പരാജയ സിനിമകൾ ഉണ്ടായിട്ടുണ്ട്, അതിനെ വിധി എന്നാണ് ഞാൻ പറയുന്നത് ! എനിക്ക് ഇഷ്ടപെട്ട കഥകൾ ആന്റണി വേണ്ടെന്ന് പറഞ്ഞിട്ടുണ്ട് ! മറ്റുള്ളവരുടെ സൗകര്യത്തിന് നിൽക്കാൻ ബുദ്ധിമുട്ടുണ്ട് ! മോഹൻലാൽ പറയുമ്പോൾ !
മലയാള സിനിമ ലോകത്ത് പകരം വെക്കാനില്ലാത്ത താര രാജാവായി തിളങ്ങി നിൽക്കുന്ന ആളാണ് മോഹൻലാൽ, എന്നാൽ കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി അദ്ദേഹം നിരവധി പരാജയ സിനിമയുടെ ഭാഗമായി മാറിയിരുന്നു, മോഹൻലാൽ സിനിമകൾ എല്ലാം ഇപ്പോൾ നിമ്മിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസ് ആണ്, അതുകൊണ്ട് തന്നെ മോഹൻലാലിൻറെ പരാജയങ്ങൾക്ക് കാരണം ആന്റണി ആണെന്നാണ് സിനിമക്ക് അകത്തും പുറത്തുമുള്ള സംസാരം.
ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ സിനിമയായ ‘നേര്’ ന്റെ പ്രൊമോഷൻ വർക്കുകളിലാണ് മോഹൻലാൽ, അത്തരത്തിൽ അദ്ദേഹം മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇപ്പോൾ കൂടുതൽ ഞങ്ങളുടെ സിനിമകൾ തന്നെയാണ് ചെയ്യുന്നത്. അതിന്റെ കാര്യം നമ്മുടെ സൗകര്യത്തിന് സിനിമകൾ ചെയ്യാം, നമ്മുടെ ഇഷ്ടത്തിനുള്ള സിനിമകൾ ചെയ്യാം, ആ സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലും നമ്മൾ സഹിച്ചാൽ മതി എന്നതാണ്. മറ്റുള്ളവരുടെ സൗകര്യത്തിന് നിൽക്കാനുള്ള ബുദ്ധിമുട്ട് ചിലപ്പോൾ ഉണ്ടാകും. ഒരു കഥ കേട്ട് ഇഷ്‌ടപ്പെട്ടില്ല എന്ന് പറഞ്ഞാലോ ചെയ്തില്ലെങ്കിലോ അവർക്ക് സങ്കടമാകും.
എനിക്കറിയാം എന്റെ എല്ലാ സിനിമകളും വളരെ വിജയമല്ല. മോശം സിനിമകളുമുണ്ട്. മോശമാകുന്ന സിനിമകൾക്ക് അങ്ങനെ സംഭവിക്കണമെന്നായിരിക്കും. അതിൽ ഞാനും ഉൾപ്പെടണമെന്നായിരിക്കും, ഇതിനെ ഒരുപക്ഷെ വിധിയെന്നും ഞാൻ പറയുമെന്നും മോഹൻലാൽ അഭിപ്രായപ്പെടുന്നു. ആന്റണിക്ക് ഭയങ്കര ഇഷ്ടമായ കഥ എന്നോട് പറഞ്ഞപ്പോൾ എനിക്കിഷ്ടമായില്ലെന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ തന്നെ എനിക്ക് വളരെ ഇഷ്ടപെട്ട സിനിമകൾ വന്നപ്പോൾ അത് ആന്റണിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞ സിനിമകളും ഉണ്ട്.
അത്തരം സിനിമയുടെ കഥയെ കുറിച്ച് ആന്റണിയോട് പറയുമ്പോൾ, അത് ശരിയാവില്ല സാറെ എന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ പറയുന്നതാണ് ഏറ്റവും വലിയ വാക്യം എന്നല്ല അതിന്റെ അർത്ഥം. ഹിറ്റ് സിനിമകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. സിനിമാ ഇൻഡസ്ട്രിയുടെ ചക്രം തിരിയണമെങ്കിൽ അത്തരം സിനിമകൾ ഉണ്ടാകണം. നല്ല സിനിമകളും ഹിറ്റ് സിനിമകളും ഉണ്ടാകണം. അതിനുള്ള ശ്രമങ്ങൾ തുടരുകയാണെനന്നും മോഹൻലാൽ പറയുന്നു.
അതുപോലെ ആന്റണി പെരുമ്പാവൂരിനെ കുറിച്ച് സംവിധായകൻ ജിത്തു ജോസഫ് പറഞ്ഞ കാര്യങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പരിചയത്തിന്റെ പേരിൽ ഒരിക്കലും ആന്റണി സിനിമ ചെയ്യില്ലെന്നാണ് ജീത്തു ജോസഫ് പറയുന്നത്. കൃത്യമായി കഥ ഇഷ്ടമായാൽ മാത്രമേ സിനിമ നിർമ്മിക്കാറൊളളൂവെന്നും ജീത്തു പറയുന്നു. എന്നാൽ മോഹൻലാൽ എന്ന നടന്റെ അരികിലേക്ക് പല സംവിധായകർക്കും എത്തിച്ചേരാൻ കഴിയുന്നില്ല എന്നും ആന്റണിയെ കണ്ടു കാര്യങ്ങൾ പറഞ്ഞ് ആന്റണിയുടെ സമ്മതത്തോടെ മാത്രമേ നമുക്ക് ലാലിനെ വെച്ച് സിനിമ ചെയ്യാൻ കഴിയൂ എന്ന അവസ്ഥയാണ് എന്ന് പറഞ്ഞുകൊണ്ട് രൂക്ഷ വിമർശനവുമായി സംവിധായകൻ സിബി മലയിൽ അടുത്തിടെ പ്രതികരിച്ചിരുന്നു.
Leave a Reply