
ഈ ശുഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ച തലമുറയാണ് ! സന്തോഷവും ഭക്തിയും നിറഞ്ഞതാണ് അന്തരീക്ഷം ! കൃഷ്ണകുമാർ !
ഇന്ന് അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടന്നു കഴിഞ്ഞിരിക്കുകയാണ്, ശ്രീറാമിന്റെ ബാല രൂപമാണ് വിഗ്രഹമായി പ്രതിഷ്ഠിച്ചത്. ആചാരപരമായ ചടങ്ങുകൾക്ക് പ്രധാനമന്ത്രി മോദിയാണ് നേതൃത്വം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. സിനിമാ താരങ്ങൾ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഇപ്പോഴിതാ താരങ്ങൾ മോദിയെ പുകഴ്തികൊണ്ട് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾപങ്കുവെക്കുകയാണ്.
നടൻ കൃഷ്ണകുമാർ പങ്കുവെച്ചത് ഇങ്ങനെ, പ്രാണ പ്രതിഷ്ഠാ കർമ്മം നടന്ന ശുഭ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ ഭാഗ്യം ലഭിച്ച തലമുറയാണ്, നമ്മൾ ഭാരതീയർ. ഒരിക്കലും അനുഭവിക്കാത്ത സന്തോഷവും ഭക്തിയും നിറഞ്ഞതാണ് അന്തരീക്ഷം. ഹൃദയത്തിന്റെ അകക്കാമ്പിൽ നിന്ന് ജയ് ശ്രീറാം എന്നായിരുന്നു. ജയ് ശ്രീറാം എന്റെ സീതാരാമൻ, എന്നാണ് സുരേഷ് ഗോപി കുറിച്ചത്, അതുപോലെ നടി ഭാമയും ജയ്‌ശ്രീറാം എന്ന് പോസ്റ്റ് ചെയ്തിരുന്നു.
അതുപോലെ തമിഴ് നടൻ വിശാൽ പറഞ്ഞത് ഇങ്ങനെ, പ്രിയപ്പെട്ട ബഹുമാന്യനായ പ്രധാനമന്ത്രി മോദി സാബിന് മറ്റൊരു മികച്ച നേട്ടത്തിനും നിങ്ങളുടെ തൊപ്പിയിലെ മറ്റൊരു തൂവലിനും അഭിനന്ദനങ്ങൾ, ജയ് ശ്രീറാം. രാമ ക്ഷേത്രം വരും തലമുറകളിലും ഓർമ്മിക്കപ്പെടും. ഈ മഹത്തായ നിമിഷത്തിനായി ജീവൻ ബലിയർപ്പിക്കുകയും സ്വയം ത്യാഗം ചെയ്യുകയും ചെയ്ത എല്ലാവർക്കും, നിങ്ങൾക്ക് സല്യൂട്ട്. ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു.

അതുപോലെ ബോളിവുഡിൽ നിന്നും നിങ്ങൾക്കെല്ലാവർക്കും ജയ് ശ്രീറാം ആശംസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എല്ലായിടത്തും ഉള്ള എല്ലാ രാമഭക്തർക്കും ഇന്ന് വളരെ സവിശേഷമായ ദിവസമാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ ശ്രീരാമൻ തിരിച്ചെത്തുന്ന ഈ ദിവസം വന്നെത്തി. അദ്ദേഹത്തിന്റെ മഹത്തായ ക്ഷേത്രം. അക്ഷയ് കുമാർ ആശംസിച്ചു. അതുപോലെ ശ്രീരാമന്റെ ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ട് “ലോകാ സമസ്തഃ സുകിൻഹോ ഭവന്ത്. സ്നേഹത്തിന്റെയും അനുകമ്പയുടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഒരു നീണ്ട യുഗം ഈ ശുഭ അവസരത്തിൽ ആരംഭിക്കട്ടെ, ലോകത്തിനും അതിലെ എല്ലാവർക്കും ഏറ്റവും മികച്ചത് കൊണ്ട് അനുഗ്രഹിക്കപ്പെടട്ടെ. എന്നാണ് ആർ മാധവൻ ആശംസിച്ചത്.
അതുപോലെ തന്നെ “അയോധ്യയിലേക്കുള്ള വഴിയിൽ. ‘ശ്രീരാമന്റെ പ്രാൺ പ്രതിഷ്ഠയ്ക്ക് സാക്ഷ്യം വഹിക്കാൻ’ എന്ന് എഴുതി. ശ്രീരാമനാണ് നമ്മുടെ ഭാരത നാഗരികതയുടെ നായകൻ. ശ്രീരാമനെ ‘അയോധ്യ’യിലേക്ക് തിരികെ കൊണ്ടുവരാൻ അഞ്ച് നൂറ്റാണ്ടുകളുടെ പോരാട്ടം വേണ്ടി വന്നു.’ എന്ന് കുറിച്ചുകൊണ്ട് പവൻ കല്യാൺ അയോധ്യയിലേക്ക് പുറപ്പെടുമ്പോൾ ഒരു വീഡിയോ പങ്കുവച്ചിരുന്നു. വമ്പൻ താരനിരയാണ് ഇന്ന് അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ എത്തിയത്.
Leave a Reply