ഒരൊറ്റ രാത്രി മതി ഒരാളുടെ ജീവിതം മാറി മറിയാന്‍ എന്ന് ദിലീപേട്ടൻ പറയുമായിരുന്നു ! അതെനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല ആ വാക്കുകൾ ! നിത്യ ദാസ് പറയുന്നു !

മലയാലയത്തിൽ ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ്  നിത്യ ദാസ്.  ഈ പറക്കും തളിക എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ച ആളാണ്, വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും അഭിനയ രംഗത്ത് വളരെ സജീവമാണ്. തന്റെ തിരിച്ചുവരവ് കൂടിയായ പള്ളിമണി എന്ന സിനിമയുടെ വിജയത്തിന്റെ  സന്തോഷത്തിലാണ്ണ്  ഇപ്പോൾ നിത്യ.  തന്റെ കുടുംബത്തെ കുറിച്ച് നിത്യ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഏറെയും വലിയ ശ്രദ്ധ നേടിയിരുന്നു.

എന്തും വെട്ടി തുറന്ന് പറയുന്ന സ്വഭാവമുള്ള നിത്യയുടെ അഭിമുഖങ്ങൾ എല്ലാം വളരെ വേഗത്തിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു,  എന്റെ ജീവിതത്തിൽ സിനിമ എന്ന വഴിത്തിരിവ് ഉണ്ടാകാൻ കാരണം മഞ്ജു ചേച്ചിയാണ്. ഗൃഹലക്ഷ്മിയിൽ വന്ന എന്റെ ഒരു ഫോട്ടോ മഞ്ജു ചേച്ചി കണ്ടിട്ട് ചേച്ചിയാണ് എന്നെ ദിലീപ് ഏട്ടന്റെ സിനിമയിലേക്ക് വിളിക്കുന്നത്. ആദ്യം ദിലീപേട്ടനെ കാണുന്ന ഫീൽ ആണ് ഇന്നും എനിക്ക് അദ്ദേഹം ഏട്ടൻ എന്നൊരു ഫീലാണ്. എന്നും കാണുമെന്നോ വിളിക്കുമെന്നോ ഒന്നുമില്ല. പക്ഷെ എന്നും ആ സ്നേഹം ഉണ്ടാകും എന്നും നിത്യ പറയുന്നു.

ദിലീപ് ഏട്ടനൊപ്പം മൂന്ന് സിനിമകൾ ചെയ്തിരുന്നു. ഈ പറക്കും തളിക എന്ന ചിത്രത്തിലാണ് ആദ്യമായി ഞാന്‍ ഞങ്ങൾ ഒന്നിച്ച് ചെയ്തത്. അതിന് ശേഷം കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തില്‍ ഒരു ഗാന രംഗത്തും, കഥാവശേഷന്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ റോളും ചെയ്തു.  ആ സമയത്തൊക്കെ ദിലീപേട്ടന്‍ പറഞ്ഞ ഒരു കാര്യം ഞാന്‍ എന്നും ഓര്‍ക്കും, ഒരൊറ്റ രാത്രി മതി ഒരാളുടെ ജീവിതം മാറി മറിയാന്‍ എന്ന് അദ്ദേഹം പറയുമായിരുന്നു. അത് സത്യമാണ്. എന്റെ ജീവിതം മാറി മറിഞ്ഞതും ഒറ്റ രാത്രികൊണ്ടാണ്.

ഒരു സാധാരണ കുട്ടിയെ പോലെ കോളേജില്‍ പോയി വീട്ടിലേക്ക് മടങ്ങി വരുന്ന പെണ്‍കുട്ടിയായിരുന്നു ഞാനും, ഒരു അഭിഭാഷകനായ ഫോട്ടോഗ്രാഫര്‍ എടുത്ത എന്റെ ഒരു ഫോട്ടോ ആണ് എന്റെ കരിയര്‍ മാറ്റി മറിച്ചത്. അന്ന് അത് ഒരു മാസികയുടെ കവര്‍ ഫോട്ടോ ആയി വരികയും അത് മഞ്ജു ചേച്ചി കാണുകയും ദിലീപ് ഏട്ടന്റെ നായികയായി വന്നതും എല്ലാം ഒരു അത്ഭുതമാണ്.  ആദ്യ ചിത്രത്തിൽ എന്നെ മേക്കപ്പ് ചെയ്ത് കഴിഞ്ഞപ്പോൾ ഞാൻ ഏറെ വിഷമിച്ചിരുന്നു. നാട്ടുകാര് എന്നെ തിരിച്ചറിയുക പോലും ഉണ്ടാവില്ല എന്ന് കരുതി യെങ്കിലും പടം സൂപ്പർ ഹിറ്റായതോടെ ആ വിഷമമെല്ലാം മാറി സന്തോഷം വന്നെന്നും നിത്യ പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *