
ഉറച്ച നിലപാടിൽ മാറ്റമില്ലാതെ ഭാമ ! നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ, തിരിച്ചു വാ എന്ന് ഭർത്താവ് അരുണും ! പോസ്റ്റ് ശ്രദ്ധ നേടുന്നു !
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ഭാമയുടെ വിവാഹ മോചന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയം. 2020 ലാണ് ഭാമ അരുണുമായി വിവാഹിതയായത്. ദുബായിൽ ബിസിനസുകാരനും ചെന്നിത്തല സ്വദേശിയുമായ അരുൺ മയുടെ ചേച്ചിയുടെ ഭർത്താവിന്റെ സുഹൃത്തതായിരുന്നു. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഭാമയുടേത്. എന്നാൽ കുറച്ച് കാലമായി ഭാമ പങ്കിടുന്ന ചിത്രങ്ങളിൽ അരുൺ എത്താത്തതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഭാമ അരുണുമായി വേർപിരിഞ്ഞാണോ താമസം. ചിത്രങ്ങളിൽ എന്തുകൊണ്ട് അരുൺ എത്തുന്നില്ല എന്നും ആരാധകർ കമന്റുകളിലൂടെ ചോദ്യങ്ങൾ ചോദിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഭാമ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്നും ഭാമ അരുൺ എന്ന പേര് മാറ്റി ഭാമ എന്നാക്കിയതും, കൂടാതെ അക്കൗണ്ടിൽ നിന്നും അരുണിന്റെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്യുക ആയിരുന്നു. ഇതോടെ ഭാമ അരുണുമായി വേർപിരിഞ്ഞു എന്ന് ആരാധകർ ഉറപ്പിച്ചു. ഈ വാർത്തകൾ ചൂടുപിടിക്കുമ്പോൾ ഇപ്പോഴിതാ ഭാമയുടെ ഭർത്താവ് അരുൺ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറിയാണ് ഏറെ ശ്രദ്ധ നേടുന്നത്. ‘ദുബായില്‍ ഇന്നലെയും മഴ പെയ്തു. ഷവര്‍മയുടെ ചൂട് ഇനിയും മാറിയില്ല. നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ചു വാ’ എന്നാണ് അരുണ്‍ കുറിച്ചത്.

അരുൺ പങ്കുവെച്ച വാക്കുകളിൽ നിന്നും അരുണും ഭാമയും തമ്മില്‍ ചെറിയ സൗന്ദര്യ പിണക്കം മാത്രമാണുള്ളതെന്ന നിഗമനത്തില്‍ എത്തിയിരിക്കുകയാണ് ആരാധകര്‍. എന്ത് തന്നെ ആയാലും വിവാഹ മോചനം ഒന്നിനും ഒരു പരിഹാരമല്ല ആലോചിച്ച് ഒരു തീരുമാനം എടുക്കു എന്നുമാണ് ഭാമക്ക് ആരാധകർ കൊടുക്കുന്നു ഉപദേശം. ഈ സാഹചര്യത്തിൽ ഭാമ ഇതിന് മുമ്പ് പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റും ഏറെ ശ്രദ്ധ നേടിയിരുന്നു. ഡയാന രാജകുമാരിയുടെ ചിത്രത്തിന് നൽകിയ ക്യാപ്ഷൻ എഡിറ്റ് ചെയ്ത് ഭാമ കുറിച്ച വാക്കുകൾ ഇങ്ങനെ…
ഒരു നല്ല ആ,ണിന് ഒരു സ്ത്രീ മാത്രമേ വേണ്ടൂ എന്ന് നന്നായി അറിയാം’ എന്നാണ് ഭാമ കുറിച്ചത്. ഡയാന രാജകുമാരിയുടെ കുടുംബജീവിതവും ഏറെ പ്രശ്നങ്ങളാൽ നിറഞ്ഞതായിരുന്നു. അന്നും മക്കൾക്ക് വേണ്ടി മാത്രമാണ് ഡയാന ജീവിച്ചത്. ഇനി തന്റെ ജീവിതവും അങ്ങനെയാണ് എന്നാണ് ഭാമ ഉദ്ദേശിച്ചത് എന്നാണ് ആരാധകരുടെ കണ്ടെത്തൽ.. ഏതായാലും ഭാമ ഇപ്പോൾ ടെലിവിഷൻ പരിപാടികളിൽ സജീവമാകുകയാണ്.
Leave a Reply