
മാളവിക അത് എന്നെ പരിഹസിച്ച് പറഞ്ഞതാണെന്ന് എനിക്ക് വ്യക്തമാണ് ! അതിനുള്ള മറുപടി ഇതാണ് ! മാളവികക്ക് മറുപടിയുമായി നയൻതാര !
ഇന്ന് ലോകമെങ്ങും ആരാധകരുള്ള താരമാണ് നയൻതാര. മലയാളികൾക്ക് അഭിമാനമായി ഇന്ന് സിനിമ ലോകത്ത് പകരംവെക്കാനില്ലാത്ത അഭിനേത്രിയായി നയൻതാര നിലകൊള്ളുന്നു. ഇന്ന് ഏതൊരു പെൺകുട്ടിയും സ്വപ്നം കാണുന്ന ജീവിതമാണ് നയൻതാരയുടേത്. അഴകിലും ആർഭാടത്തിലും സമ്പത്തിലും എല്ലാം ഇന്ന് നയൻതാര വളരെ മുന്നിലാണ്, യാതൊരു സിനിമ പിൻബലവും ഇല്ലാതെ തിരുവല്ല എന്ന ഒരു നാട്ടിൻ പ്രദേശത്തുനിന്നും ഇന്ന് സിനിമ ലോകം അടക്കിവാഴുന്ന സൂപ്പർ സ്റ്റാറായി മാറിയിരിക്കുക എന്നത് ഒരു ചെറിയകാര്യമല്ല. മനസ്സിനക്കരെ എന്ന സിനിമയിൽ കൂടി സംവിധായകൻ സത്യൻ അന്തിക്കാടാണ് നയൻതാരയെ സിനിമ ലോകത്തേക്ക് കൈപിടിച്ച് കൊണ്ടുവന്നത്.
വന്ന വഴി മറക്കാത്ത ഒരു അഭിനേത്രിയാണ് നയൻതാര എന്ന് സത്യൻ അന്തിക്കാട് പലപ്പോഴും വ്യക്തമാക്കിയിരുന്നു. ഇന്ന് ഇപ്പോഴിതാ അവർ തന്റെ ഏറ്റവും പുതിയ ചിത്രമായ കണക്ട് എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ്. ഒരു ചിത്രത്തിലെ ആശുപത്രി സീനില്‍ താന്‍ മുഴുവന്‍ മേക്കപ്പോടെയും അഭിനയിച്ചതായ നടി മാളവിക മോഹനന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി നയന്‍താര. ആറ്റ്ലിയുടെ സംവിധാനത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ രാജാ റാണി എന്ന ചിത്രത്തിലെ ഒരു രംഗത്തെ മുന്‍പ് നല്കിയ ഒരു അഭിമുഖത്തില്‍ മാളവിക വിമര്‍ശിച്ചിരുന്നത്. നയൻതാര എന്ന് പേരെടുത്ത് പറയാതെയാണ് മാളവിക പ്രതികരിച്ചത്.

ആ ചിത്രത്തിലെ ഒരു ആശുപത്രി രംഗത്തില്‍ അഭിനയിക്കുമ്പോഴും നയന്‍താര വലിയ തോതില്‍ മേക്കപ്പ് ഇട്ടിരുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു മാളവിക വിമര്‍ശിച്ചത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഇപ്പോഴിതാ മാളവികയുടെ ആ വാക്കുകൾക്ക് നയൻതാര മറുപടി പറയുകയാണ്. നമാളവിക എന്ന് പേരെടുത്ത് പറയാതെ തന്നെയാണ് നയൻതാരയും പ്രതികരിച്ചത്. നടിയുടെ ആ വാക്കുകൾ ഇങ്ങനെ, മറ്റൊരു നായികാതാരത്തിന്റെ അഭിമുഖം ഞാന്‍ കണ്ടു. അതില്‍ എന്റെ പേര് പരാമര്‍ശിച്ചിട്ടില്ല, പക്ഷേ ഉദ്ദേശിച്ചിരിക്കുന്നത് എന്നെയാണ്. അഭിനയിച്ച ഒരു ആശുപത്രി രംഗത്തില്‍ ഞാന്‍ ധരിച്ച മേക്കപ്പിനെക്കുറിച്ചായിരുന്നു വിമര്‍ശനം.
അങ്ങനെയൊരു ആശുപത്രി, അതും അവർ മരിക്കാൻ പോകുന്ന രംഗത്തില്‍ ഒരാള്‍ ഇത്രയും ഭംഗിയായി പ്രത്യക്ഷപ്പെടണമോ എന്നാണ് അവര്‍ ചോദിച്ചത്. ആശുപത്രി രംഗത്തില്‍ വലിയ സൗന്ദര്യത്തോടെ പ്രത്യക്ഷപ്പെടണമെന്ന് ഞാന്‍ പറയില്ല. അതേസമയം അതിന്റെയര്‍ഥം നിങ്ങള്‍ മോശമായി വരണമെന്ന് അല്ലല്ലോ. ഒരു റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അത്തരം ഗെറ്റപ്പ് ആണ് നിങ്ങള്‍ക്ക് ഉണ്ടാവുക. നടി പറഞ്ഞ ഉദാഹരണം ഒരു വാണിജ്യ സിനിമയിലേത് ആണ്. അതിന്റെ സംവിധായകന് എന്നെ അങ്ങനെ അവതരിപ്പിക്കാനായിരുന്നു താല്പര്യം, നയന്‍താര പറയുന്നു.
Leave a Reply