അങ്ങനെ എഴുതിയത് എനിക്കും വിഷമമായിപ്പോയി, ആടിനെ ഞാന്‍ എന്റെ മക്കളെപ്പോലെയാണ് കണ്ടത്, എന്റെ മക്കളാണ് ആ ആടുകളെല്ലാം ! അങ്ങനെ ചിന്തിക്കാൻ പോലും കഴിയില്ല ! നജീബ് പറയുന്നു !
മലയാള സിനിമയിൽ നിന്നും ലോക സിനിമയുടെ നെറുകയിലേക്ക് ഒരു സിനിമ തരംഗമായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്, ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായി എത്തിയ സിനിമ വളരെ വലിയ വിജയമായി മാറുകയാണ്. ആടുജീവിതം നോവലിലെ ഏറ്റവും കാതലായ ഒരു ഭാഗമായിരുന്നു ആടുമായി നജീബിന്റെ കഥാപാത്രം ലൈംഗിക ബന്ധത്തില്‍ ഏർപ്പെടുന്നത്. എന്നാൽ സിനിമയില്‍ എന്തുകൊണ്ട് ഇത് ഉള്‍പ്പെടുത്തിയില്ല എന്ന ചർച്ചകള്‍ വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളിലും മറ്റും ഇപ്പോൾ വലിയ ചർച്ചയായി മാറുകയാണ്.
എന്നാൽ ഇതിനെ കുറിച്ച് തിരക്കഥാകൃത്ത് ബെന്യാമിന്‍ പറഞ്ഞത് ഇങ്ങനെ, ‘നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതും. പക്ഷെ ആടിന്റെ പുരുഷത്വം ഛേദിക്കുന്ന സീന്‍ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു. അതുകൊണ്ട് ആ ഭാഗം സ്‌ക്രിപ്റ്റില്‍ വേണോ എന്ന് എന്നോട് ചോദിച്ചു. ബ്ലെസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോള്‍ അത് ശരിയാണെന്ന് തോന്നി. അതുകൊണ്ട് ആ ഭാഗം ഞങ്ങള്‍ ഒഴിവാക്കി എന്നാണ് ബെന്യാമിൻ പറഞ്ഞത്.
അതുപോലെ തന്നെ മറ്റൊരു പ്രധാന രംഗമായിരുന്നു, ആടുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്. അത് ഞങ്ങള്‍ ഷൂട്ട് ചെയ്തതുമാണ്. പക്ഷേ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിന് കൊടുത്തപ്പോള്‍ ആ സീന്‍ ഉണ്ടെങ്കില്‍ ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടി വരുമെന്ന് പറഞ്ഞു. ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാന്‍ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ആ ഭാഗം. പക്ഷേ അക്കാര്യം സെന്‍സര്‍ ബോര്‍ഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവര്‍ അത് വെട്ടിക്കളയാന്‍ പറഞ്ഞത് എന്നും ബെന്യാമിൻ പറയുമ്പോൾ ബ്ലെസ്സി പറഞ്ഞത് മറ്റൊന്നാണ്..
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നോവലിന്റെ ഭാഗമായി ചേര്‍ത്ത അത്തരം കാര്യങ്ങള്‍ താന്‍ സിനിമയില്‍ ഷൂട്ട് ചെയ്തിട്ടില്ലെന്നായിരുന്നു അവതാരകന്റെ ചോദ്യത്തിന് സംവിധായകന്റെ മറുപടി. അത്തരം രംഗങ്ങള്‍ക്ക് നോവലില്‍ തുടര്‍ച്ചയില്ലെന്നും തുടര്‍ച്ചയില്ലാത്ത ഒരു കാര്യം സിനിമയില്‍ ഉള്‍പ്പെടുത്തിയാല്‍ സിനിമയുടെ മുന്നോട്ടുള്ള പോക്കിനെ അത് ബാധിക്കുമെന്നും ബ്ലെസി പറയുന്നു.
അതേസമയം ഈ വിഷയത്തിൽ യഥാർത്ഥ നജീബ് പറയുന്നത്, അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ലെന്നും ആടുകളെ തന്റെ മക്കളായിട്ടാണ് താന്‍ കണ്ടതെന്നുമാണ് നജീബ് പറയുന്നത്. ഇത്തരം കാര്യങ്ങളൊക്കെ നോവലിന് വേണ്ടി എഴുതിച്ചേര്‍ത്തതാണെന്നും അങ്ങനെയൊരു അവസ്ഥയില്‍ ആരെങ്കിലും ആ രീതിയില്‍ ആടുകളോടൊക്കെ പെരുമാറുമോയെന്നും നജീബ് ചോദിക്കുന്നു. അത്തരമൊരു കാര്യം നോവലില്‍ ചേര്‍ത്തതിലുള്ള വിയോജിപ്പ് അന്ന് തന്നെ ബെന്യാമിനോട് പറഞ്ഞിരുന്നെന്നും, നാട്ടുകാരൊക്കെ ഇതൊക്കെ വായിക്കില്ലേ, എന്റെ വീട്ടുകാർക്ക് എന്നെ അറിയാം പക്ഷെ എല്ലാവരും അങ്ങനെ ആകില്ലല്ലോ എന്ന വിഷമം അന്നേ താൻ പങ്കുവെച്ചിരുന്നു എന്നും നജീബ് പറയുന്നു.
Leave a Reply