ആ ഒരു പ്രശ്നം ഞങ്ങളുടെ വിവാഹ മോചനം വരെ എത്തിച്ചു, പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തവർ ഒരുമിച്ച് ജീവിക്കുമ്പോൾ പല പ്രശ്നങ്ങളും അവിടെ ഉണ്ടാകും ! മഞ്ജുപിള്ള !

മലയാളികൾ ഇഷ്ടപെടുന്ന അഭിനേത്രിമാരിൽ ഒരാളാണ് മഞ്ജു പിള്ള. കോമഡി ആയാലും ക്യാരക്റ്റർ റോളുകൾ ആയാലും ഏത് തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച അഭിനേത്രിയാണ് മഞ്ജു പിള്ള. 1991 പുറത്തിറങ്ങിയ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിമിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്.. പ്രശസ്ത നടൻ ആസ് പി പിള്ളയുടെ കൊച്ചുമകളാണ് മഞ്ജു പിള്ള. 2000 ൽ ആയിരുന്നു പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സുജിത്ത് വാസുദേവുമായുള്ള വിവാഹം നടക്കുന്നത്…

ഇതിന് മുമ്പ് തങ്ങളുടെ കുടുംബ ജീവിതത്തിൽ  ഡിവോഴ്സ് ചെയ്യാം എന്നുള്ള ഒരു തീരുമാനത്തിൽ എത്തിയിരുന്നു എന്ന് മഞ്ജു തുറന്നു പറഞ്ഞിരുന്ന ചില വാക്കുകളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.  വാക്കുകൾ ഇങ്ങനെ, ചിലപ്പോൾ ഒരിക്കലും പൊരുത്തപ്പെടാൻ സാധിക്കാത്ത രണ്ടുപേരാകും വിവാഹം കഴിക്കുക പിന്നെ ഒരു അഡ്ജസ്റ്റ്‌മെന്റില്‍ പോവുകയാണ് വേണ്ടത്. ഞാന്‍ ഒരുവിധം അഡ്ജസ്റ്റ് ചെയ്താണ് പോവുന്നത്. സുജിത്തും അങ്ങനെ തന്നെയാണെന്നാണ് എന്റെ വിശ്വാസം എന്നും മഞ്ജു പറയുന്നു.. ആ സംഭവം ഇങ്ങനെയായിരുന്നു..

ഞാൻ അടുക്കളയില്‍ ജോലി ചെയ്യുമ്പോഴാണ് മുകളില്‍ നിന്ന് വിളിച്ച് എടീ ഞാനിറങ്ങുവാണേന്ന് അദ്ദേഹം പറഞ്ഞത്. അപ്പോള്‍ ഞാന്‍ വേഗം വരണേ, സ്‌കൂളില്‍ പോവാന്‍ സമയമായെന്ന് ഞാനും പറഞ്ഞു. പക്ഷെ അദ്ദേഹം ഞാൻ പറഞ്ഞത് അത് കേട്ടിരുന്നില്ല, മോളെ വിളിക്കാന്‍ മറന്ന് പോവുന്ന രംഗമൊക്കെ, മറന്ന് പോയതല്ല. ഞങ്ങളുടെ ഇടയില്‍ വിന്ന മിസ് അണ്ടര്‍സ്റ്റാന്‍ഡിങ് ആണ് പ്രശ്നമായത് എന്നുമാണ് മഞ്ജു പറയുന്നത്… അദ്ദേഹം മകളെ വിളിക്കുമെന്ന്ഞാനും, നേരെ തിരിച്ച് അദ്ദേഹവും കരുതി. പക്ഷെ സമയം കഴിഞ്ഞിട്ടും മകളെ കാണാത്തതും, അദ്ദേഹത്തെ വിളിച്ചിട്ട് കിട്ടാത്തതും എന്നെ തകർത്തു

ആ ഒരു നിമിഷം ഇപ്പോഴും എനിക്ക് ചിന്തിക്കാൻ കഴിയില്ല. കുറച്ച് കഴിഞ്ഞ് അവിടെയുള്ള ആരോ ഒരാൾ മോളെ വീട്ടിലെത്തിച്ചു. അന്നവള്‍ കുഞ്ഞാണ്. ഞാനൊരു അമ്മയല്ലേ അതും ഇന്നത്തെ കാലം, എന്റെ ഭാഗ്യം കൊണ്ടാണ് അവളെ തിരിച്ച് കിട്ടിയത്. പക്ഷെ അന്ന് അവളെ വീട്ടിൽ കൊണ്ടാക്കിയ ആളോട് ഒരു നന്ദി പറയാൻ പോലും സാധിച്ചില്ല എന്നും മഞ്ജു ഓർക്കുന്നു.. അന്ന് ഒരു ഡിവേഴ്‌സ് നടക്കേണ്ടത് ആയിരുന്നു. അത് പറഞ്ഞ് വഴക്കിട്ടു, ആ നമുക്ക് പിരിയാമെന്നു വരെ ഞങ്ങൾ പറഞ്ഞു എന്നും മഞ്ജു പറയുന്നു.

അതേസമയം ഇപ്പോൾ മഞ്ജു സ്വന്തമായി തിരുവനന്തപുരത്ത് ഒരു ഫ്ലാറ്റ് വാങ്ങിയത്, ആ ചടങ്ങിൽ മകളും ബന്ധുക്കളും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനു ആഴ്ചകൾക്ക് ശേഷം സുജിത്തും കൊച്ചിയിൽ ഒരു ഫ്‌ളാറ്റ്  വാങ്ങിയിരുന്നു, അവിടെയും മഞ്ജുവിന്റെ സാനിധ്യം ഇല്ലായിരുന്നു, അച്ഛനും മകളും ബന്ധുക്കളും മാത്രമാണ് ഉണ്ടായിരുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *