
മകൻ എനിക്ക് വേണ്ടി പകരം വീട്ടിയതുപോലെയായി ! ഭാര്യ വലിയ പണക്കാരി ആയിരുന്നു ! തന്റെ ജീവിതത്തെ കുറിച്ച് ടിപി മാധവൻ പറയുന്നു !
മലയാള സിനിമ രംഗത്ത് ഏറെ പ്രശസ്തനായ അഭിനേതാവാണ് ടിപി മാധവൻ, അദ്ദേഹം ഇന്ന് ഗാന്ധിഭവനിലാണ് താമസിക്കുന്നത്, അദ്ദേഹത്തിന്റെ ജീവിതത്തെ കുറിച്ച് പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കാറുണ്ട്. ഇപ്പോഴിതാ ഇതിന് മുമ്പ് അദ്ദേഹം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഭാര്യയും മക്കളും ഉണ്ടായിരുന്നിട്ടും അദ്ദേഹം ഇന്ന് തീർത്തും അനാഥനെപ്പോലെയാണ് ജീവിക്കുന്നത്, സിനിമ മോഹം കാരണം കുടുംബത്തെ നോക്കാതെ പോയതുകൊണ്ടാണ് കുടുംബം തകർന്ന് പോയത് എന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ശ്രീനിവാസൻ ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ എഴുതിയത് എന്റെ ജീവിതം കണ്ടിട്ടാണ്. ഞാൻ വിവാഹം കഴിച്ചത് എന്നെക്കാളും പൈസയുള്ളൊരു വീട്ടിലെ ഒരു പെണ്ണിനെയാണ്. പെണ്ണുകാണാൻ പോലും ഞാൻ പോയില്ല. കാരണം പെണ്ണ് കണ്ടാൽ കല്യാണം കഴിക്കുമായിരുന്നില്ലായിരിക്കും. അങ്ങനെ ഞങ്ങളുടെ വിവാഹം നടന്നു, അവൾ തൃശൂരിലെ വലിയൊരു കമ്പനിയുടെ മാനേജിങ് ഡയറക്ടറായിരുന്നു. അവർ വളരെ സ്ട്രോങ് ലേഡിയായിരുന്നു. യൂണിയൻ ലീഡേഴ്സൊക്കെയായി മീറ്റിങൊക്കെ കൂടുമായിരുന്നു. അന്ന് യൂണിയൻ ലീഡേഴ്സ് കരുണാകരനും അച്യുതാനന്ദനുമൊക്കെയായിരുന്നു.

എന്റെ മനസ്സിൽ സിനിമ ,മോഹമായിരുന്നു, അങ്ങനെ ഒരിക്കൽ അഭിനയിക്കാൻ ഒരു അവസരം കിട്ടിയപ്പോൾ ഞാൻ എന്റെ ഭാര്യയോട് പറഞ്ഞു ഞാൻ സിനിമയിൽ അഭിനയിക്കാൻ പോവുകയാണെന്ന്. പക്ഷെഎന്നാൽ പിന്നീട് ഞാൻ അഭിനയിക്കാൻ പോയതിന്റെ പേരിൽ അവൾ എനിക്ക് ഡിവോഴ്സ് നോട്ടീസ് അയച്ചു. സിനിമയിൽ അഭിനയിച്ച് തിരിച്ച് വന്നപ്പോൾ വീട്ടിൽ ഡിവോഴ്സ് നോട്ടീസ് വന്ന് കിടപ്പുണ്ടായിരുന്നു. എന്റെ മകൻ ഇന്നൊരു സിനിമാ സംവിധായകനാണ്. അക്ഷയ്കുമാറിനെ വെച്ച് എയർലിഫ്റ്റ് എന്ന സിനിമ സംവിധാനം ചെയ്ത രാജാകൃഷ്ണ മേനോൻ എന്റെ മകനാണ്.
അവന്റെ വളർച്ചയിൽ അവനെ ഓർത്ത് ഞാൻ ഇന്ന് അഭിമാനിക്കുന്നു, ‘മകൻ എനിക്ക് വേണ്ടി പകരം വീട്ടിയതുപോലെയായി. ഞാനും ഭാര്യയും തമ്മിൽ വേര്പിരിഞ്ഞിട്ട് ഇപ്പോൾ മുപ്പത് വർഷമായി. ഒരു ഒറ്റയാന്റെ മനസാണ് എനിക്ക്. ഒരു കാര്യം രണ്ട് വട്ടം ഞാൻ ആലോചിക്കും. ജോത്സ്യത്തിലും എനിക്ക് വിശ്വാസമുണ്ട്. വാരഫലം ദിവസവും വായിക്കും. ഇന്നും ആ ശീലമുണ്ട് എന്നും അദ്ദേഹം പറയുന്നു. അതുപോലെ ഈ ലോകത്തുനിന്ന് പോകുന്നതിന് മുമ്പ് എനിക്ക് മകനെന്ന ഒന്ന് കാണണമെന്ന ആഗ്രഹം ഉണ്ട്. പക്ഷെ അത് നടക്കാൻ ചാൻസ് ഇല്ല എന്നും അദ്ദേഹം തന്നെ പറയുന്നുണ്ട്. അച്ഛനുമായി ഇനി യാതൊരു ബന്ധത്തിനും താത്പര്യമില്ലെന്ന് മകനും പറഞ്ഞിരുന്നു. ഇപ്പോൾ ആരോഗ്യപരമായി അദ്ദേഹം ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.
Leave a Reply