എന്തൊരു അവിശ്വസിനീയമായ സിനിമയാണിത്..! പൃഥ്വിയുടെ കഠിനപ്രയത്‌നം.. വളരെ ഭീതി ഉണ്ടാക്കുന്നു ! മണിരത്‌നം ! ഉൾപ്പടെ സൂപ്പർ താരങ്ങൾ പറയുന്നു !

മലയാള സിനിമയെ ലോക സിനിമയുടെ നെറുകയിൽ എത്തിക്കാൻ പാകത്തിനുള്ള വലിയ വിജയമായി മാറുകയാണ് ആടുജീവിതം എന്ന ബ്ലെസി ചിത്രം. സമൂഹ മാധ്യമങ്ങളിൽ ചിത്രത്തെ പ്രശംസിക്കുന്നവരുടെ തിരക്കാണ്, അതിൽ ഇന്ത്യൻ സിനിമയുടെ സൂപ്പർ സ്റ്റാറുകൾ കൂടി ഉണ്ടെന്നുള്ളതാണ് ഏറെ ശ്രദ്ധേയം. ഇപ്പോഴിതാ സംവിധായകന്‍ മണിരത്‌നം ചിത്രത്തെ പ്രശംസിച്ചു കൊണ്ട് വാട്‌സ്ആപ്പില്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ബ്ലെസി ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. സിനിമ അവസാനിപ്പിച്ച രീതി അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടെന്നും പൃഥ്വിരാജിന്റെ പരിശ്രമത്തെയും പ്രശംസിച്ചു കൊണ്ടാണ് മണിരത്‌നത്തിന്റെ സന്ദേശം.

അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, “അഭിനന്ദനങ്ങള്‍ സാര്‍. ചിത്രത്തിന് വേണ്ടി നിങ്ങള്‍ എടുത്ത എല്ലാ പരിശ്രമവും സ്‌ക്രീനില്‍ കാണാം. മനോഹരമായി ചിത്രീകരിച്ചു. മരുഭൂമിയുടെ വിവിധ മുഖങ്ങള്‍. കഠിനവും ശാന്തവും അനന്തവും വിശാലവും ക്രൂരതയുമെല്ലാം സിനിമയില്‍ കാണാം. നിങ്ങളുടെയും സുനിലിന്റേയും മികച്ച പ്രവര്‍ത്തനം.”. പൃഥ്വിയുടെ കഠിന പ്രയത്നം. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കഥയാണെന്നത് വളരെ ഭീതി ഉണ്ടാകുന്നതാണ്. വളരെ സെന്റിമെന്റല്‍ ആകാതെ സിനിമ അവസാനിപ്പിച്ച രീതി എനിക്ക് വളരെ ഇഷ്ട്ടപെട്ടു. എല്ലാ ആശംസകളും നേരുന്നു” എന്നാണ് മണിരത്നം സന്ദേശത്തില്‍ പറയുന്നത്..

അതുപോലെ നടൻ മാധവൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് ഇങ്ങനെ, “എന്തൊരു അവിശ്വസിനീയ സിനിമയാണിത്, പ്രിയപ്പെട്ട എന്റെ സഹോദരൻ പൃഥ്വീ, നിങ്ങളെയോർത്ത് ഞാൻ അഭിമാനിക്കുന്നു. ഇന്ത്യൻ സിനിമയുടെ യാഥാർത്ഥ ശേഷി ലോകത്തിന് മുന്നിൽ കാണിച്ചുകൊടുത്തതിൽ നന്ദി.” എന്നാണ് എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ മാധവൻ പറയുന്നത്.

കൂടാതെ അക്ഷയ് കുമാർ, പ്രഭാസ്, കമൽ ഹാസൻ, സൂര്യ എന്നിങ്ങനെ വമ്പൻ താരനിരയും ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ഒരു സിനിമക്ക് വേണ്ടി 16 വർഷമെടുത്തു എന്ന് പറയുന്നത് എനിക്ക് അവിശ്വസനീയമാണ്!” എനിക്ക് 16 മാസത്തേക്ക് ജോലി ചെയ്യാൻ പോലും കഴിയില്ല. അദ്ദേഹത്തിന് ഹാറ്റ്സ് ഓഫ്, എന്നും അദ്ദേഹം പറഞ്ഞു, അതേസമയം നടൻ സൂര്യ പറഞ്ഞത് ഇങ്ങനെ, ആടുജീവിതത്തിന്റെ ട്രെയിലർ പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ ആശംസ ട്വീറ്റ്. അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശമാണ് ആടുജീവിതം എന്നാണ് അക്ഷയ് കുമാർ പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *