പകരം വെക്കാനില്ലാത്ത ചരിത്ര വിജയം ! 100 കോടി ക്ലബ്ബിൽ ! ബോക്സ് ഓഫീസ് നേട്ടം കൊയ്ത് ‘മാളികപ്പുറം !

വിവാദങ്ങൾ എപ്പോഴും സിനിമകളുടെ മാറ്റ് കൂട്ടാറാണ് പതിവ്. ആ പതിവ് ഇപ്പോഴും തെറ്റിയില്ല, ഒരു സൈഡിൽ വിവാദങ്ങൾ കത്തി കയറുമ്പോഴും ബോക്സ് ഓഫീസ് കളക്ഷനിൽ മികച്ച നേട്ടം കൊയ്യുകയാണ് മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ വർഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരിക്കുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഈ സന്തോഷം പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചത് ഇങ്ങനെ, നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു, എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. നിരവധി പേരാണ് നടന് ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്.

വെറും മൂന്നര കോടിയാണ് ചിത്രത്തിന്റെ മുടക്ക് മുതൽ, ഇത്രയും കുറഞ്ഞ ബഡ്ജറ്റിൽ ചെയ്ത ഒരു സിനമ ഇത്രയും വലിയ വിജയം കൈവരിക്കുന്നത് ഇത് മലയാള സിനിമ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. നിലവിൽ ഇപ്പോൾ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ ആണ് മലയാളത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. 200 കോടിയാണ് ലൂസിഫർ നേടിയത്. 30 കോടി ബഡ്ജറ്റിലാണ് ലൂസിഫർ നിർമ്മിച്ചത്. ഇപ്പോഴിതാ ഒത്ത ഉണ്ണി മുകുന്ദന്റെ കരിയറിലെ അതുപോലെ മലയാള സിനിമയിലും പുതിയ ചരിത്രം കുറിക്കുകയാണ്.

എല്ലാം അയ്യപ്പൻറെ അനുഗ്രഹം എന്നാണ് ഇതിന് ലഭിക്കുന്ന കമന്റുകൾ. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയായിരുന്നു ചിത്രം പറഞ്ഞത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണു, നീത പിന്‍റോ എന്നിവരാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാ വേണുവും നീറ്റ പിന്റോയുമാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും ചിത്രം മികച്ച വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *