
ഒരുപാട് പുറകെ നടന്നതിന് ശേഷമാണ് ഗിരിജ എന്നെ വിവാഹം കഴിക്കാൻ സമ്മതിച്ചത് ! ഓർമ്മകൾ ബാക്കിയാക്കി കൊച്ചുപ്രേമൻ യാത്രയായി !
മലയാളികൾക്ക് എക്കാലവും വളരെ പ്രിയങ്കരനായ ആളായിരുന്നു നടൻ കൊച്ചുപ്രേമൻ. കെ.എസ്.പ്രേംകുമാർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്. 1996-ൽ റിലീസായ ദില്ലിവാല രാജകുമാരൻ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ സജീവമായി. ശേഷം ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിൽ താരമായിരുന്ന അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിലിരിക്കെ ഇന്ന് അദ്ദേഹം നമ്മോട് വിടപറഞ്ഞിരിക്കുകയാണ്.
വളരെ ഞെട്ടലോടെയാണ് സിനിമ ലോകവും മലയാളി പ്രേക്ഷകരും ഈ വാർത്ത കേട്ടത്. സിനിമാ ലോകത്തും സീരിയല്‍ ലോകത്തുമൊക്കെ തന്റെ സാന്നിധ്യം അറിയിച്ചിട്ടാണ് പോകുന്നത്. മനസിലേക്ക് ഓര്‍മ്മകളുടെ ഒരു തിരയിളക്കം തന്നെ കൊണ്ടു വരാന്‍ സാധിക്കുന്നത്ര ചിരിയോര്‍മ്മകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് 2022 ഡിസംബർ 3ന് ഉച്ചയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട് ചികിത്സയിലിരിക്കെ വൈകിട്ട് 4:15 ഓടെ അന്തരിച്ചു
അദ്ദേഹത്തിന്റെ ഭാര്യ ഗിരിജയും ഒരു അഭിനേത്രി ആണ്. ഇവർക്ക് ഏക മകൻ ഹരികൃഷ്ണൻ. ഇപ്പോൾ സ്വാന്തനം എന്ന സീരിയലിൽ അഭിനയിച്ചു വരികയാണ് ഗിരിജ. ഇപ്പോഴിതാ ഇതിന് മുമ്പ് അദ്ദേഹം തന്നെ അദ്ദേഹം തന്റെ ഭാര്യയെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഗിരിജയും കൊച്ചു പ്രേമനും ഒരേ നാടകത്തില്‍ അഭിനയിച്ചിരുന്നു. താന്‍ പ്രേമം പറഞ്ഞപ്പോള്‍ ഗിരിജ ആദ്യം നിരസിക്കുകയാണ് ചെയ്തത്. ഇതോടെ താന്‍ ഒരാഴ്ച നിരാഹാരം കിടന്നുവെന്നും ഇതോടെ ബോധം കെട്ടു വീണുവെന്നുമാണ് കൊച്ചു പ്രേമന് പറഞ്ഞത്. ഇതോടെ എല്ലാവരും കൂടെ പറഞ്ഞ് സമ്മതിപ്പിച്ചാണ് വിവാഹം കഴിപ്പിച്ചതെന്നും രജിസ്റ്റര്‍ വിവാഹമായിരുന്നുവെന്നും കൊച്ചു പ്രേമന് പറഞ്ഞിരുന്നു.

വിവാഹ ശേഷം ഇരുവരും അവരവരുടെ വീടുകളിലേക്കാണ് പോയത്. തന്റെ വീട്ടില്‍ പറഞ്ഞപ്പോള്‍ സമയം നോക്കി വിവാഹം നടത്തി തരാമെന്നാണ് പറഞ്ഞതെന്നും കൊച്ചു പ്രേമന് പറയുന്നു. അഞ്ച് മാസത്തോളം കൊച്ചു പ്രേമനും ഗിരിജയും കാത്തിരുന്നു. പക്ഷെ ഇതിനിടെ രജിസ്റ്റര്‍ വിവാഹത്തിന്റെ കാര്യം ഇരുവരുടേയും വീട്ടുകാര്‍ അറിഞ്ഞു. ഇതോടെ കുടുംബക്ഷേത്രത്തില്‍ വച്ചൊരു താലികെട്ട് നടത്തുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞറിയുന്നു. അങ്ങനെ ഇപ്പോൾ രണ്ടു തവണ കല്യാണം നടന്നു. ശേഷം ഞങ്ങൾ വീട്ടിൽ എത്തിയപ്പോൾ അവിടെ അച്ഛനും അമ്മയും ബന്ധുക്കളും മറ്റൊരു താലിയുമായി കാത്തുനിന്നു. ഒടുവിൽ അതും ഗിരിജയുടെ കഴുത്തിൽ കെട്ടി. അങ്ങനെ മൂന്ന് വിവാഹം ഞങ്ങൾ കഴിച്ചെന്നും അദ്ദേഹം ഏറെ രസകരമായി പറഞ്ഞിരുന്നു.
ഗായിക അഭയ ഹിരണ്മയി അദ്ദേഹത്തിന്റെ സഹോദരി പുത്രിയാണ്. 68 വയസായിരുന്നു കൊച്ചു പ്രേമന്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനിടെ ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും മ,ര,ണപ്പെടുകയായിരുന്നു. അദ്ദേഹത്തിന് ആദരാജാലികൾ അർപ്പിച്ച് നിരവധിപേരാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ എത്തുന്നത്.
Leave a Reply