
അച്ഛൻ ജീവിതം തകർത്തു ! നീ ച,തി,ക്കപ്പെടുമെന്ന് അമ്മ അന്ന് പറഞ്ഞു ! എന്റെ പ്രതികാരം ഇനി അതാണ് ! വനിതാ വിജയകുമാർ !
തമിഴ് സിനിമ രംഗത്ത് വളരെ പ്രശസ്തനായ നടനാണ് വിജയകുമാർ. ഒരുപാട് ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അദ്ദേഹം ഇന്ന് ഇന്ത്യൻ സിനിമ തന്നെ ബഹുമാനിക്കുന്ന മുതിർന്ന അഭിനേതാക്കളിൽ ഒരാളാണ്. അദ്ദേഹത്തിന് രണ്ടു ഭാര്യമാർ ആയിരുന്നു. ആദ്യ 1969 ൽ അദ്ദേഹം മുത്ത്കണ്ണ് എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ആ വിവാഹത്തിൽ അദ്ദേഹത്തിന് കവിത, അനിത, വരുൺ എന്നിങ്ങളെ മൂന്ന് മക്കളാണ് അദ്ദേഹത്തിന് ശേഷം ഈ ബന്ധം നിലനിൽക്കുമ്പോൾ തന്നെയാണ് അദ്ദേഹം പ്രശസ്ത നടി മഞ്ജുളയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ അദ്ദേഹത്തിന് ശ്രീദേവി, പ്രീത,വനിത എന്നിങ്ങളെ മൂന്ന് മക്കളും ഉണ്ട്. ഭാര്യ മഞ്ജുള 2013 ൽ മ,ര,ണപെട്ടു, മഞ്ജുള ‘അഭിമന്യു’ എന്ന മോഹൻലാൽ ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.
അദ്ദേഹത്തിന് അഞ്ചു പെൺമക്കളും, ഒരു മകനുമാണ്, മകൻ അരുൺ വിജയ് ഇന്ന് തമിഴ് സിനിമകളിൽ വളരെ തിരക്കുള്ള നടനായി മാറിക്കഴിഞ്ഞു, വില്ലൻ വേഷങ്ങളാണ് അദ്ദേഹം കൂടുതലും ചെയ്യുന്നത്. മക്കളിൽ മൂന്ന് മക്കൾ സിനിമ രംഗത്ത് സജീവമായിരുന്നു, അതിൽ മകൾ പ്രീതാ വിജയകുമാർ ദിലീപ് നായകനായ ഉദയപുരം സുൽത്താൻ, ദുബായി, സ്നേഹിതൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. അടുത്ത ശ്രീദേവി വിജയ കുമാറും, വനിത വിജയകുമാറും സിനിമ രംഗത്ത് തിളങ്ങി നിന്ന താരങ്ങൾ ആയിരുന്നു.
ഈ കൂട്ടത്തിൽ ഒരു മകൾ മാത്രമാണ് ഈ കുടുംബവുമായി അകന്ന് കഴിയുന്നത്. വനിതാ വിജയകുമാർ അച്ഛനും സഹോദരങ്ങളുമായി നല്ല ബന്ധത്തിൽ അല്ല, അവരുമായി ഇപ്പോൾ യാതൊരു ബന്ധവും ഇല്ലെന്ന രീതിയിലാണ് വനിതയുടെ ജീവിതം. നിരവധി വിവാദങ്ങളും ഗോസിപ്പുകളും താരത്തിന്റെ ജീവിത്തിൽ നിത്യ സംഭവമായി മാറുകയായിരുന്നു. ഇപ്പോഴിതാ വനിത അച്ഛനും സഹോദരങ്ങൾക്കും എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

വനിതയുടെ വാക്കുകൾ ഇങ്ങനെ, അടുത്തിടെ എന്റെ അച്ഛന് ഒരു മാധ്യമത്തിന് നല്കി അഭിമുഖം ഞാൻ കണ്ടിരുന്നു. ആ അഭിമുഖത്തില്‍ അച്ഛന് പറയുകയാണ് എന്റെ മക്കള്‍ എല്ലാവരും ഞാന്‍ പറയുന്നത് അനുസരിക്കുന്നവരാണ് എന്ന്. അതിന് ശേഷം ഓരോരുത്തരുടെയും പേര് എടുത്ത് പറഞ്ഞു, കവിത, അനിത, അരുണ്‍, പ്രീത ശ്രീദേവി… എന്നാല്‍ നടുവിലുള്ള എന്റെ പേര് മാത്രം അച്ഛൻ മനപ്പൂർവം വിട്ടു കളഞ്ഞു.
അത് ഒരുപാട് തവണ ഞാൻ റിപ്പീറ്റ് കണ്ടു, കാണുംതോറും എനിക് സങ്കടവും ദേഷ്യവും വന്നു. ഞാൻ കരഞ്ഞുപോയി. സത്യത്തിൽ അച്ഛന്റെ വാക്ക് കേട്ടത് കൊണ്ട് മാത്രമാണ് എന്റെ ജീവിതം ഇങ്ങനെ താറുമാറായത്. എന്റെ മക്കളില്‍ വനിത മാത്രം ഞാന്‍ പറയുന്നത് കേട്ടില്ല എന്ന് പറഞ്ഞിരുന്നുവെങ്കിലും ഞാൻ അത് സഹിക്കുമായിരുന്നു. ഞാൻ ഇങ്ങനെ ആയതിന് കാരണം എന്റെ അച്ഛൻ തന്നെയാണ്. അവസാന നിമിഷം അമ്മ എന്നോട് പറഞ്ഞിരുന്നു, അവരെല്ലാം നിന്നെ ചതിക്കും സ്വത്തുക്കൾ ഒന്നും നിനക്ക് കിട്ടില്ല എന്ന്.. അത് സത്യമായി മാറി എന്നും വനിത പറയുന്നു.
Leave a Reply