
ബ്രോക്കർ വഴി വന്ന ബന്ധമാണ്, സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് വന്നതാണ് എങ്കിലും ‘ഷി എസ് പെർഫെക്ട്’ ! നവ്യയെ കുറിച്ച് ഭർത്താവും കുടുംബവും പറയുന്നു !
മലയാളി പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് നവ്യ നായർ. ഒരു അഭിനേത്രി എന്നതിലുപരി അവരൊരു ക്ലാസിക്കൽ ഡാൻസർ കൂടിയാണ്. വിവാഹ ശേഷം സിനിമ വിട്ട താരം തന്റെ മകന്റെ ജനനത്തിന് ശേഷവും അത്ര ആക്റ്റീവ് ആയിരുന്നില്ല, അടുത്തിടെ ഒരുത്തി എന്ന സിനിമയിലൂടെ സിനിമ രംഗത്ത് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നവ്യ നായർ. ഒരുത്തി എന്ന സിനിമ വളരെ വലിയ വിജയമായിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ നവ്യ തന്റെ ഓരോ സന്തോഷ നിമിഷങ്ങളും പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ നവ്യയെ കുറിച്ച് നവ്യയുടെ ഭർത്താവും അദ്ദേഹത്തിന്റെ കുടുംബവും പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. മഴവിൽ മനോരമയിലെ ഒരു പരിപാടിയിൽ ഒരുപാട് സന്തോഷം ഉണ്ട്, നവ്യയെ തിരിച്ചു മലയാള സിനിമയിൽ എത്തിച്ചതിന് എന്ന് പറയുന്ന പൂർണ്ണിമ പറയുമ്പോൾ അതിനു മറുപടി നൽകുന്ന നവ്യയുടെ ഭർത്താവ് സന്തോഷിന്റേയും കുടുംബത്തിന്റെയും വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. എന്തുകൊണ്ടാണ് നവ്യയെ പോലെ ഒരു വ്യക്തിയെ അഭിനയിക്കാൻ വിടാത്തത് എന്ന് പലരും എന്നോട്ചോദിച്ചിരുന്നു. അപ്പോൾ ഞാൻ പറഞ്ഞത് അതിനായി ഒരു സാഹചര്യം വരുമ്പോൾ അഭിനയിക്കും എന്നാണ്. ഞാനും കഥ കേട്ടിരുന്നു എന്നും, കഥ ഇഷ്ടം ആയപ്പോഴാണ് രണ്ടാംവരവിന് വന്നതെന്നും സന്തോഷ് പറയുന്നുണ്ട്.

പിന്നെ എനിക്ക് ആകെ ഉള്ളൊരു കാര്യം എന്നത് എന്റെ കുഞ്ഞിന്റെ കാര്യം ആയിരുന്നു. വാവയുടെ കാര്യം ആന്റിയുണ്ട് നോക്കാൻ. ഇവൾ ഇല്ലാത്തപ്പോൾ വാവയുടെ കാര്യം പ്രത്യേകം നോക്കണമെന്ന് ആന്റിയോട് ഞാൻ നേരത്തെ പറഞ്ഞിരുന്നുവെന്നും സന്തോഷ് പറയുന്നു. നവ്യ എങ്ങനെയുണ്ട് എന്ന് ചോദിക്കുമ്പോൾ അദ്ദേഹം പറയണത്, സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് വന്നതാണ് എങ്കിലും ‘ഷി എസ് പെർഫെക്ട്’എന്നാണ്.. ഇനിഷ്യലി ചില വിഷയങ്ങൾ കുക്കിങ്ങിലും മറ്റും ഉണ്ടായിരുന്നു. എങ്കിലും പിന്നെ അതിനെ എല്ലാം ഓവർകം ചെയ്തു നവ്യ എന്നും സന്തോഷ് പറയുന്നു.
സന്തോഷിന്റെ ഓരോ വാക്കുകളും വളരെ കൗതുകത്തോടെയും സന്തോഷത്തോടെയുമാണ് നവ്യ കേട്ടിരിക്കുന്നത്. അതുപോലെ നവ്യയെ കുറിച്ച് നവ്യയുടെ അമ്മായി അമ്മ പറയുന്നത് ഇങ്ങനെ ആയിരുന്നു. ഒഫീഷ്യൽ ആയി ബ്രോക്കർ വഴി വന്ന ആലോചന ആയിരുന്നു ഇത്. പക്ഷെ മോളെ എനിക്ക് കല്യാണത്തിന് മുൻപേ തന്നെ അറിയാമായിരുന്നു. മോളുടെ ഡാൻസ് ടിവിയിൽ ആണേലും പല തവണ കണ്ടിട്ടുണ്ട്. അങ്ങനെ ആണ് മോളുടെ ആലോചന വന്നപ്പോൾ കാണാൻ പോയതും ഇഷ്ടപെട്ടതും. കണ്ട നാൾ മുതൽ ഇന്ന് വരെ മോളുടെ പെരുമാറ്റം ഒരേ പോലെയാണ് ഞങ്ങളോട് എന്നും സന്തോഷിന്റെ അമ്മയും അച്ഛനും ഒരുപോലെ പറയുന്ന വീഡിയോ ആണ് വീണ്ടും ശ്രദ്ധനേടുന്നത്.
Leave a Reply