
ഒന്ന് ചോദിച്ച് നാണം കെട്ട ആളാണ് ഞാൻ, ഇനി വയ്യ, മോഹൻലാൽ പഴയതെല്ലാം മറന്നു ! ഒരുമിച്ച് ഒരു കിടക്കയിൽ കിടന്നവരാണ് ഞങ്ങൾ ! പോൾസൺ പറയുന്നു !
മോഹൻലാൽ എന്ന നടന്റെ ഉയർച്ച അത് സിനിമ ലോകത്ത് ഉള്ളവർക്ക് തന്നെ ഒരു അതിശയമായിരുന്നു, ഏതൊരു സിനിമ പ്രേമിയെപോലെ അദ്ദേഹവും ചാൻസ് ചോദിച്ച് ഒരുപാട് അലഞ്ഞ ശേഷമാണ് വില്ലനായി സിനിമയിൽ തുടക്കം കുറിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ പോൾസൺ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. സഹ സംവിധായകനായി സിനിമയിൽ തുടക്കം കുറിച്ച് പിന്നീട് സ്വതന്ത്ര സംവിധായകനായി മാറിയ പോൾസൺ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ താരങ്ങളുമായി വളരെ അടുത്ത ബന്ധമായിരുന്നു.
മാസ്റ്റർബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സൂപ്പർ താരങ്ങളെ കുറിച്ച് മനസ് തുറന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, നോക്കെത്താദൂരത്ത് എന്ന സിനിമ ചെയ്യുമ്പോള്‍ ഞാനും മോഹന്‍ലാലും താമസിച്ചിരുന്നത് ഒരേ മുറിയിലായിരുന്നു. എന്റെ കൂടെ തന്നെയാണ് കിടക്കുന്നത്. എന്നിട്ട് പഴയ താരങ്ങളുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തതിനെ പറ്റിയും മറ്റുമൊക്കെയായി ഓരോ വിശേഷങ്ങളും പുള്ളി ചോദിക്കും. നസീര്‍ സാറിനെയൊക്കെ കണ്ട് പഠിക്കണം. അദ്ദേഹം കൃത്യസമയത്ത് ലൊക്കേഷനില്‍ വരും. എല്ലാവരുമായി മിംഗിള്‍ ചെയ്യും. അതൊക്കെയാണ് നസീര്‍ സാര്‍ ചെയ്തിരുന്നതെന്ന് ഞാന്‍ മോഹന്‍ലാലിനോട് പറഞ്ഞിരുന്നു.

ലാലും പിന്നീട് അതുപോലെയാണ് ചെയ്തിരുന്നത്, പറയുന്ന സമയത്തിന് മുമ്പേ അദ്ദേഹം ലൊക്കേഷനിൽ ഉണ്ടാകും. എന്നുകരുതി മമ്മൂട്ടി പാലിക്കുന്നില്ലെന്നല്ല. അന്ന് മമ്മൂട്ടിയുമായി എനിക്ക് അത്ര സൗഹൃദമില്ല. പിന്നീടാണ് അദ്ദേഹവുമായി പരിചയപ്പെടുന്നതും പുള്ളിയുടെ സിനിമകളില്‍ വര്‍ക്ക് ചെയ്തതും. പാച്ചിക്കയുടെ സിനിമകളില്‍ നിന്നുമാണ് അവരുമായി ഞാന്‍ കണക്ഷന്‍ തുടങ്ങുന്നത്. ഒരു ഡേറ്റ് പറഞ്ഞാല്‍ ആ ഡേറ്റിന് തന്നെ വര്‍ക്ക് ചെയ്യുന്ന ആളാണ് മമ്മൂട്ടി. മമ്മൂട്ടി പൊതുവെ അങ്ങനെ സംസാരിക്കാറില്ല. തന്റെ കാര്യം മാത്രം നോക്കി ഒതുങ്ങുമാറും.
പക്ഷെ ലാൽ അങ്ങനെയല്ല, എല്ലാവരോടും നല്ല കമ്പനിയാണ്. മോഹന്‍ലാലിനോട് എന്തും പറയാം. പക്ഷേ മമ്മൂട്ടിയോട് പറയാന്‍ പോയാല്‍ മറുപടി എന്തായിരിക്കുമെന്ന് ഓര്‍ത്ത് പേടിക്കേണ്ടി വരും. ഇപ്പോഴും ആ പേടിയുണ്ട്. ഇത്രയും അടുപ്പമുണ്ടെങ്കിലും ഇവരുമായി ഇനി അടുക്കാൻ പോകാൻ എനിക്ക് കഴിയില്ല. പണ്ട് നേരിട്ട് വിളിക്കുമ്പോള്‍ സംസാരിക്കുന്നത് അവരാണ്. ഇപ്പോള്‍ അവരെ വിളിച്ചാല്‍ കിട്ടില്ല. എന്റെ കൂടെ അസിസ്റ്റന്റ് ആയിരുന്ന ഇപ്പോള്‍ വലിയ സംവിധായകര്‍ ആയിരുന്നവരോട് പോലും ഞാന്‍ വിളിച്ച് സംസാരിക്കാറില്ല.
ഏതൊരു സംവിധായകനെപോലെയും അവരെ വെച്ച് ഓരോ സിനിമ ചെയ്യണമെന്ന് എനിക്കും ആഗ്രഹമുണ്ട്. ഒരിക്കല്‍ മോഹന്‍ലാലിനോട് ഞാന്‍ ചോദിച്ചിരുന്നു. പക്ഷെ ലാൽ പറഞ്ഞത് പ്രിയദര്‍ശന്‍, സിബി മലയില്‍ എന്നിങ്ങനെ മൂന്നാല് പേരുടെ സിനിമകള്‍ മാത്രമേ താന്‍ ചെയ്യുകയുള്ളു എന്നാണ്. പിന്നെ നോക്കാമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അന്നെനിക്ക് വിഷമം തോന്നി. ഒന്ന് ചോദിച്ച് നാണംക്കെട്ടു. ഇനി ഞാന്‍ ചോദിക്കില്ലെന്ന് അന്ന് ഉറപ്പിച്ചതാണ് എന്നും പോൾസൺ പറയുന്നു.
Leave a Reply