മോഹൻലാലിൻറെ സെറ്റിൽ ആൻ്റണിയാണ് ആദ്യം എത്തുക, രണ്ടു ദിവസം അവിടെ നിന്ന് എല്ലാം പരിശോധിക്കും ! നിർമ്മാതാവ് പറയുന്നു !

മോഹൻലാലും ആൻ്റണി പെരുമ്പാവൂരും തമ്മിലുള്ള അടുപ്പം ഏവർക്കും അറിയാവുന്ന ഒരു കാര്യമാണ്. മോഹൻലാലിൻറെ ‘മൂന്നാം മുറ’ എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നും പരിചയപ്പെട്ട ആൻ്റണി പട്ടണപ്രവേശം എന്ന സിനിമ മുതൽ  ലാലിൻറെ ഡ്രൈവർ ആകുകയും, ശേഷം അദ്ദേഹത്തിന്റെ ഹൃദയത്തിൽ ഏറ്റവും അടുപ്പമുള്ള ഒരാളായി ആൻ്റണി മാറുകയായിരുന്നു.  ശേഷം മോഹൻലാലിൻറെ പി എ, സഹോദരൻ, മാർഗ്ഗനിർദേശി, ബിസിനെസ്സ് പാർട്ണർ,  സുഹൃത്ത് എന്നിങ്ങനെ എല്ലാമായി ആൻ്റണി ഇന്നും അദ്ദേഹത്തോടൊപ്പം തന്നെ നിൽക്കുന്നു.

എന്നാൽ ഇവരുടെ ഈ അടുപ്പം പല സിനിമ പ്രവർത്തർക്കും അത്ര പിടിച്ചിരുന്നില്ല, മോഹൻലാലിനൊപ്പം കൂടി തെറ്റായ പല ഉപദേശങ്ങളും കൊടുത്ത് അദ്ദേഹത്തെ വഴി തെറ്റിക്കുന്നു എന്നുവരെ പല പ്രമുഖ സംവിധായകരും നിർമ്മാതാക്കളും നടന്മാരും വരെ ആരോപണം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഇപ്പോഴിതാ ഇവരുടെ കൂട്ടുകെട്ടിന്റെ മറ്റൊരു വശത്തെ കുറിച്ച് പറയുകയാണ് നിർമ്മാതാവും നടനുമായ സന്തോഷ് ദാമോദരൻ.

മറ്റാർബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇ കാര്യങ്ങൾ വ്യക്തമാക്കിയത്. ആ വാക്കുകൾ ഇങ്ങനെ, ഒപ്പം അഭിനയിക്കുന്നവരുമായി നന്നായിട്ട് കെയർ ചെയ്യുന്ന ആളാണ് ലാൽ സാർ, അദ്ദേഹം അങ്ങനെ മാറി നിൽക്കുന്നത് കണ്ടിട്ടേ ഇല്ല. രണ്ട് സിനിമയാണ് പുള്ളിയോടൊപ്പം ചെയ്തത്. ഏറ്റവും കൂടുതൽ കൂടെ അഭിനയിക്കുന്നവരുടെ കാര്യങ്ങൾ നോക്കുന്നയാളാണ്. ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ വന്ന് നമ്മളോട് അത് പറയും സന്തോഷേ അതൊന്ന് നോക്കണേ എന്ന്..

ആ സമയത്തും അദ്ദേഹത്തോടൊപ്പം ആൻ്റണി ഉണ്ടായിരുന്നു. അന്നൊക്കെ ആൻ്റണി മുഴുവൻ സമയവും ലാൽ സാറിനൊപ്പം ലൊക്കേഷനിൽ ഉണ്ടാകും. അന്ന് ചന്ദ്രോൽസവം ചെയ്യുന്ന സമയത്ത് ആദ്യത്തെ രണ്ട് ദിവസം ഉണ്ടായിരുന്നു. പിന്നെ എന്നോട് പറഞ്ഞു ചേട്ടൻ ഇവിടെ ഉണ്ടല്ലോ, എനിക്കറിയാം നോക്കോക്കോളുമെന്ന് പറഞ്ഞ് പോയി, ലാൽ സാറിനോട് ഭയങ്കര കെയറിങ് ആണ് പുള്ളിക്ക്. അന്നൊക്കെ ലാൽ സാറിന്റെ സിനിമകൾ തുടങ്ങുന്നതിന് മുമ്പ് രണ്ടുദിവസം മുമ്പേ ആൻ്റണി ലൊക്കേഷനിൽ എത്തി, എല്ലാം നോക്കാറുണ്ട്. ഓക്കെ ആണെന്ന് തോന്നിയാൽ മാത്രമേ പുള്ളി പോവുള്ളൂ. ഇല്ലെങ്കിൽ 20-40 ദിവസത്തെ ഷൂട്ട് ഉണ്ടെങ്കിൽ അവിടെ തന്നെ താമസിക്കും. അന്ന് അദ്ദേഹത്തിന് പ്രൊഡക്ഷനും ഉണ്ട്.

ഇനി ഇപ്പോൾ താൻ എത്ര വലിയ നിർമ്മാതാവ് ആണെന്ന് പറഞ്ഞാലും, അദ്ദേഹത്തിന് ലാൽ സാർ കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളു, അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് മാത്രമാണ് ഇത്രയും വളർന്നത് എന്നേ പറയുകയുള്ളൂ. വളരെ പ്രാക്ടിക്കലായി കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോയതിന്റെ സക്സസ് ആണ് ഇപ്പോൾ ലഭിക്കുന്നത്. ഇന്നും ഇനിതൊന്നും ഒരു മാറ്റവുമില്ലാതെ മുന്നോട്ട് പോകുന്നു എന്നും സന്തോഷ് ദാമോദരൻ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *