
കുഞ്ഞിന്റെ നൂല് കെട്ട് കഴിഞ്ഞിട്ടാണ് മൈഥിലി തങ്ങൾക്ക് കുഞ്ഞു ജനിച്ച കാര്യം പുറത്ത് വിട്ടത് ! ചിത്രങ്ങൾ ശ്രദ്ധ നേടുന്നു !!
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മൈഥിലി. ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്ന മൈഥിലി ഇപ്പോൾ ഏറെ നാളത്തെ ഇടവേളക്ക് ശേഷം വീണ്ടു സിനിമയിൽ സജീവമായ സമയത്താണ് നടി വിവാഹിതയാകുന്നതും അതുപോലെ ഗർഭിണി ആകുന്നതും. ഇപ്പോഴിതാ മൈഥിലി അമ്മയായ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. മൈഥിലി കുഞ്ഞു ജനിച്ച വാർത്ത പങ്കുവെക്കുന്നതിന് മുമ്പ് തന്നെ ഇവരുടെ കുഞ്ഞിന്റെ നൂല് കേട്ട് ചടങ്ങിന്റെ വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു.
എന്നാൽ ഇത് സത്യമാണോ എന്ന ആശങ്കയിൽ ആരാധകർ നിന്നപ്പോഴാണ് മൈഥിലി തന്നെ തങ്ങൾക്ക് കുഞ്ഞ് ജനിച്ച സന്തോഷം പങ്കുവെച്ചുകൊണ്ട് എത്തിയത്. പ്രിയപ്പെട്ടവരെ ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിച്ചിരിക്കുന്നു എന്നാണ് താരം സോഷ്യൽ മീഡിയ വഴി കുറിച്ചത്. ‘നീൽ’ എന്നാണ് കുഞ്ഞിന് പേര് ഇട്ടിരിക്കുന്നത്. ഈ കഴിഞ്ഞ ഏപ്രിൽ 27 നായിരുന്നു നടിയുടെ വിവാഹം. ഇപ്പോഴിതാ മൈഥിലിയുടെ പുതിയ ചിത്രങ്ങൾ വൈറലായതോടെയാണ് മാസം തികയാതെയാണോ കുഞ്ഞിനെ പ്രസവിച്ചത് എന്ന തരത്തിൽ ആരാധകർ കമന്റുകളിലൂടെ ചോദിച്ച് തുടങ്ങിയത്.

മലയാളത്തിലെ ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞ നടികൂടിയാണ് മൈഥിലി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് മൈഥിലിയുടെ യഥാർഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടർന്ന് നിരവധി ചിത്രങ്ങളിൽ നായികയായി. ആർക്കിടെക്ടായ സമ്പത്താണ് വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കൊടൈക്കനാലില്‍ വെച്ചായിരുന്നു ഇരുവരും ആദ്യമായി കണ്ടത്. ട്രീ ഹൗസ് നിര്‍മ്മാണത്തിനിടയിലായിരുന്നു ഇരുവരും പരിചയപ്പെട്ടത്. നഗരത്തിരക്കുകളില്‍ നിന്നും മാറി പ്രകൃതിരമണീയമായ സ്ഥലത്ത് താമസിക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു മൈഥിലിയും കുടുംബവും കൊടൈക്കനാലിലേക്ക് പോയത്. അന്ന് നോക്കിയ സ്ഥലം പിന്നീട് ഞങ്ങള്‍ മേടിച്ചുവെന്നും മൈഥിലി പറഞ്ഞിരുന്നു.
അതുപോലെ ഞാൻ ആഗ്രഹിച്ചത് പോലെ ഒരു ജീവിതമാണ് എനിക്ക് ലഭിച്ചത്. അതിൽ ഞാൻ അതീവ സന്തോഷവതിയാണ്. വിവാഹ ശേഷം ഞാൻ അഭിനയിക്കുന്നതിനോട് അദ്ദേഹത്തിന് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല, കൂടാതെ വളരെ സപ്പോർട്ടുമാണ്. അതെകുറിച്ചൊക്കെ പ്ലാനിങ് നടക്കുമ്പോഴാണ് ഇങ്ങനൊരു പണി തന്നത് എന്നും ഗർഭിണി ആയിരുന്ന സമയത്ത് ചിരിച്ചുകൊണ്ട് മൈഥിലി പറഞ്ഞിരുന്നു. കുഞ്ഞിന്റെ നൂല് കെട്ടിന്റെ ചിത്രങ്ങൾ മൈഥിലി ഇതുവരെ പങ്കുചിട്ടില്ല എങ്കിലും ഇതിനോടകം ആ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു.
Leave a Reply