
നമ്മുടെ സ്വാർത്ഥത കൊണ്ട് അവരെ ഇരുട്ടിലാക്കരുത്, വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന അച്ഛനമ്മമാർ നമുക്ക്ചുറ്റുമുണ്ട് ! യമുനയുടെ മകൾക്ക് കൈയ്യടി !
സിനിമ സീരിയൽ രംഗത്ത് ഏറെ തിളങ്ങിയ അഭിനേത്രിയാണ് യമുന. നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന യമുന ഇപ്പോഴും അഭിനയ രംഗത്തും സമൂഹ മാധ്യമങ്ങളിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലും സജീവമാണ്. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ യമുന ഇപ്പോൾ വീണ്ടും വിവാഹിതയായിരുന്നു.. പക്ഷെ അതിന്റെ പേരിൽ അവർ നിരവധി സൈബർ ആക്രമനങ്ങൾ നേരിട്ടിരുന്നു. എന്നാൽ സീ കേരളത്തിലെ ഞാനും എന്റെ ആളും എന്ന പരിപാടിയിൽ പങ്കെടുക്കവെയാണ് യമുനയേയും അവരുടെ ഭർത്താവ് ദേവനെയും പ്രേക്ഷകർ കൂടുതൽ അടുത്തറിയുകയും, അവരെ കൂടുതൽ ഇഷ്ടപെട്ട് തുടങ്ങുകയും ചെയ്തത്.
രണ്ടാം വിവാഹം കഴിച്ച യമുനയെ മറ്റുള്ളവർ വിമർശിക്കാനുള്ള കാരണമായി കണ്ടെത്തിയത്, പ്രായം തികഞ്ഞ് നില്ക്കുന്ന പെണ്‍കുട്ടികളുടെ അമ്മ വീണ്ടും വിവാഹം കഴിച്ചു എന്നുള്ളതാണ്. മകളെ കെട്ടിക്കുന്നതിന് പകരം അമ്മ വിവാഹം കഴിച്ചോന്നും, പലരും തന്നെ പരിഹസിച്ചിരുന്നു എന്നും യമുന പറഞ്ഞരുന്നു. എന്നാൽ അപ്പോഴെല്ലാം മക്കളുടെ നിര്‍ബന്ധത്തിലാണ് താന്‍ കല്യാണം കഴിക്കാന്‍ തയ്യാറായതെന്ന് യമുന പറഞ്ഞു. ഒടുവില്‍ ഞാനും എന്റാളും വേദിയിലേക്ക് വന്ന യമുനയുടെ പെണ്‍കുട്ടികള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ആദ്യ വിവാഹത്തിൽ യമുനക്ക് രണ്ടു മക്കൾ ഉണ്ടായിരുന്നു. അതുപോലെ ദേവനും ഒരു മകൾ ഉണ്ടായിരുന്നു.

പരിപാടിയുടെ വേദിയിലേക്ക് യമുനയുടെ രണ്ടു മക്കളും എത്തിയിരുന്നു. വേദിയിൽ വെച്ച് അവർ തങ്ങളുടെ അമ്മയെ കുറിച്ച് പറഞ്ഞത് ഇങ്ങനെ, ഞങ്ങളുടെ അമ്മ ഒരുപാട് കഷ്ടപെട്ടിട്ടാണ് ഇവിടെ വരെ എത്തിയത്. അമ്മ ഒത്തിരി സ്ട്രഗിള്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രാത്രിയും പകലും ജോലി ചെയ്യുമായിരുന്നു. ഞങ്ങള്‍ തമ്മില്‍ കാണുന്നത് തന്നെ കുറവായിരുന്നു. എങ്കിലും ഞങ്ങളുടെ എല്ലാ കാര്യങ്ങളും അമ്മയാണ് നോക്കിയിരുന്നതെന്ന്, അമ്മയെ കുറിച്ച് ഞങ്ങൾക്ക് അഭിമാനമാണ്. ഭാവിയില്‍ അമ്മയുടെ കൂടെ എന്നും ഞങ്ങള്‍ക്ക് ഉണ്ടാകാന്‍ പറ്റുമോന്ന് അറിയില്ല. അപ്പോൾ അമ്മ ഒറ്റയ്ക്കായി പോവുമല്ലോ എന്നൊരു തോന്നല്‍ മനസ്സില്‍ ഉണ്ടായിരുന്നു. അങ്ങനെയാണ് അമ്മയെ വീണ്ടും വിവാഹം കഴിപ്പിക്കാമെന്ന തീരുമാനം എടുത്തതെന്നാണ് എന്നും യമുനയുടെ മകള്‍ പറയുന്നു.
ആ മകളുടെ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് ലഭിക്കുന്നത്. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റായ ദേവന് തന്റെ രണ്ടു മക്കളെയും സ്വന്തം പോലെ ഒരുപക്ഷെ അതിലും മികച്ചതായി നോക്കുന്നുണ്ട് എന്നും വളരെ സന്തോഷത്തോടെ യമുന പറയുന്നുണ്ട്. ഈ വീഡിയോക്ക് പോസിറ്റീവ് കമന്റ്സാണ് ലഭിക്കുന്നത്. ആ മകൾ ചിന്തിച്ചത് പോലെ മറ്റു പലരും ചിന്തിച്ചിരുന്നു എങ്കിൽ, ഒറ്റപ്പെട്ട് ജീവിക്കുന്ന എത്രയോ അച്ഛനമ്മമാർക്ക് ഒരു പുതു ജീവിതം ഉണ്ടാകുമായിരുന്നു എന്നും, മക്കളുടെ സ്വാർത്ഥത കാരണം അവരെ ഇരുട്ടിലാക്കരുത് എന്നും തുടങ്ങിയ നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
Leave a Reply