
മോഹൻലാലിനെ വിറ്റെടുത്തവനാണ് ആന്റണി ! മോഹൻലാൽ കോടികളുടെ കടത്തിൽ നിന്നപ്പോൾ നിലനിർത്തിയത് ആന്റണിയാണ് ! ശാന്തിവിള ദിനേശ് പറയുന്നു !!
പലപ്പോഴും വിവാദ പരാമർശങ്ങളിൽ കൂടി ഏറെ ശ്രദ്ധ നേടിയിട്ടുള്ള ആളാണ് ശാന്തിവിള ദിനേശ്. ഇപ്പോൾ കഴിഞ്ഞ ദിവസം അദ്ദേഹം മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും വിമർശിച്ച് സംസാരിച്ചിരുന്നു. അതെ വിഡിയോയിൽ അദ്ദേഹം ആൻ്റണി പെരുമ്പാവൂരിലെ കുറിച്ചും മോഹൻലാലിനെ കുറിച്ചും പറഞ്ഞ മറ്റുചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. അതുപോലെ സംവിധായകൻ സിബി മലയിൽ അടുത്തിടെ ദശരഥം രണ്ടാം ഭാഗം ചെയ്യുന്നതിന് വേണ്ടി മോഹൻലാലിനെ സമീപിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞു മാറി എന്നും ആൻ്റണി അല്ല എന്റെ സിനിമകളുടെ കാര്യം തീരുമാനോക്കേണ്ടത് എന്നും പറഞ്ഞരുന്നു.
ശാന്തിവിള ദിനേശ് സിബി മലയിലിനെ കുറിച്ചും പറയുന്നുണ്ട്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, മോഹൻലാൽ എന്ന നടൻ വളരുമ്പോൾ സ്വാഭാവികമായും അദ്ദേഹത്തിന്റെ രീതികളും മാറും, അതിന് പരാതിപെട്ടിട്ട് കാര്യമില്ല. ലാലിനെ അയാളുടെ വഴിക്ക് വിടുക. സിബി മലയിലിന് ദശരഥത്തിന്റെ രണ്ടാം ഭാഗം ചെയ്തേ അടങ്ങൂ എന്ന് പറഞ്ഞാൽ അതിന് മുരളി വേണം, സുകുമാരി വേണം. അതൊന്നും ഇയാൾ പറയുന്നില്ല’ ഈ പടം ചെയ്യണമെന്നിത്ര വാശി എന്തിന്. എനിക്ക് സിബി സാറിനെ ഭയങ്കര ഇഷ്ടമാണ്. പക്ഷെ കിരീടം പോലൊരു മനോഹരമായ സിനിമ ചെയ്ത് അതിന്റെ മാമാ പണി ചെയ്യുന്ന ചെങ്കോൽ എടുത്ത ആളാണ്.
രണ്ടാം ഭാവം എടുത്ത് അതിന്റെ ഉള്ള പേരുകൂടി ചീത്തയാക്കണ്ട. ദശരഥം എന്നും ഓർമ്മയിൽ നിൽക്കട്ടെ. നിങ്ങൾ ഇപ്പോഴും ആന്റണി പെരുമ്പാവൂരിനെ പഴയ ജീപ്പ് ഡ്രെെവർ ആയാണ് നിർത്തിയിരിക്കുന്നത്. എന്നാൽ കഥ അതല്ല, മോഹന്ലാലിൽ മോഹൻലാൽ ആന്റണി പെരുമ്പാവൂരിന് അമിതമായി സ്വാതന്ത്ര്യം കൊടുത്തത് എന്ത് കൊണ്ടാണെന്ന് അറിയാമോ… മോഹൻലാൽ എന്ന നടനെ ഒരുപാട് പേര് ദുരുപയോഗം ചെയ്തിട്ടുണ്ട്. അദ്ദേഹം തന്നെ നിർമിച്ച ഭരതം, ഉണ്ണികളെ ഒരു കഥ പറയാം തുടങ്ങിയ ചിത്രങ്ങൾ എല്ലാം വളരെ വലിയ പരാജയമായിരുന്നു.

അങ്ങനെ ആ പണം എല്ലാം കണ്ടവന്മാർ കൊണ്ടുപോയി. അങ്ങനെ കോടികളുടെ കടമുണ്ടായി. സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായി. ലാലിനെ വിറ്റെടുത്തവനാണ് ആന്റണി. അപ്പോൾ അയാൾ ആന്റണിയെ ആശ്രയിക്കും. നിങ്ങൾ ആന്റണി പെരുമ്പാവൂരിനെ പ്രൊഡ്യൂസറായി അംഗീകരിക്കാൻ തയ്യാറല്ല അതാണ് പ്രശ്നം. അത് കൊണ്ടാണ് സെക്കന്റ് ക്ലാസ് ആളായി അദ്ദേഹത്തെ കാണുന്നത്. ആറാട്ടിൽ ആന്റണി പെരുമ്പാവൂരിന് എന്താണ് റോൾ. ഉണ്ണി കൃഷ്ണനല്ലേ അതിന്റെ മുഴുവൻ കാര്യങ്ങളും. എന്നിട്ട് ആ സിനിമ കൊണ്ട് ഉണ്ണിക്ക് എത്ര കോടിയാണ് ലാഭം.. തിയറ്ററിൽ നിന്ന് ആളുകൾ തള്ളയ്ക്ക് വിളിക്കും, അത് മോഹൻലാൽ കേൾക്കുന്നില്ലല്ലോ..
ആറാട്ട് പോലുള്ള സിനിമ മോഹൻലാലിൽ ഉണ്ണിക്ക് ഉണ്ടായിരുന്ന സ്വാധീനത്തിന്റെ പുറത്ത് ഉണ്ടായതാണ്. ഉണ്ണി ലാലിനോട് പറഞ്ഞുകാണും എന്റെ കൈയിൽ ഇങ്ങനെ ഒരു പടം ഉണ്ട്. ഞാൻ സാറിന്റെ എല്ലാ പടത്തിൽ നിന്നും ചുരണ്ടി വെച്ചിട്ടുണ്ട്. ആ ചുരണ്ടിയത് എല്ലാമിട്ട് ഒരു സാധനം ചെയ്യാമെന്ന് പറഞ്ഞാൽ മോഹൻലാൽ വീഴും, ശാന്തിവിള ദിനേശ് പറഞ്ഞു.
Leave a Reply