാവിലെ സൂര്യനമസ്‌കാരവും വ്യായാമവുമെല്ലാം ചെയ്യും. കുറച്ചുനാള്‍ മാത്രം. പക്ഷെ പിന്നീട് അവർ സൈനിക സ്‌കൂളില്‍ ചേര്‍ന്നപ്പോള്‍ അവിടെ എല്ലാ വ്യായാമ സൗകര്യങ്ങളുമുണ്ടല്ലോ അതിനു ശേഷം പോയിട്ടില്ല എന്നും മല്ലിക പറയുന്നു.

നമ്മൾ ഇപ്പോൾ അമ്പലത്തിൽ പോയാൽ പോലും ചോദിക്കുന്നത്, ചേച്ചി സംഘിയാണോ, ബിജെപിയാണോ എന്നൊക്കെയാണ്.. അമ്പലത്തിൽ പോയി കുറി തൊട്ടാൽ ഉടനെ എല്ലാവരും സംഘികൾ ആകുമോ.. എന്നുവച്ച് ബിജെപി മോശമാണെന്ന് ഞാന്‍ പറയുന്നില്ല. എല്ലാ പാര്‍ട്ടികള്‍ക്കും നന്മയും തിന്മയുമുണ്ട് എന്നും മല്ലിക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *