ആജീവനാന്ത നായകന്മാരെ എന്നേക്കുമായി പുറത്താക്കാൻ നടപടി തുടങ്ങി ! നേതാക്കന്മാർ ഇനി ഫിയോക്കിന് പുറത്ത് ! നിലപാട് !!!

ഇന്ന് എവിടെയും സംഘടനകളുടെയും ഭരണമാണ്, സിനിമ  ഇന്ന് പല സംഘടനകൾ സജീവമാണ്, അത്തരത്തിൽ  തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കും വളരെ പ്രശസ്തമാണ്,  അവരുടെ ഒരു പുതിയ നിലപാടിനെ കുറിച്ചാണ് എങ്ങും സംസാരം ആകുന്നത്. നടന്‍ ദിലീപിനെയും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയും ഫിയോക്കില്‍ നിന്ന് പുറത്താക്കാനാണ് ഇപ്പോൾ സംഘടനയുടെ പുതിയ നീക്കം. സംഘടനയുടെ ആജീവനാന്ത ചെയര്‍മാനും വൈസ് ചെയര്‍മാനുമായിരുന്നു ഇവർ ഇരുവരും.

ഇന്ന് സിനിമ രംഗത്ത് നടൻ ദിലീപ് അംഗമായുള്ള ഏക സംഘടനാ ഫിയോക്കാണ്.  ആന്റണി പെരുമ്പാവൂരിനെയും ദിലീപിനെയും പുറത്താക്കി ഫിയോക്  ഭരണഘടന ഭേദഗതി നടപ്പിലാക്കാനാണ് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ തീരുമാനം. വിഷയത്തിലെ അന്തിമതീരുമാനം 31ന് നടക്കുന്ന ജനറല്‍ ബോഡി യോഗത്തിലുണ്ടാകും. ഇപ്പോൾ പ്രധാനമായും ഈ തീരുമാനത്തിന് പിന്നിൽ ഒ.ടി.ടി റിലീസ് തന്നെയാണ്.

ഇപ്പോഴത്തെ  ഒ.ടി.ടി  റിലീസിനെ കുറിച്ചുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നുള്ള പൊരുത്തക്കേടുകളാണ് ഇരുവരെയും പുറത്താക്കാനുള്ള നീക്കം സംഘടനക്കുള്ളില്‍ നടക്കുന്നത്. ഫിയോക് ഭാരവാഹിത്തം വഹിച്ചിട്ടും ഒ.ടി.ടി റിലീസുകളെ പിന്തുണക്കുന്ന നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സംഘടനയിൽ ഇരുവര്‍ക്കുമെതിരെ ഉയരുന്നത്. 2017 ൽ ഫിലീം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്ന് ദിലീപിന്റെ നേതൃത്വത്തില്‍ ഫിയോക് ആരംഭിച്ചത്. അന്ന് തന്നെ ആജീവനാന്ത ചെയര്‍മാനായി ദിലീപിനെയും ആജീവനാന്ത വൈസ് ചെയര്‍മാനായി ആന്റണിയെയും തീരുമാനിക്കുകയായിരുന്നു.

പിന്നീടൊരിക്കലും ഈ സ്ഥങ്ങളിലേക്ക് ഒരു ഇലക്ഷൻ നടന്നിട്ടില്ല, അങ്ങനെയൊരു തെരഞ്ഞെടുപ്പ് നടക്കാന്‍ പാടില്ലെന്നും ഭരണഘടനയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാലിന്റെ മരക്കാര്‍ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ആന്റണി യെടുത്തത നിലപാട് മുതലാണ് സംഘടനക്കുള്ളില്‍ അഭിപ്രായഭിന്നത ആരംഭിച്ചത്. അതിന്റെ തുടർച്ചയായി ആന്റണിയുടെ മറ്റു പടങ്ങളും ഒ.ടി.ടി  റിലീസായിരുന്നു. ശേഷം ദിലീപിന്റെ കേശുവും അതുതന്നെ, അതിന്റെ തുടര്‍ച്ചയായാണ് ദിലീപിനെയും ആന്റണിയെയും പുറത്താക്കാനുള്ള നീക്കം നടക്കുന്നത്. നേരത്തെ ദുല്‍ഖര്‍ സല്‍മാനും നടന്റെ നിര്‍മാണ കമ്പനിക്കും ഫിയോക്ക് വിലക്ക് ഏർപെടുത്തിയിട്ടുരുന്നു. കാരണം നേരത്തെ തീരുമാനിച്ച കാരാർ ലംഘിച്ചുകൊണ്ടാണ് ദുൽഖർ ചിത്രം സല്യൂട്ട് ഒ.ടി.ടിയില്‍ റിലീസിനു കൊടുത്തത്. വ്യവസ്ഥകള്‍ ലംഘിച്ചു എന്ന കുറ്റത്തിനാണ് സുൽഖറിന്റെ കമ്പനിക്ക് വിലക്ക് ഏർപ്പെടുത്തിയത്. കൂടാതെ മമ്മൂട്ടിയുടെ പുതിയ ചിത്രം പുഴുവും   ഒ.ടി.ടി  റിലീസാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *