
എന്റെ അമ്മയുടെ മാല വിറ്റാണ് ഞാൻ വിവാഹ മോചന കേ,സ് നടത്തിയത് ! അതായിരുന്നു എന്റെ അന്നത്തെ അവസ്ഥ ! മഞ്ജു പിള്ള പറയുന്നു !
മലയാളികൾക്ക് വളരെ പരിചിതയായ ആളാണ് നടി മഞ്ജു പിള്ള, സിനിമ സീരിയൽ രംഗത്ത് ഒരു സമയത്ത് വളരെ തിരക്കുള്ള അഭിനേത്രിയായിരുന്ന മഞ്ജു ഇടക്ക് ഒരു ബ്രേക്ക് എടുത്തിരുന്നു. ശേഷം ഇപ്പോൾ വീണ്ടും ശക്തമായ കഥാപാത്രങ്ങളിൽ കൂടി സിനിമ രംഗത്തേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. ഹോം, ടീച്ചർ, ജയ ജയ ഹേ.. തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. മഞ്ജുപിള്ളയുടെ വ്യക്തി ജീവിതവും ഇടക്ക് വാർത്തകളിൽ നിറയാറുണ്ട്. നടൻ മുകുന്ദൻ മേനോൻ ആയിരുന്നു മഞ്ജുവിന്റെ ആദ്യ ഭർത്താവ്. ഇരുവരും ഒരുമിച്ച് സീരിയലുകൾ ചെയ്തിരുന്ന സമയത്താണ് പരസ്പരം പ്രണയത്തിലായതും വിവാഹിതരായതും.
പക്ഷെ ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല, ഇരുവരും വിവാഹ മോചിതരാകുകയും, മറ്റു വിവാഹങ്ങൾ കഴിക്കുകയുമായിരുന്നു. ഇപ്പോഴിതാ മഞ്ജു പിള്ള നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഡിവോഴ്സിന്റെ സമയത്ത് കേസ് നടത്താൻ കൈയിൽ ഒന്നും ഇല്ല. എന്റെ അമ്മയുടെ കഴുത്തിൽ കിടന്ന മാല വിറ്റിട്ടാണ് കേസ് നടത്തിയത്. എനിക്ക് യാതൊരു വിഷമവും ഇല്ലായിരുന്നു. കാരണം അതിന് ശേഷം ഞാൻ അമ്മയ്ക്ക് വാങ്ങിക്കൊടുത്തത് അമ്മ ആഗ്രഹിച്ചതെല്ലാം ആണ്. എന്നോട് ഒരു ദിവസം പറഞ്ഞു, എനിക്ക് പവിഴത്തിന്റെ മാല ഇട്ടാൻ കൊള്ളാമെന്നുണ്ടെന്ന്, അങ്ങനെ അതും മറ്റു ഒരുപാട് മാലകളും ഞാൻ അമ്മക്ക് വാങ്ങി കൊടുത്തിട്ടുണ്ട്, കണ്ടക്ക് പറയുകയല്ല, അന്നത്തെ എന്റെ അവസ്ഥ അതായിരുന്നു, ഇപ്പോൾ അതല്ല എന്നും മഞ്ജു പറയുന്നു.

മുകുന്ദനുമായിള്ള വിവാഹ മോചനത്തിന് ശേഷം മഞ്ജു സംവിധായകൻ സുജിത് വാസുദേവിനെ വിവാഹം കഴിക്കുകയും, ശേഷം അവർക്ക് ഒരു മകളുമുണ്ട്. അതുപോലെ മുകുന്ദനും മറ്റൊരു വിവാഹം കഴിക്കുകയും അവർക്ക് രണ്ടു മക്കളുമുണ്ട്. മുകുന്ദൻ സിനിമ സീരിയൽ രംഗത്ത് ഒരുപോലെ തിളങ്ങി നിൽക്കുകയാണ്. മുകുന്ദൻ ഒരു തൃശ്ശൂർക്കാരൻ ആണെങ്കിലും തിരുവനന്തപുരത്താണ് താമസം. കോടീശ്വരനായ അദ്ദേഹം ഇപ്പോഴും വാടക വീട്ടിലാണ് കഴിയുന്നത്,അതിന്റെ കാരണമായി അദ്ദേഹം പറയുന്നത്, തിരുവനന്തപുരത്ത് വീട് വെച്ചു കഴിഞ്ഞാൽ അവിടെ നിന്നും പിന്നെ പോകാൻ കഴിയില്ല എന്നതാണ് പലരും പറയുന്നത്. ആ കാരണം കൊണ്ട് മാത്രമാണ് താൻ സ്വന്തമായി തിരുവനന്തപുരത്ത് വീട് വെക്കാത്തത് എന്നും മുകുന്ദൻ പറയുന്നു. മുകുന്ദന് രണ്ടു മക്കളാണുള്ളത് ഒരു മകനും ഒരു മകളും.
Leave a Reply