
മമ്മൂട്ടിയുടെ നായിക, മഹേഷിനു വേണ്ടി എല്ലാം വേണ്ടെന്ന് വച്ചു, വീട്ടുകാർ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്യിപ്പിച്ചു എന്നും വിശ്വസിക്കുന്നവർ ഉണ്ട് ! ആ ജീവിതകഥ !
ഇന്ന് സിനിമ രംഗത്ത് വിവാഹത്തെക്കാൾ കൂടുതൽ നടന്നുകാണുന്നത് വിവാഹ മോചനങ്ങളാണ്. കോടികൾ മുടക്കി ആഡംബര വിവാഹവും ശേഷം മാസങ്ങൾ തികരയുന്നതിന് മുമ്പ് തന്നെ വിവാഹ മോചനവും. എന്നാൽ അവർക്ക് ഇടയിൽ പരസ്പരം സപ്പോർട്ട് ചെയ്ത് വിജയകരമായി വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരുമുണ്ട്. ഇന്ന് ലോകമറിയുന്ന നടനാണ് മഹേഷ് ബാബു. അദ്ദേഹത്തിന്റെ ഭാര്യ നമ്രത ശിരോദ്കർ മലയാളികൾക്കും പരിചിതയാണ്. മമ്മൂട്ടി നായകനായ എഴുപുന്ന തരകൻ എന്ന ചിത്രത്തിൽ നായികയായ അശ്വതി തമ്പുരാട്ടി എന്ന കഥാപാത്രമായി എത്തിയത് നമ്രത ആയിരുന്നു.
നമിത്രയെ വിവാഹം കഴിക്കുമ്പോൾ മഹേഷിന് ഇന്നത്തെ ഈ താര പരിവേഷം ഇല്ലായിരുന്നു. എന്നക് നമിത്ര ലോകമറിയുന്ന മോഡൽ ആയിരുന്നു. 1993 ൽ മിസ് ഇന്ത്യ യൂണിവേഴ്സ്, മിസ് ഇന്ത്യ ഏഷ്യാ പസഫിക് കിരീടങ്ങൾ ചൂടിയ നമ്രത, അതേ വര്ഷം തന്നെ മിസ് ഏഷ്യാ പസഫിക് റണ്ണർ അപ് സ്ഥാനവും സ്വന്തമാക്കി. അതുകൂടാതെ 1993 ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ അഞ്ചാം സ്ഥാനവും നമ്രത കരസ്ഥമാക്കി. 1998 ൽ സൽമാൻ ഖാനും, ട്വിങ്കിൾ ഖന്നയും പ്രധാന വേഷങ്ങളിൽ എത്തിയ ജബ് പ്യാർ കിസീ സെ ഹോതാ ഹേ എന്ന സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച നമ്രത മമ്മൂട്ടിയുടെ നായികയായി എഴുപുന്ന തരകൻ എന്ന സിനിമയിലും അഭിനയിച്ചിരുന്നു.

മഹേഷ് നായകനായി അഭിനയിച്ച ആദ്യചിത്രങ്ങളിൽ ഒന്നായിരുന്ന വംശിയിൽ നമ്രത ആയിരുന്നു നായിക. ആദ്യ ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ ഇരുവർക്കും ഇടയിൽ പ്രണയം ഉണ്ടാകുക ആയിരുന്നു. ഏകദേശം നാല് വർഷത്തോളം മാധ്യമങ്ങൾക്ക് യാതൊരു സംശയത്തിനുമിട നൽകാതെ ഇരുവരും പ്രണയിച്ചു. നമ്രത നാല് വയസ്സിനു മൂത്തതാണ് എന്നത് മഹേഷിന്റെ വീട്ടിൽ തടസ്സങ്ങൾ സൃഷ്ടിക്കാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും മഹേഷിന്റെ സഹോദരി വിഷയം വീട്ടിൽ അവതരിപ്പിച്ച് വിവാഹത്തിലേയ്ക്ക് എത്തിച്ചു.
അങ്ങനെ 2005 ഫെബ്രുവരി 10 ന് മുംബൈ മാരിയറ്റ് ഹോട്ടലിൽ വെച്ച് ഇരുകുടുംബങ്ങളുടെയും, അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും വിവാഹിതരായി. എന്നാൽ വിവാഹം ആരെയും അറിയിക്കാതെ നടത്തിയതുകൊണ്ട് മാധ്യമങ്ങൾ നമിത്രയുടെ വീട്ടുകാർ മഹേഷിനെ തട്ടികൊന്ദ്ബ് പോയി വിവാഹം കഴിപ്പിച്ചതാണ് എന്ന രീതിയിൽ വാർത്തകൾ ഉണ്ടാക്കി. അത് ഇന്നും അങ്ങനെ തന്നെയാണ് എന്ന് വിശ്വസിക്കുന്ന ചിലരും ഉണ്ട്.
പ്രവചങ്ങളെ കാറ്റിൽ പരാതികൊണ്ടുള്ള ഒരു ജീവിതമായിരുന്നു ഇവരുടേത്.വിജയകമാരി തങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുകയും 2006 ൽ തങ്ങളുടെ ആദ്യത്തെ മകന് ജന്മം നൽകുകയും, ശേഷം 2012 ലൊരു മകളും കൂടി പിറന്നു. സ്വന്തം കുടുംബജീവിതം സന്തോഷം നിറഞ്ഞതായി പോകുന്നതിന്റെ ഒരേയൊരു കാരണം നമ്രത ആണെന്നും, അവളാണ് തന്റെ നിലനിൽപിന് അടിസ്ഥാനമെന്നുമാണ് മഹേഷിന്റെ അഭിപ്രായം.
Leave a Reply