അദ്ദേഹം കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി.. പൃഥ്വിയിലൂടെ നജീബിനെ കണ്ട് വിങ്ങുന്ന ഹൃദയവുമായി എന്നെ വിളിക്കുന്ന സഹോദരികളും പെൺകുട്ടികളും… കണ്ഠമിടറി എൻ്റെ മോനെ അഭിനന്ദിച്ചു !

മലയാള സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമായി ആടുജീവിതം മാറുമ്പോൾ പൃഥ്വിരാജിനെയും സംഘത്തെയും അഭിനന്ദനം കൊണ്ട് മൂടുകയാണ് ലോകരാജ്യങ്ങൾ, കേരളത്തിലും മലയാള സിനിമക്കും ഇത് അഭിമാന നിമിഷമാണ്, സിനിമ കണ്ടിറങ്ങുന്നവർക്ക് പറയാൻ ഒരു നെഗറ്റീവ് പോലുമില്ല എന്നതും, ഇത് ഒരു യഥാർത്ഥ മനുഷ്യന്റെ ജീവിതമായിരുന്നു എന്നതും ഈ സിനിമയുടെ വിജയം കൂടുതൽ ഊട്ടി ഉറപ്പിക്കുന്നു.

ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ ശേഷം മല്ലിക സുകുമാരൻ പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, സുകുമാരന്റെ ചിത്രമുള്ള വീഡിയോയോടൊപ്പമാണ് മല്ലിക സുകുമാരൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സുകുമാരൻ കൂടി ഈ നിമിഷത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു എന്ന് പാട്ടിലൂടെ മല്ലിക പങ്കുവെക്കുന്നു.

കുറിച്ച വാക്കുകൾ ഇങ്ങനെ, “പൃഥ്വിയിലൂടെ നജീബിനെ കണ്ട് വിങ്ങുന്ന ഹൃദയവുമായി എന്നെ വിളിക്കുന്ന സഹോദരികളും പെൺകുട്ടികളും… കണ്ഠമിടറി എൻ്റെ മോനെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ച തീയേറ്റർ ഉടമകൾ….. മല്ലികച്ചേച്ചി ഇതെങ്ങിനെ കാണും എന്ന് സ്നേഹത്തോടെ ചോദിക്കുന്ന കലാ സ്നേഹികൾ…. എന്തു പറയണം എന്നറിയില്ല പ്രിയപ്പെട്ടവരേ…. ഈശ്വരന് നന്ദി .. ബ്ലെസ്സിക്കും ബെന്യാമിനും നന്ദി…” എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്.

ചിത്രം മികച്ച ബോക്സോഫീസ് കളക്ഷൻ കൂടി സ്വതമാക്കുകയാണ്, ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷനായി ആടുജീവിതം 15 കോടി രൂപ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.

അതുപോലെ സംവിധായകൻ മണിരത്‌നം ചിത്രത്തെ പ്രശംസിച്ചു കൊണ്ട് വാട്‌സ്ആപ്പില്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ബ്ലെസി ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. സിനിമ അവസാനിപ്പിച്ച രീതി അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടെന്നും പൃഥ്വിരാജിന്റെ പരിശ്രമത്തെയും പ്രശംസിച്ചു കൊണ്ടാണ് മണിരത്‌നത്തിന്റെ സന്ദേശം.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, അഭിനന്ദനങ്ങള്‍ സാര്‍. ചിത്രത്തിന് വേണ്ടി നിങ്ങള്‍ എടുത്ത എല്ലാ പരിശ്രമവും സ്‌ക്രീനില്‍ കാണാം. മനോഹരമായി ചിത്രീകരിച്ചു. മരുഭൂമിയുടെ വിവിധ മുഖങ്ങള്‍. കഠിനവും ശാന്തവും അനന്തവും വിശാലവും ക്രൂരതയുമെല്ലാം സിനിമയില്‍ കാണാം. നിങ്ങളുടെയും സുനിലിന്റേയും മികച്ച പ്രവര്‍ത്തനം, പൃഥ്വിയുടെ കഠിന പ്രയത്നം. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കഥയാണെന്നത് വളരെ ഭീതി ഉണ്ടാകുന്നതാണ്. വളരെ സെന്റിമെന്റല്‍ ആകാതെ സിനിമ അവസാനിപ്പിച്ച രീതി എനിക്ക് വളരെ ഇഷ്ട്ടപെട്ടു. എല്ലാ ആശംസകളും നേരുന്നു” എന്നാണ് മണിരത്നം സന്ദേശത്തില്‍ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *