`സീത, രാമനും ലക്ഷ്മണനും ഇറച്ചിയും പോറോട്ടയും വിളമ്പി കൊടുത്തു´ ! വിവാദ പ്രസ്താവനയുമായി തൃശൂർ എം എൽ എ !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാമനും അയോദ്ധ്യയുമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. രാമ ക്ഷേത്ര ഉത്‌ഘാടനത്തിന് ശേഷമാണ് ഈ ചർച്ചകൾക്ക് കൂടുതൽ പ്രാധാന്യം നേടിയത്. ഇപ്പോഴിതാ തൃശൂർ എംഎൽഎയും സിപിഐ നേതാവുമായ പി ബാലചന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. രാമായണവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പരാമർശങ്ങളാണ് കടുത്ത എതിർപ്പുകൾ വിളിച്ചുവരുത്തിയത്. രാമായണത്തിലെ പ്രധാനകഥാപാത്രങ്ങളായസീതയേയുംശ്രീരാമനേയുംലക്ഷ്മണനേയുംചൂണ്ടിക്കാട്ടിക്കൊണ്ടുള്ള പോസ്റ്റായിരുന്നു പി ബാലചന്ദ്രന്റേതായി പുറത്തു വന്നത്.

എന്നാൽ അദ്ദേഹത്തിന്റെ ഇ പോസ്റ്റ് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന ആരോപണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് പി ബാലചന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു.

അദ്ദേഹം ഫേസ്‍ബുക്കിൽ കുറിച്ചത് ഇങ്ങനെ, ‘രാമൻ ഒരു സാധുവായിരുന്നു, കാലിൽ ആണിയുണ്ടായിരുന്നത് കൊണ്ട് എടുത്തു ചാട്ടക്കാരനായിരുന്നില്ല. ഒരു ദിവസം ലക്ഷ്മണൻ ഇറച്ചിയും പോറോട്ടയും കൊണ്ടുവന്നു. ചേട്ടത്തി സീത മൂന്ന് പേർക്കും വിളമ്പി, അപ്പോൾ ഒരു മാൻ കുട്ടി അതുവഴി വന്നു. സീത പറഞ്ഞു. രാമേട്ടാ അതിനെ കറി വെച്ച് തരണം. രാമൻ മാനിന്റെ പിറകേ ഓടി. മാൻ മാരിയപ്പൻ എന്ന ഒടിയനായിരുന്നു. മാൻ രാമനെ വട്ടം കറക്കി വഴി തെറ്റിച്ചു നേരം പോയ്. ലക്ഷ്മണൻ ഇറച്ചി തിന്ന കൈ നക്കി ഇരിക്കുകയാണ്. സീത പറഞ്ഞു ടാ തെണ്ടി നക്കിയും നോക്കിയും ഇരിക്കാതെ രാമേട്ടനെ പോയ് നോക്ക്. എട്ടും പൊട്ടും തിരിയാത്ത അദ്ദേഹത്തെ കൊണ്ടുവാ’ ബാലചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ പോസ്റ്റ് വിവാദമായി മാറുകയും, അദ്ദേഹത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പലരും രംഗത്ത് വരികയും ചെയ്തിരുന്നു. നടനും രാഷ്ട്രീയ നിരീക്ഷകനുമായ ശ്രീജിത്ത് പണിക്കർ കുറിച്ചത് ഇങ്ങനെ, ഇടതരെന്ന് അഭിനയിക്കുന്ന പലരുടെയും യഥാർത്ഥ പ്രശ്നം മോദിയോ അയോധ്യയോ അല്ലെന്നും അത് ശ്രീരാമനും ഹൈന്ദവതയും ആണെന്നും നിരവധി തവണ ഞാൻ ആവർത്തിച്ചിട്ടുണ്ട്. അത് സത്യമാണെന്ന് തെളിയിച്ചിരിക്കുകയാണ് ബാലചന്ദ്രൻ. ബാലന്റെ കഥയിലെ സീത അനുജനോട് പറയുന്നത് തന്നെയാണ് വോട്ട് ചെയ്ത ജനതയ്ക്ക് ബാലനോടും പറയാനുള്ളത്: “ടാ…തെ…ണ്ടീ… നക്കിയും നോക്കിയും ഇരിക്കാതെ ഞങ്ങള് നിന്നെ ഏല്പിച്ച പണി ചെയ്യ്…” എന്നായിരുന്നു കുറിച്ചത്.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *