അയോദ്ധ്യാ രാമജന്മഭൂമിയില്‍ നിന്നുള്ള അനുഭവം ഗംഭീരം ! നെറ്റിയില്‍ ‘ശ്രീറാം’ അയോധ്യയില്‍ കുടുംബസമേതം ദര്‍ശനം നടത്തി നടൻ ബാലാജി ശര്‍മ്മ !

സിനിമ സീരിയൽ രംഗത്ത് വളരെ ശ്രദ്ദേയ നടനാണ് ബാലാജി ശർമ്മ. ഇപ്പോഴിതാ അദ്ദേഹം അയോദ്ധ്യ രാമ ക്ഷേത്രം സന്ദർശിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. ടുംബ സമേതമാണ് താരം അയോദ്ധ്യയിലെത്തിയത്. ഇതിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഭാര്യയ്‌ക്കും കുട്ടിക്കുമൊപ്പം ക്ഷേത്രത്തിലേയ്‌ക്ക് നടന്നു നീങ്ങുന്നതാണ് വീഡിയോ.

അദ്ദേഹത്തിന്റെ നെറ്റിയിൽ ജയ് ശ്രീറാം എന്ന് മഞ്ഞളും കുങ്കുമവും കൊണ്ട് എഴുതിയിട്ടുണ്ട്. ക്ഷേത്രത്തില്‍ ദർശനം നടത്താൻ വലിയ ഭക്ത ജനത്തിരക്കാണെന്നും അയോദ്ധ്യാ രാമജന്മഭൂമിയില്‍ നിന്നുള്ള അനുഭവം ഗംഭീരമാണെന്നും വീഡിയോയില്‍ ബാലാജി ശർമ്മ പറയുന്നു. എന്നാല്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ താരത്തിനു നേരെ വലിയ തരത്തിലുള്ള വിമർശമങ്ങളും ഉയർന്നു.

അതേസമയം കഴിഞ്ഞ ദിവസം പ്രശസ്ത ട്രാവൽ വ്‌ളോഗർ ഭക്തൻ  അയോദ്ധ്യയെ കുറിച്ച് പറഞ്ഞ ചില വാക്കുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, അയോധ്യയെപ്പറ്റി ഇഷ്ടം പോലെ വ്ലോ​ഗർമാർ വീഡിയോ ചെയ്തിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ഹെയ്റ്റ് കമന്റ് വരുന്നത് കേരളത്തിൽ നിന്നുള്ള വ്ലോ​ഗർമാരുടെ വീഡിയോകളുടെ കീഴിലാണ്. അതെന്നതാണ് കാരണമെന്ന് മനസിലാകുന്നില്ല. എന്നാൽ   മറ്റ് പല സംസ്ഥാനത്ത് നിന്നുള്ള ഇഷ്ടം പോലെ ആളുകൾ വീഡിയോ ചെയ്തിട്ടുണ്ട്. പക്ഷെ, അവർക്ക് നേരെ ഹെയ്റ്റ് കമന്റ്സ് ഒന്നും അങ്ങനെ വരാറില്ല. അതൊരു സെൻസിറ്റീവ് ടോപ്പിക്കാണ്. അതിന്റെ ഭൂതകാലം തിരഞ്ഞ് പോകേണ്ട ആവശ്യമില്ല. ഇനി പോയിക്കഴിഞ്ഞാൽ ഒത്തിരി കാര്യങ്ങളുണ്ടല്ലോ. പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാവും..

ഞങ്ങൾ ഒരുപാട് യാത്ര ചെയ്യുന്നവരാണ്, അങ്ങനെ ഞങ്ങൾ അയോധ്യയിൽ പോയി. അവിടെ കണ്ട കാഴ്ചകൾ വീഡിയോയായി പങ്കുവച്ചു. അത് അമ്പലമാണെങ്കിലും, അവിടെ തുടങ്ങിയ എയർപോർട്ട് ആണെങ്കിലും. ക്ഷേത്രത്തിന്റെ പണി കഴിയാത്തതുകൊണ്ട് അവിടേയ്‌ക്ക് അന്ന് പോകാൻ പറ്റിയിരുന്നില്ല. ഇനി പോകാൻ അവസരം ലഭിക്കുമ്പോൾ പോകും. അതെല്ലാം വ്യക്തിപരമായ കാര്യങ്ങളാണ് എന്നും സുജിത്ത് ഭക്തൻ പറയുന്നു.

ആ സമയത്ത്ക്ഷേത്രത്തിന്റെ പണികൾ നടന്നുകൊണ്ടിരിക്കുന്നതെ ഉണ്ടായിരുന്നുള്ളു. അവിടുത്തെ കാഴ്ചകളും ഉത്തർപ്രദേശിനുണ്ടായ വലിയ വികസന മാറ്റങ്ങളും അദ്ദേഹം വിവരിച്ചിരുന്നു. അന്ന് വ്യാപകമായ സൈബർ ആക്രമണമാണ് സുജിത്ത് ഭക്തൻ നേരിടേണ്ടി വന്നത്. എന്നാൽ അതിന്റെ കാരണം തനിക്ക് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *