
ഞാൻ ഒരു തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് സത്യത്തിൽ പത്ത് വർഷമായി, എന്റെ ആ കാത്തിരിപ്പ് വെറുതെയായില്ല ! ഈ സിനിമക്ക് ഇതിലും വലിയൊരു റിവ്യൂ കിട്ടാനില്ലെന്ന് മലയാളികൾ ! പ്രശംസിച്ച് സന്തോഷ് ജോർജ് കുളങ്ങര !
മലയാള സിനിമയുടെ അഭിമാനമായി മാറിക്കൊണ്ടിരിക്കുകയാണ് ആടുജീവിതം, ഇന്ത്യൻ സിനിമ ഒന്നാകെ ആടുജീവിതം ടീമിനെ ആശംസിക്കുകയാണ്, മലയാളികൾക്ക് അഭിമാന നിമിഷം കൂടിയാണിത്. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയ ശേഷം ‘ആടുജീവിത’ത്തെ പ്രശംസിച്ച് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. താൻ പത്ത് വർഷമായി തിയേറ്ററിൽ നിന്നും സിനിമ കണ്ടിട്ടെന്നും, തന്റെ പത്ത് വർഷത്തെ കാത്തിരിപ്പ് വെറുതെയായില്ലെന്നും ചിത്രം കണ്ടിറങ്ങിയ ശേഷം സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു. ആടുജീവിതത്തിന് വേണ്ടിയാണ് താനും ഈ പത്തുവർഷം കാത്തിരുന്നത് എന്നിപ്പോൾ തോന്നുന്നുവെന്നും സന്തോഷ് ജോർജ് കുളങ്ങര പറയുന്നു.
അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ… “ഞാൻ ഒരു തിയേറ്ററിൽ പോയി സിനിമ കണ്ടിട്ട് സത്യത്തിൽ പത്ത് വർഷമായി. ഈ ആടുജീവിതത്തിന് വേണ്ടിയായിരുന്നു ഞാനും പത്തുവർഷം കാത്തിരുന്നത് എന്നെനിക്ക് തോന്നുന്നു. എന്നെ സംബന്ധിച്ചിടത്തോളം വളരെ ഹൃദയ സ്പർശിയായ ഒരനുഭവമായിരുന്നു സിനിമ. കാരണം മലയാള സിനിമ അടുത്ത ഘട്ടത്തിലേക്ക് വളർന്നുകഴിഞ്ഞു എന്നെനിക്ക് നിസ്സംശയം പറയാൻ കഴിയും.

അതേസമയം ഞാൻ പൊതുവേ കാര്യങ്ങളെ വിമാർശനാത്മകമായി സമീപിക്കുന്ന ഒരാളാണ് അതുകൊണ്ട് തന്നെ ഏത് സിനിമ കാണുമ്പോഴും ഞാൻ അതിനകത്തെ കുറവുകളെവിടെയാണെന്ന് പെട്ടെന്ന് കണ്ണിൽപ്പെടും, പക്ഷെ ബ്ലെസ്സിയുടെ ഈ സിനിമ ആ സൂക്ഷ്മാംശത്തിൽ വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. ഈ പത്തുവർഷത്തെ എന്റെ കാത്തിരിപ്പും വിഫലമായില്ല.” എന്നാണ് സന്തോഷ് ജോർജ് കുളങ്ങര മാധ്യമങ്ങളോട് പറഞ്ഞത്. അദ്ദേഹത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ വളരെ ശ്രദ്ധ നേടുകയാണ്, ഈ സിനിമക്ക് ഇതിലും വലിയൊരു പ്രശംസ ലഭിക്കാനില്ല എന്നാണ് കമന്റുകൾ.
Leave a Reply