
സിനിമ ലോകം മറന്ന് പോയ ബോബി ഓർമ്മയായിട്ട് 22 വർഷം ! 22 വർഷം ! നമ്മളെ ഒന്നും ആർക്കും വേണ്ടടാ ! ആ അവസാന വാക്കുകൾ…
സിനിമ എന്ന മായിക ലോകം വിജയിച്ചവരുടെ മാത്രമാണ്. അതിൽ തോറ്റുപോയവരെ പിന്നെ ആരും ഓർക്കില്ല. അത്തരത്തിൽ വർഷങ്ങൾ മലയാള സിനിമയിൽ ഉണ്ടായിരുന്നിട്ടും പേരെടുത്ത് പറയത്തക്ക പോലെ ഒരു നല്ല കഥാപാത്രം ലഭിക്കാതെ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ നടനാണ് കൊട്ടാരക്കര ബോബി. നാടക രംഗത്തും അതുപോലെ മിമിക്രി വേദികളിലും സജീവമായിരുന്ന ബോബി ‘മുച്ചീട്ടുകളിക്കാരന്റെ മകൾ’ എന്ന ചിത്രത്തിലൂടെയാണ് സിനിമ ലോകത്തേക്ക് വന്നത്. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിൽ അദ്ദേഹം ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. അതിൽ കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
2000 ത്തിൽ ഭക്ഷ്യവിഷബാധ ഏറ്റാണ് അദ്ദേഹം നമ്മളെ വിട്ടുപിരിഞ്ഞത്. ജയറാം നായകനായ ‘വക്കാലത്ത് നാരായണൻ കുട്ടി’ എന്ന സിനിമയിൽ നിയമപുസ്തകങ്ങൾ വിറ്റുനടക്കുന്ന ക്യാപ്റ്റൻ ബോബി എന്ന കഥാപാത്രമായി അഭിനയിച്ചുവരികയായിരുന്നു. അതിനിടയിലാണ് ആ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ബോബി ഈ ലോകത്തോട് വിടപറയുന്നതിന് മണിക്കൂറുകൾ മുമ്പ് വരെ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന സുഹുത്തായിരുന്നു നടൻ നന്ദു. തന്റെ വളരെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന ബോബി മരിച്ചുവെന്ന വാർത്ത തനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയിഞ്ഞിട്ടില്ല എന്നാണ് അദ്ദേഹം പാറയുന്നത്.
നടൻ നന്ദു മാത്രമാണ് ഇടക്കെല്ലാം ബോബിയെ ഒരുമിച്ച് സംസാരിക്കാറുള്ളത്. അത്തരത്തിൽ നന്ദു ഒരു അഭിമുഖത്തിൽ ബോബിയെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഞങ്ങൾ തമ്മിൽ അവസാനമായി കണ്ടപ്പോഴും ബോബി കൂടുതൽ തവണ പറഞ്ഞതും ജീവിതം മടുത്തു എന്നായിരുന്നു, അന്ന് ബോബിയെ ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ അഞ്ച് മിനിറ്റ് മുമ്പ് എത്തിച്ചിരുന്നെങ്കിൽ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും നന്ദു പറയുന്നു. അവസാനം ഞങ്ങൾ സംസാരിക്കുമ്പോൾ അദ്ദേഹം കൂടുതലും പറഞ്ഞത് എനിക്ക് ആരും ഇല്ലെടാ. നമ്മളെയൊന്നും ആർക്കും വേണ്ടെടാ.

എങ്ങനെ ഒക്കെ ശ്രമിച്ചിട്ടും വിവാഹം നടക്കുനില്ല. കുടുംബക്കാരും പരിചയക്കാരും അടക്കം എല്ലാവരും എനിക്കെതിരെ പാര പണിയുകയാണ്. ഞാൻ സിനിമയിലായത് കൊണ്ട് എനിക്ക് മോശം സ്വഭാവമുണ്ട്. അതുപോലെ പെണ്ണുങ്ങളുമായി സമ്പർക്കമുണ്ട് എന്നെല്ലാമാണ് എന്നെ ഇവരൊക്കെ കഥകൾ പറഞ്ഞ് ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് എന്റെ വിവാഹം പോലും നടക്കുന്നില്ല. ആലോചനകൾ എല്ലാം മുടങ്ങുകയാണ്. എനിക്ക് മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് പ്രതീക്ഷയില്ലടാ.. എന്നോക്കെ വളരെ വേദനയോടെയാണ് അദ്ദേഹം പറഞ്ഞതെന്നും നന്ദു ഓർക്കുന്നു.
ശേഷം ബോബിയുടെ ഒരു സുഹൃത്ത് നൽകിയ വിരുന്നിൽ അദ്ദേഹം കണവ കഴിക്കുകയും നേരത്തെ ആസ്മയുടെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്ന അദ്ദേഹത്തിന് അത് കഴിച്ചതിന് ശേഷം അസ്വസ്ഥതകൾ വർധിച്ചു. പെട്ടന്ന് തന്നെ ആശുപത്രിയിൽ കൊണ്ടുപോലെയെങ്കിലും ആർക്കും രക്ഷിക്കാൻ കഴിഞ്ഞില്ല, ആ ,മരണ വാർത്ത വിശ്വസിക്കാതെ ഞാൻ ആശുപത്രിയിലേക്ക് ഓടി ചെന്ന് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന ബോബി ചേട്ടനെ തൊട്ട് നോക്കി അപ്പോഴും ശരീരത്തിൽ ചൂട് ഉണ്ടായിരുന്നു എന്നും ഏറെ വേദനയോടെ നന്ദു പറയുന്നു.
Leave a Reply