ഐഷ്വര്യയെ മറക്കാൻ സിമ്പുവിന് കഴിയില്ലായിരുന്നു ! ആ പ്രണയ തകർച്ച അദ്ദേഹത്തെ കാര്യമായി ബാധിച്ചു ! ഐഷ്വര്യയുടെ പ്രണയങ്ങൾ കുറിച്ച് നടൻ പറയുന്നു !

ഇന്ത്യൻ സിനിമ ആരാധിക്കുന്ന സൂപ്പർ സ്റ്റാറാണ് രജനികാന്ത്. അദ്ദേഹത്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് ഒരു സംവിധായക കൂടിയാണ്. നടൻ ധനുഷുമായി വിവാഹിതയായ ഐഷ്വര്യ വളരെ സന്തുഷ്ട കുടുംബ ജീവിതമായിരുന്നു നയിച്ചിരുന്നത്. ഇവർക്ക് രണ്ടു ആൺ മകളും ഉണ്ടായിരുന്നു. ലിംഗ, യാത്ര എന്നിങ്ങനെയാണ് മക്കൾ. ഇവർക്ക് ആരാധകർ ഏറെ ആയിരുന്നു. പക്ഷെ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഐശ്വര്യയും ധനുഷും വിവാഹ മോചിതരാകുകയായിരുന്നു. ഇപ്പോഴിതാ ഐശ്വര്യയുടെ പ്രണയങ്ങൾ കുറിച്ച് നടൻ ഫയൽവാൻ രംഗനാഥൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ  നേടുന്നത്.

ഐഷ്വര്യയുടെ ആദ്യ പ്രണയം ഒരു ഒരു ബിസിനസുകാരന്റെ മകനായിരുന്നു. അദ്ദേഹം ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെയാണ് ഐശ്വര്യയും ധനുഷും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹം വന്നത്. എന്നാൽ ധനുഷിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് അവർക്ക് മറ്റൊരു പ്രണയം കൂടി ഉണ്ടായിരുന്നു. നടൻ ചിമ്പു ആയിരുന്നു ആ പ്രണയം. എന്നാൽ പെട്ടെന്നുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇരുവരും വേർപിരിഞ്ഞതെന്നാണ് സൂചന. ഐശ്വര്യയെ മറക്കാനാകാതെ സിമ്പു പിന്നീട് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

എന്നാൽ അതിനു ശേഷം ഐശ്വര്യയുമായുള്ള പ്രണയത്തെ തുടർന്ന് ധനുഷിന്റേയും സിമ്പുവിന്റേയും സൗഹൃദത്തിൽ വിള്ളലുകളുണ്ടായിയെന്നും സിനിമാ മേഖലയിൽ തന്നെ ചർച്ചകളുണ്ടായിരുന്നു. എന്നാൽ ഒരിക്കൽ പോലും സിമ്പുവും ധനുഷും ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിട്ടില്ല. ഇവർ ഇരുവർക്കും ഇടയിൽ ഇപ്പോഴും ഇരു ചെറിയ യുദ്ധം നടക്കുന്നുണ്ട് എന്നാണ് ഇപ്പോഴും സിനിമ ലോകത്തെ സംസാരം. കൊലവെറി സോങ് റിലീസ് ചെയ്ത ശേഷം എക്കോണിനെ കൊണ്ടുവന്ന് ലവ് ആന്തം സോങ് സിമ്പു ഇറക്കിയത് ധനുഷിന് എതിരെ അടിച്ച് നിൽക്കാനാണെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഐഷ്വര്യയും ധനുഷും വിവാഹ മോചനം പ്രഖ്യാപിച്ചു എങ്കിലും ഇരുവരും നിയമ നടപടികൾ ഒന്നും നടത്തിയിട്ടില്ല, ചെറിയ പ്രശ്നങ്ങളാണ് ഇവർക്കിടയിൽ എന്നും, അത് സംസാരിച്ചു തീർക്കാനുള്ള ശ്രമത്തിലാണ് ഇപ്പോഴും കുടുംബമെന്നും വാർത്തകൾ ഉണ്ട്. വേർപിരിഞ്ഞേങ്കിലും മക്കളുടെ ആവശ്യങ്ങൾക്കായി തങ്ങൾ ഒന്നിച്ച് ഉണ്ടാകുമെന്നും ഇരുവരും പറഞ്ഞായിരുന്നു. പറഞ്ഞത് പോലെ തന്നെ മകന്റെ സ്‌കൂളിലെ പരിപാടിയിൽ രണ്ടുപേരും ഒരുമിച്ച് എത്തിയിരുന്നു. മക്കൾ രണ്ടുപേരുടെ ഒപ്പം മാറി മാറിയാണ് നിൽക്കുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *