‘ജയ് ശ്രീറാം’ പ്രതിധ്വനിക്കുന്നു ! ബാലരാമൻ തന്റെ മന്ദിരത്തിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് ഞങ്ങളുടെ കുട്ടികളും’ എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത് !

ഇപ്പോൾ താരങ്ങളെല്ലാം ‘ജയ് ശ്രീറാം’ വിളിച്ച് തങ്ങളുടെ നിലപാട് അറിയിച്ച് രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. അല്ലു അർജുൻ, രാം ചരൺ എന്നിവർക്ക്  പുറമെ ഇപ്പോഴിതാ ഋഷഭ് ഷെട്ടിയും രംഗത്ത് വന്നിരിക്കുകയാണ്. കാന്താരാ എന്ന ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ലോക ശ്രദ്ധ നേടിയ നടനാണ് അദ്ദേഹം, കേരളത്തിലും വലിയ വിജയം നേടിയ ചിത്രത്തിന്റെ നായകനും സംവിധായകനും അദ്ദേഹം തന്നെയാണ്.

ഇപ്പോഴിതാ ഋഷഭ് ഷെട്ടി കുറിച്ചത് ഇങ്ങനെ, എല്ലാ ഹൃദയങ്ങളിലും ‘ജയ് ശ്രീറാം’ പ്രതിധ്വനിക്കുന്നു. അയോദ്ധ്യയിലെ ചരിത്ര നിമിഷത്തിന് സാക്ഷിയായ ശേഷം അദ്ദേഹം കുറിച്ചു. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി ഋഷഭിന്റെ വീട്ടിലും ആഘോഷങ്ങൾ നടന്നിരുന്നു. ചടങ്ങിൽ പങ്കെടുക്കുന്ന കുട്ടികളുടെ ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ബാലരാമൻ തന്റെ മന്ദിരത്തിൽ തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ പങ്കുചേർന്ന് ഞങ്ങളുടെ കുട്ടികളും’ എന്ന കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പങ്കുവച്ചത്. ബജ്‌രംഗ് ബലിയുടെ പതാകകൾ പിടിച്ചു നിൽക്കുന്ന മക്കളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിൽ കാണാം.

താൻ വളരെ ഭക്തനാണ് എന്ന് നേരത്തെയും അദ്ദേഹം വ്യക്തമാക്കിയിരുന്നു, “ഇന്ത്യയ്‌ക്ക് എന്തൊരു ദിവസം. രാമക്ഷേത്രത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് വളരെ വികാരാധീനനാണ് ഞാൻ . അദ്ദേഹത്തിന്റെ വരവോടെ ഇന്ത്യയിൽ ഒരു പുതിയ യുഗത്തിന്റെ തുടക്കമായി . വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനമായി അയോദ്ധ്യയെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. ജയ് ശ്രീറാം. ജയ് ഹിന്ദ്,” അല്ലു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

പ,ക്ഷെ അതേ,സമയം പ്രാ,ണ പ്രതിഷ്ഠ ചടങ്ങിനെ വിമർശിച്ച് രംഗത്ത് വന്നത് നടൻ കമൽ ഹാസൻ ആയിരുന്നു. അയോദ്ധ്യ പ്രാണപ്രതിഷ്ഠയില്‍ 30 വര്‍ഷം മുമ്പ് താന്‍ പറഞ്ഞ അതേ അഭിപ്രായമാണ് തനിക്ക് ഇപ്പോഴുമെന്ന് കമല്‍ ഹാസന്‍. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രാണപ്രതിഷ്ഠയെ കുറിച്ച് കമല്‍ ഹാസന്‍ പ്രതികരിച്ചത്. 1991 ഡിസംബര്‍ 6ന് ബാബറി മസ്ജിദ് തകര്‍ത്തതില്‍ നടത്തിയ പ്രസ്താവനയാണ് കമല്‍ വീണ്ടും പരാമര്‍ശിച്ചത്. ബാബറി മസ്ജിദ് തകര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും, തഞ്ചാവൂര്‍ ക്ഷേത്രവും വേളാങ്കണ്ണി പള്ളിയും തനിക്ക് ഒരുപോലെയാണെന്നും കമല്‍ പറഞ്ഞിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *