
മാസം അഞ്ചുലക്ഷം രൂപ ശമ്പളം വാങ്ങികൊണ്ടിരുന്നവനാണ്. അതുകളഞ്ഞിട്ട് ഇവിടെ വന്നത് ! പക്ഷെ ഒരു കുഴപ്പമുണ്ട് ! സാബുവിനെ കുറിച്ച് മഞ്ജു പറയുന്നു !
വലിയ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും സിനിമയിൽ എത്തിയ ആളാണ് നടി മഞ്ഞ് പിള്ള. പ്രശസ്ത നടൻ എസ് പി പിള്ളയുടെ കൊച്ചുമകളാണ് മഞ്ജു പിള്ള. സിനിമ ടെലിവിഷൻ രംഗത്ത് ഇപ്പോൾ വളരെ സജീവമായ മഞ്ജു തന്റെ പുതിയ ചിത്രമായ ടീച്ചറുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന തിരക്കിലാണ്. ഹോം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയതാണ്. കുട്ടി എന്ന കഥാപാത്രത്തെ അത്രമാത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മഞ്ജുവിന് സാധിച്ചു. കോമഡി റിയാലിറ്റി ഷോകളുടെ ജഡ്ജായും എത്താറുണ്ട് താരം. അതുപോലെതന്നെ സോഷ്യല്‍ മീഡിയയിലും ശ്രദ്ധേയയാണ് മഞ്ജു.
ടീച്ചറുടെ പ്രമോഷന്റെ ഭാഗമായി മഞ്ജു സാബുവിനെക്കുറിച്ചു പറഞ്ഞവാക്കുകൾ ആണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധ നേടുന്ന പരിപാടിയാണ് ഒരു ചിരി ഇരു ചിരി ബംബർ ചിരി. ഇതിൽ മഞ്ജുവും സാബുവും നസീർ സക്രാന്തിയുമാണ് വിധികർത്താക്കൾ. സാബുവിനെ കുറിച്ച് മഞ്ജു പറയുന്നത് ഇങ്ങനെ, സാബുവിനെ കാണുന്നതിന് മുമ്പ് എനിക്ക് അവനെ കുറിച്ച് ഒരു നെഗറ്റീവ് ചിന്ത ആയിരുന്നു ഉണ്ടായിരിക്കുന്നത്. സാബു കുറച്ച് പ്രശ്നക്കാരനാണെന്നും ക്വട്ടേഷന്‍ ആണെന്നും ആളുകള്‍ പറഞ്ഞിട്ടുണ്ട്.

പക്ഷെ അവനെ അടുത്തറിഞ്ഞ് പരിചയെപ്പെട്ടതിന് ശേഷം എനിക്ക് മനസിലായി ഞാൻ പരിചയപ്പെട്ട ജെനുവിനായ ആളുകളില്‍ ഒരാളാണ് സാബു എന്ന്. അവനൊരു അഡ്വക്കേറ്റാണ്. നല്ല വിവരമുണ്ട്. ഞാന്‍ പറയും കാണാന്‍ ലുക്കില്ലെന്നേയുള്ള ഭയങ്കര വിവരമാണെന്ന്. ഒരുപാട് പുസ്തകം വായിച്ചൊക്കെ നല്ല അറിവാണ് അവന്. എന്തുകാര്യത്തെക്കുറിച്ചു ചോദിച്ചാലും അവന് അറിയാം. മാസം അഞ്ചുലക്ഷം രൂപ ശമ്പളം വാങ്ങികൊണ്ടിരുന്നവനാണ്. അതുകളഞ്ഞിട്ട് ഇവിടെ വന്നത്. അതുപോലെതന്നെ വളരെ നല്ല ഹ്യൂമർ സെന്സുള്ള ആളാണ്.
പക്ഷെ അവനൊരു കുഴപ്പമുണ്ട്. അവൻ രാത്രി രണ്ടെണ്ണം വിട്ട് കഴിയുമ്പോള്‍ പിന്നെ അവന് വലിയ വിശപ്പ് കയറും. ഒരു 12, ഒരു മണി ഒക്കെ ആകുമ്പോൾ എന്റെ റൂമില്‍ വന്നു തട്ടും. മോളൂസേ വാ, മോളൂസിന് ചേട്ടന് നൂഡില്‍സ് മേടിച്ച് തരാം എന്ന് പറഞ്ഞ് എറണാകുളത്തിന്റെ തുറന്നു കിടക്കുന്ന ഏതേലും ഒക്കെ കടയിൽ പോയി ഭക്ഷണമൊക്കെ വാങ്ങി തരും. ഞാന്‍ ഇപ്പോള്‍ റൂം നമ്പര്‍ പറഞ്ഞു കൊടുക്കാറില്ല.ഒരുക്കാൻ ഞാൻ തെറ്റായി റൂം നമ്പർ പറഞ്ഞു കൊടുത്തു, അവിടെ വന്ന് രാത്രി ചേച്ചി ചേച്ചി.. എനിക്ക് വിശക്കുന്നു, ഭക്ഷണം കഴിക്കാൻ പോകാം എന്നക്കെ പറഞ്ഞു വിളിക്കും. ഒടുവിൽ ആ മുറിയിലെ ആളുകൾ ഇറങ്ങി വന്ന് അവനെ വഴക്ക് പറയും.. ഞാൻ ഇതെല്ലാം കേട്ട് മിണ്ടാതെ എന്റെ മുറിയിൽ ഉണ്ടാകുമെന്നും, എന്റെ അടുത്ത ഒരു സുഹൃത്തും, സഹോദരനുമാണ്. എന്റെ ചക്കരയാണെന്ന് എന്നും മഞ്ജു ഏറെ രസകരമായി പറയുന്നു.
Leave a Reply