
കൊട്ടാരത്തിൽ നിന്നും കൊടിയ ദാരിദ്ര്യത്തിലേക്ക്, ആദ്യം ഭർത്താവ് ഉപേക്ഷിച്ചു, ഇപ്പോൾ മകനും വേണ്ടാ ! തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് നടി സുധ !
തെന്നിന്ത്യൻ സിനിമ ലോകത്ത് ‘അമ്മ വേഷങ്ങളിൽ ശ്രദ്ധ നേടിയ ആളാണ് നടി സുധ, മലയാളികൾക്കും അവർ വളരെ പരിചിതയാണ്. ബാലേട്ടൻ എന്ന സിനിമയിൽ മോഹൻലാലിൻറെ അമ്മയായി ശ്രദ്ധ നേടിയിരുന്നു. ഹേമസുധയെന്നാണ് യഥാര്‍ത്ഥ പേരെങ്കിലും സുധ എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലായിരുന്നു സുധയുടെ ജനനം. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. അക്ഷരത്തിലൂടെയായാണ് സുധ മലയാളത്തിലേക്കെത്തിയത്. യുവതുര്‍ക്കി, തട്ടകം, തച്ചിലേടത്ത് ചുണ്ടന്‍ എന്നിങ്ങനെ ഒരുപിടി ചിത്രങ്ങൾ സുധ മലയാളത്തിൽ ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് സുധ പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ കൂടി ശ്രദ്ധ നേടുന്നത്. സിനിമാ രംഗങ്ങളെപ്പോലും വെല്ലുന്ന തരത്തിലുള്ള വേദനകളിലൂടെയാണ് താന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് താരം പറയുന്നത്. അവരുടെ വാക്കുകൾ ഇങ്ങനെ, വളരെ സമ്പന്ന കുടുംബത്തിലാണ് ഞാൻ ജനിച്ചത്. ബാല്യകാലം കളര്‍ഫുളായിരുന്നു. നിറയെ ജോലിക്കാരും കുറേ ഡ്രൈവര്‍മാരുമൊക്കെയുണ്ടായിരുന്നു വീട്ടില്‍. നാല് ജ്യേഷ്ഠന്‍മാരുടെ അനിയത്തിയായി വേണ്ടുവോളം വാത്സല്യം അനുഭവിച്ചാണ് വളര്‍ന്നത്. അന്ന് ഒത്തിരി ആഭരണങ്ങളൊക്കെ സ്വന്തമായുണ്ടായിരുന്നു. അച്ഛന് അസുഖം വന്നതോടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്ന് സുധ പറയുന്നത്.

അച്ഛന് അർബുദം പിടിപെട്ടു. ഉണ്ടായിരുന്ന സമ്പത്ത് മുഴുവൻ അച്ഛന്റെ ചികിത്സക്ക് വേണ്ടി ചിലവാക്കി. എല്ലാം നഷ്ടമായി വല്ലാതെ കഷ്ടപ്പെട്ടാണ് പിന്നീട് ജീവിച്ചത്. താലിമാല വിറ്റ് വരെ അമ്മ ഞങ്ങളുടെ വിശപ്പ് അകറ്റിയിരുന്നു. മുന്‍പ് ധനികരായിരുന്നുവെങ്കിലും പിന്നീട് ഒന്നുമില്ലാത്തവരായി ജീവിക്കേണ്ടി വന്നിരുന്നു. അമ്മ ഒരു തിയറ്റര്‍ ആര്‍ടിസ്റ്റായിരുന്നു. അമ്മയാണ് എന്നെ അഭിനയ രംഗത്തേക്ക് കൊണ്ടുവന്നത്. സിനിമയിലേക്കെത്തിയതോടെ പ്രശസ്തിയും പണവും വന്നിരുന്നു. ഇതോടെയായിരുന്നു പല ബന്ധുക്കളും അന്വേഷിച്ച് വന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ അവരൊന്നും കൂടെയുണ്ടായിരുന്നില്ല.
അങ്ങനെ സിനിമയിൽ സജീവമായ സമയത്ത് തന്നെയാണ് ഞാൻ ബിസ്നസ്സിലേക്ക് തിരിഞ്ഞത്. ഡല്‍ഹിയിലെ ഹോട്ടല്‍ ബിസിനസ് നഷ്ടമായതോടെ വീണ്ടും പ്രതിസന്ധിയിലായിരുന്നു. കോടിക്കണക്കിന് രൂപയാണ് നഷ്ടമായത്. ആ നഷ്ടത്തില്‍ നിന്നും കരകയറി വരികയാണ്. സാമ്പത്തിക ബാധ്യത വന്നതോടെ ഭർത്താവ് എന്നെ ഉപേക്ഷിച്ച് പോയി. പിന്നെ ആകെ ഉണ്ടായിരുന്നത് മകനാണ്. അവനെ നല്ലതുപോലെ പഠിപ്പിച്ചു, എന്റെ കഷ്ടപ്പാടുകൾ അവനെ അറിയിക്കാതെ വിദേശത്തൊക്കെ അയച്ച് പഠിപ്പിച്ചു. പക്ഷെ മകനും എന്നെ ചതിച്ചു. അവൻ ഒരു വിദേശ വനിതയെ വിവാഹം ചെയ്ത് അവിടെ സെറ്റിലായിരിക്കുകയാണ്. തന്നോട് വഴക്കിട്ടാണ് മകന്‍ പോയതെന്നും ഇപ്പോള്‍ വിളിക്കാറൊന്നുമില്ലെന്നും കണ്ണീരോടെ സുധ പറയുന്നു.
Leave a Reply