
ജീവിതത്തിലെ ആ പുതിയ സന്തോഷം അറിയിച്ച് ഐഷ്വര്യ രജനികാന്ത് ! ലോറൻസും ഐഷ്വര്യ രജനികാന്തും ഒന്നിക്കുന്നു ! ആശംസകൾ അറിയിച്ച് ആരാധകർ !
സൂപ്പർ സ്റ്റാർ രജനികാന്തിന്റെ മകൾ എന്നതിലുപരി ഇന്ന് തന്റേതായ നിലയിൽ പേരെടുത്ത ഒരു സംവിധായക കൂടിയാണ് ഐഷ്വര്യ രജനികാന്ത്. ധനുഷുമായുള്ള വിവാഹം അന്ന് ഏവരെയും ഞെട്ടിച്ചിരുന്നു. ധനുഷിനെക്കാളും പ്രായം കൂടുതലുള്ള ഐഷ്വര്യ തനിക്ക് ഇഷ്ടപെട്ട ആളെ ജീവിതത്തിൽ സ്വന്തമാക്കുകയായിരിന്നു. ശേഷം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിച്ച ഇവർ ഇരുവരും വേർപിരിയുന്നു എന്ന വാർത്ത ആരാധകരെ ഏവരെയും ഞെട്ടിച്ചിരുന്നു. ഇരുവർക്കും രണ്ടു ആൺമക്കളാണ് ഉള്ളത്. യാത്രാ, ലിംഗ എന്ന ആൺമക്കൾ ഇപ്പോൾ അമ്മയുടെ ഒപ്പമാണ് താമസം.
എന്നാൽ ധനുഷും ഐഷ്വര്യയും ഇങ്ങനെ ഒരു തീരുമാനം എടുത്തെങ്കിലും നിയമപരമായി ഇവർ ഇതുവരെ വിവാഹ മോചിതർ ആയിട്ടില്ല. അതുകൊണ്ട് തന്നെ ഇരുകുടുംബങ്ങളും ഇവരെ വീണ്ടും ഒന്നിപ്പിക്കാനുള്ള ചർച്ചകളിലാണ്. പക്ഷെ ഇരുവരും തങ്ങൾ ഒരുമിച്ച് ഒരു ജീവിതം ഉണ്ടാകില്ല എന്ന കടുത്ത തീരുമാനത്തിലാണ്. ധനുഷ് അടുത്തിടെ ബോളിവുഡ് ചിത്രത്തിലും ഒപ്പം ഹോളിവുഡിലും സജീവമാകാൻ ഒരുങ്ങുകയാണ്. അതെ സമയം ധനുഷും ബോളുവുഡ് നടി സാറ അലിഖാനാണ് ഇവരുടെ വേർപിരിയലിന് പിന്നിൽ എന്നും ഗോസിപ്പുകൾ തമിഴത്ത് ചൂട് പിടിച്ചിരുന്നു.

ഇപ്പോഴിതാ ഐഷ്വര്യ തന്റെ ജീവിതത്തിലെ പുതിയ ഒരു സന്തോഷം അറിയിച്ചിരിക്കുകയാണ്, നടനും സംവിധയകനുമായ ലോറൻസിനൊപ്പം ഒരു സിനിമ ചെയ്യാൻ തുടങ്ങുകയാണ് എന്നാണ് താരം പറയുന്നത്. ഇതിന് മുമ്പും ഐഷ്വര്യ ഈ കാര്യം പറഞ്ഞിരുന്നു. ഇതിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തുകയും ചർച്ചകൾ നടത്തുന്നതുമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഐഷ്വര്യ കുറിച്ചത് ഇങ്ങനെ, രസകരമായ എന്തോ ഒന്ന് ഉണ്ടാക്കുന്നു. ലോറന്സ് അണ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എന്റെ തലച്ചോറ് ഓടുകയാണ് എന്നായിരുന്നു.
ഏതായാലും ഇപ്പോഴത്തെ ഈ അവസ്ഥയിൽ ഐഷ്വര്യക്ക് ഇതൊരു വലിയ മാറ്റം ആയിരിക്കുമെന്നും, നിങ്ങൾ ഒരുമിച്ചുള്ള ചിത്രത്തിന് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു എന്നാ കമന്റുകളാണ് ഐഷ്വര്യക്ക് ലഭിക്കുന്നത്. ധനുഷിനെ നായകനാക്കി അണിയിച്ചൊരുക്കിയ ചിത്രം ‘ത്രീ’ എന്ന ചിത്രത്തിലൂടെയാണ് ഐഷ്വര്യ ആദ്യമായി സംവിധാന രംഗത്തേക്ക് എത്തിയത്. വെയ് രാജ വെയ് ആണ് താരം അവസാനം സംവിധാനം ചെയ്ത ചിത്രം. ഒരു സംവിധായികയെ കൂടാതെ മികച്ച ഗായിക കൂടിയാണ് താരം.
Leave a Reply