ഇത്രയും സ്നേഹമുള്ള ഒരാളെ വിട്ടുകളയാൻ തോന്നിയില്ല ! ആദ്യമായി ഞാൻ അദ്ദേഹത്തെ കാണുന്നത് മരത്തിന്റെ മുകളിൽ നിന്നാണ് ! മൈഥിലി പറയുന്നു !

മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമായ ആളാണ് നടി മൈഥിലി. പാലേരി മണിക്യമായി സിനിമയിൽ ചുവട് വെച്ച നടിയുടെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്ന് സാൾട്ട് ആൻഡ് പെപ്പർ ആയിരുന്നു. ശേഷം മായാമോഹിനി പോലെ ജനശ്രദ്ധ നേടിയ ചിത്രങ്ങളിലും ഏറെ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ മാസമാണ് മൈഥിലി വിവാഹിതയായത്. ഇപ്പോഴിതാ തന്റെ ഭർത്താവിനെ കുറിച്ചും അദ്ദേഹത്തെ ആദ്യം പരിചയെപ്പെട്ടതിനെ കുറിച്ചും തുറന്ന് പറയുകയാണ് നടി, ബിസിനെസ്സ് കാരനായ സമ്പത്ത് ആണ് മൈഥിയിലൂടെ ഭർത്താവ്.

എന്റെ  ജീവിതം പലപ്പോഴും ഭാഗ്യം തട്ടി കളഞ്ഞിട്ടുണ്ട്. സമ്പത്തും ഞാനും ആദ്യം നല്ല  സുഹൃത്തുക്കളായിരുന്നു. പിന്നീടാണ് അത്  പ്രണയമായി മാറിയത്. ആ നിമിഷം തന്നെ തീരുമാനിച്ചു. ഇത്രയും സ്‌നേഹിക്കുന്ന ഒരാളെ ഒരിക്കലും വിട്ട് കളയില്ലെന്ന്’  ആദ്യമായി സമ്പത്തിനെ കണ്ടത് മരത്തിന് മുകളില്‍ നിന്നാണെന്നും താരം പറയുന്നുണ്ട്. ഇപ്പോഴുള്ള  നഗര തിരക്കുകളില്‍ നിന്നും മാറി സമാധാനത്തോടെ ജീവിക്കാന്‍ കുറച്ച് സ്ഥലം വാങ്ങണമെന്ന് കരുതിയാണ് ഞാനും കുടുംബവും കൊടൈക്കനാലിലേക്ക് രണ്ട് വര്‍ഷം മുന്‍പ് പോയത്. അവിടുത്തെ മുന്‍സിഫ് ലോയര്‍ ഞങ്ങളുടെ മെന്റര്‍ കൂടിയാണ്.

അങ്ങനെ ഞങ്ങൾ അവിടെ ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ തോട്ടത്തില്‍ ഒരു ട്രീ ഹൗസിന്റെ പണി നടക്കുകയാണ്. വലിയൊരു കുന്ന് കയറി വേണം അവിടെ എത്താന്‍. വളരെ മനോഹരമായ സ്ഥലമാണ് അത്, അവിടെ  ചെന്നപ്പോള്‍ അതാ സുന്ദരനായൊരു ചെറുപ്പക്കാരന്‍ നില്‍ക്കുന്നു. സ്വര്‍ഗം പോലെയുള്ള അവിടെ വെച്ചാണ് ഞങ്ങളുടെ പ്രണയം തുടങ്ങുന്നതെന്ന് മൈിലി പറയുന്നു. അങ്ങനെ ഞങ്ങൾ ആ സ്ഥലം നോക്കാന്‍ പോയപ്പോള്‍ സമ്പത്താണ് ഞങ്ങളുടെ കൂടെ വന്നത്. ആ യാത്രകള്‍ക്കിടെ സംസാരിച്ച് പരസ്പരം ഇഷ്ടം വന്നു. എങ്കിലും നല്ല സൗഹൃദായി അത് തുടർന്നു, അതിനിടയിൽ പെട്ടെന്ന്   ഒരു ദിവസം പെട്ടെന്ന് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് സമ്പത്ത് ചോദിക്കുക ആയിരുന്നു. അമ്മയോട് ഇക്കാര്യം പറഞ്ഞപ്പോള്‍ കേട്ട മറുപടി കേട്ടും ഞാന്‍ ഞെട്ടി.

അമ്മ പറഞ്ഞത് ആ പയ്യനെ ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ തോന്നിയത് ഇങ്ങനെ ഒരു പയ്യനെ എന്റെ മോൾക്ക് കിട്ടിയിരുന്നെകിൽ എന്നായിരുന്നു. ദൈവം അമ്മയുടെ പ്രാര്‍ഥന കേട്ടിട്ടുണ്ടാവും. കാരണം അനുഗ്രഹം പോലെയാണ് സമ്പത്ത് ജീവിതത്തിലേക്ക് വന്നതെന്ന്’ നടി വ്യക്തമാക്കുന്നു. അതുപോലെ  തങ്ങളുടെ പ്രണയത്തിന് കാരണമായി മാറിയത് യാത്രകളും പെപ്പറുമാണെന്നാണ് സമ്പത്ത് പറയുന്നത്. ‘പെപ്പര്‍’ ഇവർ  ഇരുവരുടെയും പെറ്റ് ഡോഗാണ്. ഒരിക്കല്‍ സുഹൃത്തായ അങ്കിളിന്റെ കൈയ്യില്‍ നിന്നും വാങ്ങിയതാണ്. പെട്ടെന്ന് നാട്ടിലേക്ക് തനിക്ക് പോരേണ്ടി വന്നപ്പോള്‍ പെപ്പറിനെ നോക്കിയത് സമ്പത്താണ്. ആ വിശേഷങ്ങള്‍ ചോദിക്കാന്‍ പതിവായി വിളിക്കും. അവനെ കാണാനായി ഇടയ്ക്ക് കൊടൈക്കനാലിലേക്ക് പോവുമെന്നും മൈഥിലി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *