
ഭൂമിയിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് ഒടുവിൽ ഞാൻ എത്തിയിരിക്കുകയാണ് ! നടി മുംതാസിന്റെ ഇപ്പോഴത്തെ ജീവിതം !
ഒരു സമായത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് ഏറെ തിളങ്ങി നിന്ന അഭിനേത്രിയായിരുന്നു മുംതാസ്. ഗ്ലാമർ വേഷങ്ങളിലാണ് നടി കൂടുതലും തിളങ്ങിയത്. ഐറ്റം ഡാൻസറായും മുംതാസ് ശ്രദ്ധ നേടി. നഗ്മഖാൻ എന്നാണ് അവരുടെ യഥാർത്ഥ പേര്. മോനിഷ എൻ മോണാലിസ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നുവന്നത്. നായികയായും സഹ നടിയായും മുംതാസ് അഭിനയ രംഗത്ത് സജീവമായിരുന്നു. എന്നാൽ അവരുടെ ജീവിതത്തിൽ തന്നെ വഴിത്തിരിവായത് വിജയ് നായകനായ ഖുഷി എന്ന തമിഴ് ചലച്ചിത്രത്തിലെ ‘കട്ടിപ്പുടി കട്ടിപ്പുടി ഡാ…’ എന്ന ഗാനരംഗത്തിലെ നൃത്തമായിരുന്നു.
മലയാളികൾക്കും അവർ സുപരിചിതയായിരുന്നു. മോഹൻലാൽ നായകനായ ‘താണ്ഡവം’ എന്ന മലയാള ചലച്ചിത്രത്തിലെ ‘പാലും കുടമെടുത്ത്’ എന്നു തുടങ്ങുന്ന ഗാനത്തിലും മുംതാസിന്റെ നൃത്തരംഗങ്ങൾ കൈയ്യടി നേടിയിരുന്നു. ഏകദേശം 2009 വരെ സിനിമയിൽ സജീവമായി നിന്നിരുന്ന മുംതാസ് ഇടക്കാലത്ത് ചെറിയ ഇടവേളയെടുത്തിരുന്നു. പിന്നീട് മടങ്ങിയെത്തിയെങ്കിലും പക്ഷെ താരത്തിന് മികച്ച വേഷങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. രണ്ടു മൂന്ന് സിനിമകളിൽ മാത്രമാണ് നടി അഭിനയിച്ചത്. ഇടയ്ക്ക് ഒരു ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായും, കൂടാതെ തമിഴ് ബിഗ് ബോസ് സീസൺ 2 ൽ മത്സരാർഥിയായും നടി എത്തിയിരുന്നു.
ബിഗ് ബോസിൽ അവർക്ക് വലിയ പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ഏകദേശം 91 ദിവസത്തോളം അവർ ബിഗ് ബോസിൽ ഉണ്ടായിരുന്നു. ഇതിനു ശേഷം താരം ചില പൊതുവേദികളിൽ എല്ലാം എത്തിയിരുന്നു. എന്നാൽ കുറച്ചു നാളുകളായി അവർ സിനിമയിൽ നിന്നും ടെലിവിഷനിൽ നിന്നുമെല്ലാം പൂർണമായി വിട്ടു നിൽക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ അവർ വളരെ സജീവമാണ്. കുറച്ചു നാളുകളായി താരം പൂർണമായും ഒരു വിശ്വാസിയായി മാറിയിരിക്കുകയാണ്. ചിത്രങ്ങളിൽ പോലും പർദ്ദ ധരിച്ചാണ് നടി പ്രത്യക്ഷപ്പെടുന്നത്. ഒപ്പം ഇപ്പോൾ നടി പങ്കുവെച്ച ഒരു വീഡിയോ ആണ് കൂടുതൽ ശ്രദ്ധ നേടുന്നത്.

മുസ്ലിം പുണ്യ തീർത്ഥാടന കേന്ദ്രമായ മക്കയിൽ നിന്നുമുള്ള ഒരു വീഡിയോയാണ് നടി പങ്കുവച്ചിരിക്കുന്നത്. അതിൽ അവർ പറയുന്നത് ഇങ്ങനെ, ‘ഞാൻ ഇന്ന് മക്കയിലാണ്. എല്ലാവർക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുകയാണ്. ഭൂമിയിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തേക്ക് ഒടുവിൽ ഞാൻ എത്തിയിരിക്കുകയാണ്. ഈ സന്തോഷം പ്രകടിപ്പിക്കാൻ വാക്കുകളില്ല. എന്നിരുന്നാലും, ഞാൻ എന്റെ ഹൃദയംഗമമായ നന്ദി പങ്കിടാൻ ആഗ്രഹിക്കുന്നു. കൂടാതെ, അല്ലാഹു എന്റെ ദുആയും സ്വീകരിക്കട്ടെ, അള്ളാഹു നമ്മെ എല്ലാവരെയും തിന്മകളിൽ നിന്ന് രക്ഷിക്കട്ടെ, നമ്മുടെ എല്ലാ തെറ്റുകളും പൊറുത്ത് എല്ലാവർക്കും സന്തോഷകരമായ ജീവിതം നൽകട്ടെ.
സർവശക്തനായ അള്ളാഹു എല്ലാവർക്കും അവന്റെ കാരുണ്യം നൽകട്ടെ, ദയവായി ഞങ്ങളോട് ക്ഷമിക്കൂ, ഞങ്ങൾ ചെയ്ത പാപങ്ങൾ പൊറുത്ത് തരണേ’ എന്നാണ് നടി വീഡിയോയിൽ പറയുന്നത്. അതിന്റെ ഒപ്പം വീഡിയോക്ക് നടി കൊടുത്ത ക്യാപ്ഷൻ ഇങ്ങനെ ആയിരുന്നു.. അല്ലാഹ് ഞാൻ ഈ പ്രിയപ്പെട്ട നഗരം വിടുകയാണ്, പക്ഷേ എന്റെ പ്രിയപ്പെട്ട പ്രവാചകൻ പഠിപ്പിച്ചത് പോലെ ജീവിക്കാൻ ഞാൻ പരമാവധി ശ്രമിക്കുമെന്ന വാഗ്ദാനത്തോടെയാണ് മടങ്ങുന്നത്. ദയവായി എന്നെ അതിലേക്ക് നയിക്കൂ റബ്ബുൽ ആലാമീനായ അല്ലാഹുവേ, ആമീൻ’ എന്ന അടിക്കുറിപ്പോടെയാണ് നടി വീഡിയോ പങ്കുവച്ചിരിക്കുന്നത്…
Leave a Reply