രാജീവ് ചന്ദ്രശേഖറുടെ ഏറ്റവും വലിയ പ്രത്യേകതയാണത്, മറ്റുള്ളവർ അത് കണ്ടു പഠിക്കട്ടെ ! ഞാൻ ഇന്നുവരെ അദ്ദേഹത്തെ കണ്ടിട്ടുപോലുമില്ല ! മല്ലിക സുകുമാരൻ !

ഇപ്പോൾ കേരളമെങ്ങും ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ചർച്ചകളാണ്, തിരുവനന്തപുരത്ത് ഇത്തവണ രാജ്യം ഉറ്റുനോക്കുന്ന ത്രികോണ പോരാട്ടമാണ് തിരുവനന്തപുരത്തേത്. മൂന്ന് മുന്നണികള്‍ക്കും ശക്തമായ സാന്നിധ്യമുള്ള മണ്ഡലം. അതുകൊണ്ട് തന്നെ വിജയമുറപ്പിച്ചാണ് മൂവരും അങ്കത്തട്ടിൽ ഇറങ്ങിയിരിക്കുന്നത്. ശശി തരൂരും പന്യൻ രവീന്ദ്ര്യനും ബിജെപി സ്ഥാനാർത്ഥിയായി രാജീവ് ചന്ദ്രശേഖറുമാണ് ഇത്തവണ മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ തിരുവനന്ദപുരം സ്വദേശി കൂടിയായ മല്ലിക സുകുമാരൻ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മല്ലിക തുറന്ന് സംസാരിച്ചത്. തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേറിനെയും കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെയും പുകഴ്‌ത്തി നടി മല്ലിക സുകുമാരൻ. രാജീവ് ചന്ദ്രശേഖറിന്റെ ഏറ്റവും വലിയ പ്രത്യേകത പാർട്ടിയെ വളർത്താൻ ഒരിക്കലും ദൃശ്യമാദ്ധ്യമങ്ങൾ ഉപയോ​ഗിക്കാത്തതാണെന്ന് മല്ലികാ സുകുമാരൻ പറഞ്ഞു.

വാക്കുകൾ വിശദമായി, ഇന്ന് വരെ രാജീവ് ചന്ദ്രശേഖർ എന്റെ പാർട്ടി മാദ്ധ്യമങ്ങളിലൂടെ വളരട്ടെ എന്നു പറഞ്ഞിട്ടുണ്ടോ? അതാണ് എല്ലാവരും പഠിക്കേണ്ടത്. പാർട്ടിയെ വളർത്താനല്ല ദൃശ്യമാദ്ധ്യമങ്ങളെ ഉപയോ​ഗിക്കേണ്ടത്. അദ്ദേഹത്തിന്റെ പ്രത്യേകത അതാണ്. ഞാൻ ഇന്ന് വരെ അദ്ദേഹത്തെ കണ്ടിട്ടുമില്ല. പരിചയവുമില്ല. അതുപോലെ, നന്നായി സംസാരിക്കുന്ന വനിതാ മന്ത്രിമാരും ഇപ്പോഴാണുള്ളത്. അതിന് ഏറ്റവും നല്ല ഉദാഹരണം നിർമ്മലാ സീതാരാമനാണ്. നന്നായി സംസാരിക്കും. അവരുടെ ഭർത്താവ് എവിടെ എന്നൊക്കെ അന്വേഷിക്കലാണ് കേരളത്തിലുള്ളവരുടെ ജോലി.

നമ്മുടെ ഇവിടെ നോക്ക്, കോൺ​ഗ്രസ് പാർട്ടിയിൽ സ്ത്രീകൾ കുറവാണ്. ആകെ വിളിക്കുന്നത് രഘുപതി രാഘവ രാജാറാം പാടാൻ വേണ്ടി മാത്രമാണ്. കമ്യൂണിസ്റ്റ് പാർട്ടി ആണെങ്കിൽ പാർട്ടി മീറ്റിം​ഗിന് വിളിക്കും. അല്ലാതെ, ഒരാൾ മിടുക്കി ആണെന്ന് കരുതി സ്ഥാനത്ത് ഇരുത്തില്ല. ഇനി, ഇരുത്തിയാൽ.. സൂക്ഷിക്കണം സാറിനെ ഓവർ ടേക്ക് ചെയ്ത് മുന്നിലെത്തുമെന്ന്. നമ്മൾ അത് കണ്ടതുമാണ്. ഇതൊക്കെയാണ് രാഷ്‌ട്രീയ രം​ഗത്ത് നിൽക്കുന്നവരുടെ സാമാന്യ മനോനില. മാറണം, മാറ്റങ്ങൾ നിലനിൽപ്പിന് ആവിശ്യമാണ് എന്നും മല്ലിക സുകുമാരൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *