
ഗോമൂ,ത്രം കുടിച്ചു, ചാ,ണകം മുഖത്ത് തേയ്ക്കുകയും ചെയ്തു ! ഭർത്താവിന്റെ വീട്ടിലെ ആചാരങ്ങളെ കുറിച്ച് നിത്യദാസ് പറയുന്നു !
ഒരൊറ്റ ചിത്രം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് നിത്യദാസ്. ഈ പറക്കും തളിക എന്ന ചിത്രം ഇന്നും മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് വളരെ സജീവമാണ്. പള്ളിമണി എന്ന തന്റെ പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന തിരക്കിലാണ് ഇപ്പോൾ നിത്യ. അതുകൂടാതെ ഞാനും എന്റെ ആളും എന്ന ഷോയില്‍ മെന്ററാണ് ഇപ്പോള്‍ നിത്യ. ഇപ്പോഴിതാ സ്വാസിക അവതരിപ്പിയ്ക്കുന്ന റെഡ് കാര്‍പെറ്റ് എന്ന ഷോയില്‍ അതിഥിയായി എത്തിയ താരം പങ്കുവെച്ച വിശേഷങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
നിത്യ പറയുന്നത് ഇങ്ങനെ, തന്റെ ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും നിത്യ എപ്പോഴും വാചാലയാകാറുണ്ട്. മറ്റൊരു ഭാഷയും സസമകാരവും എല്ലാമുള്ള ഒരു കുടുംബത്തിലേക്കാണ് നിത്യ വിവാഹം കഴിച്ച് എത്തിയത്. പഞ്ചാബിക്കാരനായ അരവിന്ദ് സിംഗ് ജൗള ആണ് നിത്യയെ വിവാഹം ചെയ്തത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് ക്രൂ മെമ്പര്‍ ആയിരുന്നു അരവിന്ദ്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള ഫ്ളൈറ്റ് യാത്രയ്ക്ക് ഇടയിലാണ് നിത്യയും അരവിന്ദും പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മത പ്രകാരം വിവാഹവും നടന്നു.

അദ്ദേഹത്തിന് കുറച്ച് വൃത്തി ഭ്രാന്ത് ഉണ്ട്. എല്ലാം നീറ്റ് ആയിരിക്കണം. തിടിച്ചിരിയ്ക്കുന്ന ആളുകളെയും അരവിന്ദിന് ഇഷ്ടമല്ല. അത് കാരണമാണ് താന്‍ മെലിഞ്ഞത് എന്നും നടി പറഞ്ഞിട്ടുണ്ട്. കൂടാത്ത തന്റെ വിവാഹം കഴിഞ്ഞ് നേരെ പോയത് കശ്മിരീലേക്ക് ആണ്. അവിടെയുള്ള ആചാരങ്ങളും ഭക്ഷണങ്ങളും ഒക്കെയായി പൊരുത്തപ്പെടാന്‍ കുറച്ച് സമയം എടുത്തു. അവരുടെ ഭക്ഷണ രീതികള്‍ എനിക്ക് തീരെ പറ്റില്ലായിരുന്നു. പിന്നീട് ഞാനവരെ കേരളീയ രീതിയിലുള്ള ഭക്ഷണങ്ങള്‍ ശീലിപ്പിച്ചു തുടങ്ങി. സംസാരത്തിലും സംസ്കാരത്തിലും വരെ മാറ്റങ്ങളുണ്ടായിരുന്നു.കുറെ സമയം എടുത്താണ് അതെല്ലാം പഠിച്ചത്.
അങ്ങനെ ഒരു ദിവസം അദ്ദേഹത്തിന്റെ സഹോദരന്റെ വിവാഹത്തിന് പോയിരുന്നു. അങ്ങനെ അവിടെ വിവാഹ ചടങ്ങുകള്‍ക്ക് ഇടയില്‍ തീര്‍ത്ഥം പോലെ കൈയ്യിലെന്തോ തന്നു. തീര്‍ത്ഥമാണെന്ന് കരുതി ഞാന്‍ അത് കുറച്ച് കുടിച്ച് ബാക്കി തലയിലൂടെ ഒഴിച്ചു. അപ്പോള്‍ മകള്‍ പറയുന്നുണ്ടായിരുന്നു, അമ്മേ ഇതിന് ഉപ്പ് രസം ഉണ്ട് എന്ന്. ഹേയ് നിനക്ക് തോന്നിയതായിരിയ്ക്കും എന്ന് ഞാന്‍ പറഞ്ഞു. പിന്നീട് പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേയ്ക്കുന്നു, ഞങ്ങളും തേച്ചു. പിന്നീട് ആണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും പിന്നീട് തന്നത് ചാണകവും ആണ് എന്ന്. അതിന് ശേഷം അവരുടെ ഇത്തരം ചടങ്ങുകളില്‍ നിന്ന് എല്ലാം ഞാന്‍ മാറി നില്ക്കും എന്നും നിത്യ പറയുന്നു.
Leave a Reply