ഞങ്ങൾ ഹാപ്പിയാണ് ! മറ്റുള്ളവരുടെ കാഴ്‌ചപ്പാടിനാണ് കുഴപ്പം !! യമുന പറയുന്നു
നമ്മൾ ഏവർക്കും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് യമുന, പേരുകേട്ടാൽ അതികം ആർക്കും മനസിലാകില്ല യെങ്കിലും കണ്ടാൽ എല്ലാവർക്കും അറിയാവുന്ന ആളാണ് യമുന ചെറുതും വലുതായുമായ നിരവധി വേഷങ്ങൾ താരം സിനിമയിൽ ചെയ്തിട്ടുണ്ട്, പട്ടണത്തുളെ സുന്ദരൻ എന്ന ചിത്രത്തിൽ കൊച്ചിൻ ഹനീഫയുടെ ഭാര്യയായി അഭിനയിച്ചത് യമുന ആയിരുന്നു ആ വേഷം ഇപ്പോഴും ആരാധകർ ഓർത്തിരിക്കുന്ന ഒരു കഥാപാത്രമാണ്, പിന്നീട് താരം നിരവധി സീരിയലുകളിൽ താരമായിരുന്നു. നിരവധി ഹിറ്റ് സീരിയലുകൾ അവർ അഭിനയിച്ചിരുന്നു.. ഇപ്പോൾ സീ കേരളത്തിലെ സത്യ എന്ന പെൺകുട്ടിയിൽ സത്യയുടെ അമ്മയായി അഭിനയിക്കുന്നത് യമുനയാണ്… ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ യമുന ഇപ്പോൾ വീണ്ടും വിവാഹിതയായിരുന്നു.. പക്ഷെ അതിന്റെ പേരിൽ അവർ നിരവധി സൈബർ ആക്രമനങ്ങൾ നേരിട്ടിരുന്നു, ഇപ്പോൾ അതിനെ കുറിച്ച് സംസാരിക്കുയാണ് യമുനയും അവരുടെ ഭർത്താവ് ദേവനും…..
തങ്ങളുടെ പുനർ വിവാഹവുമായി ബന്ധപ്പെട്ട നിരവധി വിമർശനങ്ങൾ ഞങ്ങൾ നേരിട്ടിരുന്നു, അതിനൊക്കെ ഒരു ഉത്തരം നൽകണം എന്ന് ഞങ്ങൾ തീരുമാനിച്ചിരുന്നു, പലർക്കും രണ്ടാം വിവാഹം എന്നാൽ ഇപ്പോഴും പേടിയാണ്, അത് കൂടുതലും സമൂഹത്തെയോ, അല്ലെങ്കിൽ അച്ഛനെയോ അമ്മയെയോ, അതുമല്ലെങ്കിൽ മക്കളെയോ അങ്ങനെ ആരെങ്കിലുമൊക്കെ, ചിലരുടെ വീട്ടിൽ സമ്മതിക്കില്ല എന്നാൽ ഇതൊക്കെ തുറന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്‌നങ്ങളെയുള്ളു.. അതുപോലെ നെഗറ്റീവ് കമാറ്റുകൾ പറയുന്നവരുടെ കാഴചപ്പാടിലാണ് പ്രശ്നം, പുനര്‍വിവാഹം എന്നത് കൊണ്ട് അവര് കരുതുന്നതും പറയുന്നതുമൊക്കെ സെക്‌സിനെ അടിസ്ഥാനമാക്കിയാണ്. രണ്ട് വ്യക്തികള്‍ തമ്മിലുള്ള റീയൂണിയന്‍ സംഭവിച്ച് അവര്‍ വിവാഹത്തിലേക്ക് പോകുമ്ബോള്‍ വേറൊരു ജീവിതമല്ലേ ഉണ്ടാവുന്നതെന്ന് യമുന ചോദിക്കുന്നു..
യമുനയുടെ ഭർത്താവ് ദേവൻ പറയുന്നത് കൂടുതലും കോച്ച് പയ്യന്മാരാണ് അവർ കുറച്ച് കഴിയുമ്പോൾ ഈ കാഴ്ചപ്പാടൊക്കെ മാറിക്കൊള്ളും എന്നാണ്, നമ്മുടെ ജീവിതത്തിൽ ഒരു കാലഘട്ടം കഴിയുമ്പോൾ നമുക്ക് ഒരു കൂട്ട് ആവിശ്യമാണ്, നമ്മുടെ ഏകാന്ത ജീവിതത്തിനു ഒരു കൂട്ടുകാരനോ കൂട്ടുകാരിയോ ഇല്ലങ്കിൽ നമ്മുടെ ജീവിതത്തിനു തന്ന അർദ്ധം ഇല്ലാതെ പോകുമെന്നും യമുന പറയുന്നു.. ഭര്‍ത്താവിന് ചായയും ചോറും ഉണ്ടാക്കി കൊടുക്കാനുള്ള ആളായിട്ടാണ് പലരും ഭാര്യമാരെ കരുതുന്നത്. പക്ഷെ ഇപ്പോൾ കുറെ പേരുടെ ആ ധാരണയോകെ മാറി തുടങ്ങിയെന്ന് ദേവൻ എടുത്തുപറയുന്നു..
യമുന പറയുന്നു തനിക്ക് തന്റെ ഭർത്താവ് വലിയ സപ്പോർട്ടാണ്, ഞാൻ ഷൂട്ട് കഴിഞ്ഞ് വീട്ടിൽ വരുമ്പോൾ അദ്ദേഹം തനിക്ക് കേക്കും നല്ല ഫ്രഷ് ജ്യൂസുമൊക്കെ ഉണ്ടാക്കി വെക്കാറുണ്ടെന്നും അത് കാണുമ്പോൾ തനിക്ക് വലിയ സന്തോഷമാണ് തോന്നുന്നത്, ആ ഒരു കരുതലാണ് എല്ലാ സ്ത്രീകളും ആഗ്രഹിക്കുന്നത്, അപ്പോൾ ദേവൻ പറഞ്ഞു അത് കഴിഞ്ഞ് ഭാര്യ നല്ല ഓംലറ്റ് ഉണ്ടാക്കി തരുമല്ലോ, അതിന് വേണ്ടി ആണെന്നാണ്.. ഏതായാലും അവർ അവരുടെ ഈ ജീവിതത്തിൽ വളരെ ഹാപ്പിയാണ്, മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾക്കാണ് പ്രശനം എന്നുള്ളത് ഉറപ്പായ കാര്യമാണ്……
Leave a Reply