എന്റെ അമ്മേ എന്തുവാ നിങ്ങളുടെ മോന്‍ കാണിച്ചു വച്ചിരിക്കുന്നത്, എന്ത് അഭിനയമാ, ഇനി ഇങ്ങനെയൊരു ക്യരക്ടര്‍ ഇന്ത്യയില്‍ ഒരു നടനും കിട്ടില്ല എന്നൊക്കെയാണ്, മെസ്സേജുകൾ ! മല്ലിക സുകുമാരൻ !

ആടുജീവിതം ലോകരാജ്യങ്ങളിൽ തന്നെ വലിയ വിജയമായി മാറിക്കൊണ്ടിരിക്കുകയാണ്, ഇപ്പോഴിതാ സിനിമയെ കുറിച്ച് പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, എന്റെ ഫോണ്‍ നോക്കികഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നും ആയിരകണക്കിന് മെസേജുകളാണ്. എല്ലാവരും ഒരേ പോലെ അഭിപ്രായം പറയുന്നൊരു പടമാണ് ആടുജീവിതം. എന്റെ അമ്മേ എന്തുവാ നിങ്ങളുടെ മോന്‍ കാണിച്ചു വച്ചിരിക്കുന്നത്, എന്ത് അഭിനയമാ, ഇനി ഇങ്ങനെയൊരു ക്യരക്ടര്‍ ഇന്ത്യയില്‍ ഒരു നടനും കിട്ടില്ല എന്നൊക്കെയാണ് മെസേജുകള്‍..

ഇങ്ങനെയുള്ള വാക്കുകൾ കേൾക്കുമ്പോൾ ഒരു അമ്മ എന്ന നിലയിൽ ഒരുപാട് സന്തോഷമുണ്ട്, സന്തോഷം കൊണ്ട് കരഞ്ഞു പോകുന്ന ആളാണ് ഞാന്‍. സിനിമ മുഴുവന്‍ കണ്ട് കഴിയുമ്പോള്‍ എന്തായി പോകുമോ എന്തോ. ഒരു ഡോക്ടറെ കൂടെ കൊണ്ടുപോയിക്കോ എന്ന് പലരും പറഞ്ഞു. ഒരു വലിയ ഡോക്ടറെ കൂടെ കൊണ്ടു പോകുന്നുണ്ട് എന്റെ സഹോദരന്‍” എന്നാണ് മല്ലിക പറയുന്നത്.

അതുപോലെ തന്നെ മറ്റുകുറച്ച് പേര് പറയുന്നത് പൃഥ്വിരാജിന് ദേശീയ അവാര്‍ഡ് ലഭിക്കും എന്ന പ്രചാരണങ്ങളോടും മല്ലിക പ്രതികരിച്ചു. ”എന്നോട് എല്ലാവരും പറയുന്നുണ്ട്, ഇതിന് ദേശീയ അവാര്‍ഡ് കൊടുത്തില്ലെങ്കില്‍ പിന്നെ എന്തോന്നിന് കൊടുക്കും ചേച്ചി എന്ന്. അഞ്ചോ ആരോ പേര് മുറിക്കകത്ത് ഇരുന്ന് തീരുമാനിക്കുന്ന കാര്യങ്ങളാണ് അതൊക്കെ. എന്തോ എനിക്ക് അറിയില്ല. കിട്ടുകയാണെങ്കില്‍ വലിയ സന്തോഷം എന്നും മല്ലിക സുകുമാരൻ പറയുന്നു.

അതുപോലെ കഴിഞ്ഞ ദിവസം സിനിമ കണ്ടിറങ്ങിയ ശേഷം മല്ലിക പങ്കുവെച്ച കുറിപ്പും വളരെ ശ്രദ്ധ നേടിയിരുന്നു, പൃഥ്വിയിലൂടെ നജീബിനെ കണ്ട് വിങ്ങുന്ന ഹൃദയവുമായി എന്നെ വിളിക്കുന്ന സഹോദരികളും പെൺകുട്ടികളും… കണ്ഠമിടറി എൻ്റെ മോനെ അഭിനന്ദിച്ചു കൊണ്ട് സംസാരിച്ച തീയേറ്റർ ഉടമകൾ….. മല്ലികച്ചേച്ചി ഇതെങ്ങിനെ കാണും എന്ന് സ്നേഹത്തോടെ ചോദിക്കുന്ന കലാ സ്നേഹികൾ…. എന്തു പറയണം എന്നറിയില്ല പ്രിയപ്പെട്ടവരേ…. ഈശ്വരന് നന്ദി .. ബ്ലെസ്സിക്കും ബെന്യാമിനും നന്ദി…” എന്നാണ് മല്ലിക സുകുമാരൻ കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *