ചർച്ച അവസാനിപ്പിക്കാം..! എന്റെ സിനിമയിലെ നായകൻ നജീബ് ആണ് അല്ലാതെ ശുക്കൂർ അല്ല ! വിവാദങ്ങൾക്ക് മറുപടിയുമായി ബെന്യാമിൻ !

മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി മാറുകയാണ് ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ എടുത്തിരിക്കുന്നത്, എന്നാൽ നോവലിൽ നിന്നും ചില രംഗങ്ങൾ സിനിമയിൽ ഇല്ലാതായതോടെ അതിനെ കുറിച്ചുള്ള ചർച്ചകളും ഇപ്പോൾ വളരെ സജീവമായി നടക്കുകയാണ്. ആടുജീവിതം നോവലിലെ ഏറ്റവും കാതലായ ഒരു ഭാഗമായിരുന്നു ആടുമായി നജീബിന്റെ കഥാപാത്രം ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത്. എന്നാൽ സിനിമയില്‍ എന്തുകൊണ്ട് ഇത് ഉള്‍പ്പെടുത്തിയില്ല എന്ന ചർച്ചകള്‍ വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്.

ഈ സാഹചര്യത്തിൽ ഇപ്പോഴിതാ ബെന്യാമിൻ തന്നെ പങ്കുവെച്ച ഒരു കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, ആടുജീവിതം’ നോവലിലെ നായകൻ നജീബ് ആണ് ഷുക്കൂർ അല്ലെന്ന് എഴുത്തുകാരൻ ബെന്യാമിൻ. അനേകം ഷുക്കൂറുമാരില്‍ നിന്നും കടംകൊണ്ട കഥാപാത്രമാണ് നജീബെന്നും അതില്‍ പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേർത്ത് എഴുതിയ നോവലാണ് ആടുജീവിതമെന്നും ബെന്യാമിൻ വ്യക്തമാക്കുന്നു.

അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, കഴിഞ്ഞ ഇരുപത് വർഷങ്ങളായി പറഞ്ഞുകൊണ്ട് ഇരിക്കുന്ന കാര്യങ്ങള്‍ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി പറയുന്നു. എന്റെ കഥയിലെ നായകൻ നജീബ് ആണ്. ഷുക്കൂർ അല്ല. അനേകം ഷുക്കൂറുമാരില്‍ നിന്നും കടം കൊണ്ട കഥാപാത്രമാണ് നജീബ്. അതില്‍ പലരുടെ, പലവിധ അനുഭവങ്ങള്‍ കൂട്ടിച്ചേർത്തിട്ടുണ്ട്. 30% ലും താഴെ മാത്രമേ അതില്‍ ഷുക്കൂർ ഉള്ളു. ഷുക്കൂറിന്റെ ജീവിത കഥ അല്ല ആടുജീവിതം. അത് എന്റെ നോവല്‍ ആണ്. നോവല്‍. നോവല്‍. അത് അതിന്റെ പുറം പേജില്‍ വലിയ അക്ഷരത്തില്‍ എഴുതി വച്ചിട്ടുണ്ട്.

അത് ശെരിക്കും ഒരാളുടെ ജീവിതകഥ ആണെന്ന് ആരെങ്കിലും ധരിക്കുന്നെങ്കില്‍ അത് എന്റെ കുഴപ്പമല്ല. നോവല്‍ എന്താണെന്ന് അറിയാത്തത്തവരുടെ ധാരണ പിശകാണ്. അതിലെ ആ കഥാപാത്രം ചെയ്യുന്ന ഓരോ പ്രവൃത്തിക്കും ഞാനാണ് ഉത്തരവാദി. എനിക്ക് അതിനു വിശദീകരണങ്ങള്‍ ഉണ്ട്. ഒരായിരം വേദികളില്‍ ഞാനത് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഷുക്കൂറിനെ അദ്ദേഹത്തിന്റെ പാട്ടിനു വിടുക. ഇതൊക്കെ നടന്നതാണോ എന്ന അസംബന്ധം ഒഴിവാക്കുക. നോവലിനെ സംബന്ധിച്ച്‌, ഒരിക്കല്‍ കൂടി പറയുന്നു, നോവലിനെ സംബന്ധിച്ച്‌ എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ എന്നോട് ചോദിക്കുക എന്നും ബെന്യാമിൻ കുറിച്ചു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *