
‘നല്ല ഒരു ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടുവെന്ന് അറിയാം’ ! ഇനി എനിക്ക് എന്റെ മകൾ മാത്രം ! പുതിയ തീരുമാനത്തിന് പിന്നിൽ ! ഭാമയുടെ വാക്കുകൾ !
നിവേദ്യം എന്ന ഒരൊറ്റ സിനിമ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിയ അഭിനേത്രിയാണ് ഭാമ. ശേഷം ഒരുപിടി മലയാള ചിത്രങ്ങളുടെ ഭാഗമായ ഭാമക്ക് പറയത്തക്ക മികച്ച വേഷങ്ങളൊന്നും ലഭിച്ചിരുന്നില്ല. മലയാളത്തിലുപരി ഭാമ മറ്റു ഭാഷകളിലും സജീവമായിരുന്നു. വിവാഹത്തോടെ ഇടവേള എടുത്ത ഭാമ ഇപ്പോൾ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 020 ലാണ് ദുബായിൽ ബിസിനസുകാരനും ചെന്നിത്തല സ്വദേശിയുമായ അരുണിനെ ഭാമ വിവാഹം കഴിച്ചത്. ഇവരുടെ കുടുംബ സുഹൃത്തായിരുന്നു അരുൺ. ഭാമയുടെ ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്തതായിരുന്നു അരുൺ.
ഏറെ സന്തോഷകരമായ ഇവരുടെ ജീവിതത്തിലേക്ക് 2021 മാര്‍ച്ച് 21 ന് ഒരു മകൾ കൂടി എത്തിയിയിരുന്നു, ഗൗരി എന്ന മകളുടെ ചിത്രങ്ങൾ ഒന്നും ഭാമ അങ്ങനെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നില്ല. മകളുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി മകളുടെ ചിത്രങ്ങൾ ഭാമ ആരാധകർക്ക് പങ്കുവെച്ചത്. സിനിമയിൽ സജീവമല്ല എങ്കിലും പൊതുപരിപാടികളിൽ ഭാമ സജീവമാണ്. എന്നാൽ ഇപ്പോഴതാ ആരാധകരെ ഏറെ നിരാശരാക്കുന്ന ഒരു വാർത്തയാണ് പുറത്ത് വന്നത്. ഭാമയും ഭർത്താവ് അരുണും വേർപിരിഞ്ഞു എന്ന രീതിയിലാണ് വാർത്തകൾ. കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഭാമ അരുണുമായി വേർപിരിഞ്ഞാണോ താമസം. ചിത്രങ്ങളിൽ എന്തുകൊണ്ട് അരുൺ എത്തുന്നില്ല എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഭാമ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുക ആയിരുന്നു. ഇതോടെ ഭാമ അരുണുമായി വേർപിരിഞ്ഞു എന്ന് ആരാധകർ ഉറപ്പിച്ചു. ശേഷം പേരിൽ മാറ്റം വരുത്തി വെറും ഭാമ എന്ന് മാത്രമാക്കി. ഇപ്പോൾ ഭാമയുടെ സോഷ്യൽമീഡിയ പേജിൽ മകൾക്കൊപ്പമുള്ള കുറച്ച് ചിത്രങ്ങളും ഭാമയുടെ ഒറ്റയ്ക്കുള്ള ചില പോട്രേറ്റുകളും മാത്രമാണുള്ളത്.മകളുടെ രണ്ടാം ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾ മുതലാണ് അരുണിന്റെ സാന്നിധ്യമില്ലാതെയായത്. തുടര്‍ന്നാണ് സംഭവം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്.
എന്നാൽ ഇപ്പോഴിതാ ഭാമയുടേയും അരുണിന്റേയും വിവാഹബന്ധം ആരാധകർക്കിടയിൽ ചർച്ചയാകുമ്പോൾ മുമ്പൊരിക്കൽ ഭാമ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നടുന്നത് പങ്കുവെച്ച ഡയാന രാജകുമാരിയുടെ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. ‘ഒരു നല്ല ആണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം’ എന്നാണ് ഭാമ കുറിച്ചത്. ഡയാന രാജകുമാരിയുടെ കുടുംബജീവിതവും ഏറെ പ്രശ്നങ്ങളാൽ നിറഞ്ഞതായിരുന്നു. അന്നും മക്കൾക്ക് വേണ്ടി മാത്രമാണ് ഡയാന ജീവിച്ചത്. ഇനി തന്റെ ജീവിതവും അങ്ങനെയാണ് എന്നാണ് ഭാമ ഉദ്ദേശിച്ചത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.. ഏതായാലും ഭാമ ഇപ്പോൾ ടെലിവിഷൻ പരിപാടികളിൽ സജീവമാകുകയാണ്.
Leave a Reply