
വീണ്ടും രോഗത്തിന്റെ പിടിയിൽ ! എനിക്ക് നിറം നഷ്ടപ്പെടുന്നു…! തന്റെ രോഗാവസ്ഥയെ കുറിച്ച് മംമ്ത പറയുന്നു !
മലയാളികൾക്ക് വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മംമ്ത മോഹൻദാസ്, അവർ ഒരു മികച്ച ഗായിക കൂടിയാണ്. തെന്നിന്ത്യൻ സിനിമ ലോകത്ത് തന്നെ ഏറെ ശ്രദ്ധ നേടിയ മംമ്ത തന്റെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് വിജയിച്ച ആളുകൂടിയാണ്. 24 മത്തെ വയസിൽ അർബുദം എന്ന മഹാ രോഗത്തോട് പൊരുതി ജീവിതം തിരികെ പിടിച്ച മംമ്ത ഇപ്പോഴിതാ തന്റെ പുതിയൊരു രോഗാവസ്ഥയെ കുറിച്ച് പറയുകയാണ്.
രണ്ടു തവണ ക്യാൻസർ എന്ന മഹാ വ്യാധിയെ പൊരുതി തോൽപ്പിച്ച ആളാണ് മംമ്ത. താരം സമൂഹ മാധ്യമം വഴിയാണ് തന്റെ ഇപ്പോഴത്തെ അവസ്ഥ തുറന്ന് പറഞ്ഞത്. വിറ്റിലിഗോ (വെള്ളപ്പാണ്ട്) എന്ന ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡര്‍ ആണ് മംമ്തയ്ക്ക് ബാധിച്ചിരിക്കുന്നത്. തൊലിപ്പുറത്തെ നിറം നഷ്ടമാവുന്ന അവസ്ഥയാണിത്. മംമ്തയുടെ വാക്കുകൾ ഇങ്ങനെ, പ്രിയേ, നിന്നെ ഞാന്‍ മുമ്പെങ്ങുമില്ലാത്ത വിധം ചേര്‍ത്തു പിടിക്കുന്നു. എനിക്ക് നിറം നഷ്ടപ്പെടുന്നു, അങ്ങനെ അത് മനസിലാക്കി..” എന്ന ക്യാപ്ഷനോടെയാണ് മംമ്ത ചിത്രം പങ്കുവച്ചിരിക്കുന്നത്. വിറ്റിലിഗോ, ഓട്ടോഇമ്മ്യൂണ്ഡിസീസ് തുടങ്ങിയ ഹാഷ്ടാഗുകളും മംമ്തയുടെ പോസ്റ്റിനൊപ്പമുണ്ട്.
എന്നാൽ ആരാധകർ ഏവരും മംമ്തയെ സമാധാനിപ്പിക്കുകയാണ്, ഇതൊരു രോഗാവസ്ഥ അല്ലെന്നും സ്കിന്‍ കണ്ടീഷന്‍ ആണെന്നും ധൈര്യമായിരിക്കൂ എന്നുമുള്ള കമന്റുകളാണ് കുറിപ്പിന് താഴെ ലഭിക്കുന്നത്. രണ്ട് വട്ടം കാന്‍സറിനെ അതിജീവിച്ച മംമ്തയ്ക്ക് ഇപ്പോഴത്തെ പ്രതിസന്ധിയെയും തരണം ചെയ്യാനാവട്ടെ എന്നും അവർ പറയുന്നു. തന്റെ ക്യാൻസർ അതിജീവനത്തി കുറിച്ച് മംമ്ത തന്നെ പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധ നേടിയിരുന്നു.

എന്റെ 24 മത് വയസിലാണ് എന്നെ അത് കീഴ്പെടുത്തിയത്, വേദനകൾ എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ശാരീരിക അവശതകളും ഈ കഠിന വേദനകളും കാരണം ഒടുവിൽ ഈ പോരാട്ടം അവസാനിപ്പിച്ച് കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. 2009 ൽ തുടങ്ങിയ മല്ലിടൽ ഇനി മുന്നോട്ടുപോവില്ലെന്ന് ഉറപ്പിച്ചു. വേദനകളിൽനിന്നും ദൈവം തിരിച്ചുവിളിക്കട്ടെയെന്ന് എല്ലാ രാത്രികളിലും ആത്മാർഥമായി പ്രാർഥിച്ചു. അവസാനിപ്പിച്ച് ഞാൻ മടങ്ങിയാലെങ്കിലും മാതാപിതാക്കൾക്ക് ഒരു സാധാരണ ജീവിതം സാധ്യമാവുമല്ലോ എന്നായിരുന്നു പ്രാർത്ഥനയെന്നും ഏറെ വേദനയോടെ മംമ്ത പറയുന്നു.
പക്ഷെ എന്റെ മാതാപിതാക്കളുടെ പ്രാർത്ഥന പോലെ അമേരിക്കയിൽ നിന്നുള്ള ക്ലിനിക്കൽ ട്രയൽ. അർബുദത്തിനെതിരായ ഒരു ഗവേഷണത്തിൽ പരീക്ഷണവസ്തുവായി ഞാനും നിൽക്കുകയായിരുന്നു. ഇമ്യൂണോ തെറപ്പിയെന്ന ആ ട്രയലിനായി തിരഞ്ഞെടുത്ത 22 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും അമേരിക്കൻ വംശജയല്ലാത്ത ഏക വ്യക്തിയും ഞാനായിരുന്നു. അവിടെ പോയി താമസിച്ച് ആ പരീക്ഷണം നടത്തി, ഈശ്വര അനുഗ്രഹം കൊണ്ട് അത് വിജയിച്ചു. എട്ടുവർഷമായി ആ പുതിയ ചികിത്സയിലൂടെ അർബുദത്തെ തോൽപിച്ച് ഞാൻ പിടിച്ചു നിൽക്കുന്നു. ജീവിതത്തിൽ ഇനി എന്ത് വന്നാലും പൊരുതാനുള്ള ആത്മധൈര്യവും അതിനൊപ്പം എനിക്ക് കിട്ടി എന്നും മംമ്ത പറയുന്നു.
Leave a Reply