
നിങ്ങൾക്ക് ഒപ്പം ഇനി ജീവിക്കാൻ കഴിയില്ലെന്ന് ഞാൻ അവരോട് പറഞ്ഞു ! ഉണ്ണി മുകുന്ദനെ ഇഷ്ടമാണ് ! ഞങ്ങൾ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് ! മാളവിക പറയുന്നു !
മലയാളികൾ ഏറെ സ്നേഹിക്കുന്ന താര കുടുംബമാണ് ജയറാമിന്റേത്. പാർവതിയും മക്കളും മലയാളികൾക്ക് വളരെ പ്രിയങ്കരരാണ്. മകൻ കണ്ണനും, മകൾ ചക്കി എന്ന മാളവികയും മലയാളികളുടെ പ്രിയങ്കരരാണ്. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്സിന് നൽകിയ മാളവികയുടെ ഒരു അഭിമുഖമാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. അതിൽ മാളവിക പറയുന്നത് ഇങ്ങനെ..ഞാനും കണ്ണനും തമ്മിലുള്ള സാമ്യത്തെ കുറിച്ച് പലരും ചോദിക്കാറുണ്ട്. കാളിദാസ് ഷേവ് ചെയ്തതാണോ, മുടി വെച്ചതാണോയെന്ന് പലരും ചോദിക്കാറുണ്ട്.
സ്വാഭാവത്തിന്റെ കാര്യത്തിൽ വീട്ടിൽ അമ്മയും മകനും ഒരേ സ്വഭാവമാണ്.അധികം എക്സ്പ്രഷനൊന്നുമിടില്ല. രണ്ടുമൂന്ന് ദിവസമൊക്കെ മനസില്‍ വെച്ച് മിണ്ടാതെ ഇരിക്കും. എനിക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഞാനത് മുഴുവനും പറഞ്ഞ് തീര്‍ക്കും. ആരേയും തിരിച്ചൊന്നും പറയാന്‍ അനുവദിക്കാറില്ല, അക്കാര്യത്തിൽ ഞാൻ എന്റെ അച്ഛന്റെ മകളാണ് എന്നും ചക്കി പറയുന്നു. പിന്നെ അമ്മയും ഞങ്ങളും തമ്മിൽ ഫ്രെണ്ട്സിനെ പോലെയാണ്, പഠിക്കുന്ന കാര്യത്തെക്കുറിച്ച് പറഞ്ഞാണ് അമ്മയും ഞാനും വഴക്കിടാറുള്ളത്.

എന്റെ അമ്മ കണക്ക് ടീച്ചറിന്റെ മകളാണ്, എനിക്ക് ഈ കണക്ക് ഒട്ടും അറിയില്ല, അതുകൊണ്ട് തന്നെ ആ കാര്യത്തിൽ ഞങ്ങൾ നല്ല വഴക്ക് ഇടാറുണ്ട്. ഒരുദിവസം പഠിപ്പിക്കുന്നതിനിടയില്‍ ഞങ്ങള്‍ നല്ല വഴക്കായി. എനിക്കിനി ഇവിടെ നില്‍ക്കണ്ടെന്ന് പറഞ്ഞ് ഞാന്‍ കരഞ്ഞു. ലൊക്കേഷനിലായിരുന്ന അപ്പ അതുകേട്ട് ടെന്‍ഷനടിച്ചു. അമ്മ കൂടെ ഇനി ജീവിക്കാന്‍ പറ്റില്ല, അപ്പയുടെ കൂടെ നിന്നോളാം, സ്കൂളില്‍ പോയില്ലെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് കരഞ്ഞു. ഇതുകേട്ട് ആകെ കിളിപോയി നിന്ന അപ്പയെ പിന്നെ അമ്മയാണ് അപ്പയോട് കാര്യം ഒക്കെ പറഞ്ഞ് സമാധാനിപ്പിച്ചത്.
ഇഷ്ടം ഉണ്ടെങ്കിൽ തുറന്ന് പറയാനുള്ള സതന്ത്ര്യം ഞങ്ങൾക്ക് ഉണ്ട്. അങ്ങനെ ഡേറ്റിന് പോവുമ്പോള്‍ ഡ്രസൊക്കെ അമ്മ സെലക്റ്റ് ചെയ്ത് തരും. അതുകഴിഞ്ഞ് വേറെ സ്ഥലത്തേക്കൊന്നും കൊണ്ടുപോവരുതെന്ന് പറയുമായിരുന്നു. അമ്മയുടെ കണ്ണുവെട്ടിച്ച് ഇടയ്ക്ക് ഡ്രൈവിനൊക്കെ പോയിരുന്നു. പാവം 20 വര്‍ഷമായി കൂടെയുള്ളയാളാണ് ഞങ്ങളുടെ ഡ്രൈവര്‍. അദ്ദേഹം ഇത് ആരോടും പറയില്ല. അമ്മ ഈ അഭിമുഖം കണ്ട് ഇപ്പോഴായിരിക്കും ഇതൊക്കെ അറിയുന്നത് എന്നും ഏറെ രസകരമായി ചക്കി പറയുന്നു. പിന്നെ ഉണ്ണി മുകുന്ദൻ എന്റെ നല്ലൊരു സുഹൃത്താണ്. എനിക്ക് ഇഷ്ടമാണ് , ഒരുമിച്ച് അഭിനയിക്കാനും താല്പര്യമുണ്ട്. പക്ഷെ അത് ഒരിക്കലും ഇഷ്ടം, വിവാഹം അതൊക്കെ വെറും ഗോസിപ്പ് മാത്രമാണ് എന്നും മാളവിക പറയുന്നു. മാളവികയെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്ന ഉണ്ണി താരത്തിന്റെ പോസ്റ്റുകൾക്ക് മറുപടി നൽകാറുണ്ട്.
Leave a Reply