എന്റെ ലാൽ സാറിനെ ക,ളി,യാക്കിക്കൊണ്ടു അയാൾ മനപ്പൂർവം എഴുതിയ സിനിമയിൽ ഒരു മടിയും കൂടാതെയാണ് അദ്ദേഹം അഭിനയിച്ചത് ! എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേ,ദ,നി,പ്പി,ച്ച നടൻ ! ആൻ്റണി പറയുന്നു!

ഇന്ന് മലയാള സിനിമ കണ്ട ഏറ്റവും മികച്ച നിർമ്മാതാക്കളിൽ ഒരാളാണ് ആൻ്റണി പെരുമ്പാവൂർ. അദ്ദേഹം മോഹൻലാലിൻറെ ഡ്രൈവറായി തുടക്കം കുറിച്ച് ശേഷം അദ്ദേഹത്തിന്റെ സിനിമകളുടെ നിമ്മാണം ഏറ്റെടുക്കുക, ആശിർവാദ് സിനിമാസ് എന്ന ബാനറിൽ ഒരുപാട് ഹിറ്റ് ചിത്രങ്ങൾ പിറവി കൊള്ളുക. ഒരു നിർമാതാവ് എന്നത് മാത്രമാക്കാതെ ഒരു നടൻ എണ്ണത്തിലും തന്റെ കഴിവ് തെളിയിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഇപ്പോഴിതാ ബ്രോ ഡാഡി എന്ന പുതിയ ചിത്രത്തിന്റെ മികച്ച വിജയത്തിൽ തിളങ്ങി നിൽക്കുകയാണ് അദ്ദേഹം.

മോഹൻ ലാലിനെ കുറിച്ചും തന്റെ ജീവിതത്തിൽ ഏറ്റവും വേദനിപ്പിച്ച സംഭവവും തുറന്ന് പറയുകയാണ് ആൻ്റണി. ആ വാക്കുകൾ ഇങ്ങനെ,  എന്റെ ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച നടൻ ശ്രീനിവാസനാണെന്ന് താരം പറയുന്നത്, മോഹൻലാലിനെ കളിയാക്കിക്കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ശ്രീനിവാസൻ എഴുതിയ ഉദനയാണ് താരത്തിൽ അഭിനയിച്ചെന്നും അത് വിജയിച്ചപ്പോൾ മറ്റൊരു സിനിമയെടുത്തപ്പോള്‍ ചോദ്യം ചെയ്തെന്നും ആന്റണി പറയുന്നു. ഇതേപ്പറ്റി ചോദിച്ചതിന് പിന്നാലെ ആന്റണി പെരുമ്പാവൂർ ഭീഷണിപ്പെടുത്തിയെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്ന് ആന്റണി പറയുന്നു.

എന്റെ ലാൽ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസൻ എഴുതിയ സിനിമയിൽ അദ്ദേഹം  ഒരു മടിയും കൂടാതെ അഭിനയിച്ചു. ഒരു എതിർപ്പും പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലെന്നോ അദ്ദേഹം പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വീണ്ടും ആയാൾ വളരെ മോശമായ ഒരു  തിരക്കഥയെഴുതി ശ്രീനിവാസൻ തന്നെ അതിൽ നായകനായും അഭിനയിച്ചു. ഷൂട്ടിങ്ങിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ്.കുമാറിനെയും സംവിധായകനെയും വിളിച്ചു കാര്യം തിരക്കി എന്നുള്ളത് വളരെ ശെരിയാണ്.

സിനിമയെ കുറിച്ച് തിരക്കി എന്നല്ലാതെ മറ്റൊന്നും അവിടെ സംഭവിച്ചില്ല. പക്ഷെ ഇതിനെ തുടർന്ന് ആ ശ്രീനിവാസൻ ഒരു പത്ര സമ്മേളനം നടത്തി ഞാൻ ഭീഷണിപ്പെടുത്തി എന്നും പറഞ്ഞ് മാധ്യമങ്ങളുടെ എന്തൊകെയോ വിളിച്ചു പറഞ്ഞു, അതിനു ശേഷം ഇന്നിതുവരെ ശ്രീനിവസനോട് സംസാരിച്ചിട്ടില്ല, ആ സംഭവം എന്നെ വല്ലാതെ വേദനിപ്പിച്ചു എന്നും ആന്റണി പറയുന്നു. കൂടാതെ സിനിമ ലോകത്ത് മറ്റൊരു സംസാര വിഷയം ഞാനാണ് ലാൽ സാറിന്റെ സിനിമകളുടെ തിരക്കഥ വായിക്കുന്നത് എന്ന്.

അതിന്റെ സത്യം എന്തെന്നാൽ ആ പറഞ്ഞത് പകുതി ശെരിയും പകുതി തെറ്റുമാണ്. അതായത് ആശിർവാദ് സിനിമയുടെ ബാനറിൽ വരുന്ന കഥകൾ ഞങ്ങൾ രണ്ടുപേരും കൂടിയാണ് കേൾക്കുന്നത്, തുടർന്ന് നടക്കുന്ന അതിന്റെ എല്ലാ ചർച്ചകളിലും പങ്കെടുക്കാറുണ്ട്.  അല്ലാതെ മറ്റു നിർമാതാക്കൾ ഒരുക്കുന്ന ചിത്രത്തിന്റെ കഥ ഞാനല്ല അത് ലാൽ സാർ തന്നെയാണ് കേൾക്കാറുള്ളതും അഭിപ്രായം എടുക്കാറുള്ളതുമെന്നും ആൻ്റണി പറയുന്നു. പക്ഷെ ശ്രീനിവാസൻ എന്നെ  അപമാനിക്കാന്‍ വേണ്ടി മനപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് ഞാൻ  വിശ്വസിക്കുന്നില്ല എന്നാണ് മോഹൻലാൽ ഇതിനോട് പ്രതികരിച്ചിരുന്നത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *